ഫോട്ടോഷൂട്ടിനായി എത്തിയ യുവതി ലോഡ്ജില്‍ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ ഇടനിലക്കാരന്‍; പരാതി പിന്‍വലിക്കാന്‍ യുവതിക്ക് വാഗ്ദാനം ചെയ്തത് മൂന്ന് ലക്ഷം രൂപ; പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയും മുന്‍കൂര്‍ ജാമ്യത്തിനുള്ള പരിശ്രമത്തില്‍

സ്വന്തം ലേഖിക കൊച്ചി: ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിത്തെ ലഹരി നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമായി ഇടനിലക്കാരന്‍. പരാതിക്കാരിയുടെ സുഹൃത്തായ എറണാകുളത്ത് ഊബര്‍ ടാക്സി ഓടിക്കുന്ന കോഴിക്കോട് സ്വദേശി ബിബിന്‍ ജോര്‍ജ്ജാണ് പരാതി പിന്‍വലിച്ചാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് യുവതിയോട് പറഞ്ഞിരിക്കുന്നത്. തോപ്പുംപടി സ്വദേശി അജ്മലിനെയും സലിന്‍ കുമാറിനെയും ഒഴിവാക്കണമെന്നാണ് ബിബിന്‍ ആവശ്യപ്പെട്ടത്. ബലാത്സംഗം, ദേഹോപദ്രവം, അന്യായമായി തടങ്കലില്‍വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസ്. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഐ.ടി. നിയമപ്രകാരവും പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. […]

സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു; പതിനായിരങ്ങൾ ശമ്പളം വാങ്ങി സർക്കാർ ആശുപത്രിയുടെ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന ലാബ് ടെക്നീഷ്യൻ തേർഡ് ഐ ന്യൂസിൻ്റെ ഒളിക്യാമറയിൽ കുടുങ്ങി; നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു. സർക്കാർ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന ലാബ് ടെക്നീഷ്യൻ രാജേഷ് തേർഡ് ഐ ന്യൂസിൻ്റെ ഒളിക്യാമറയിൽ കുടുങ്ങി. ഏറ്റുമാനൂർ കൂടല്ലൂർ സർക്കാർ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ ലാബിൽ പരിശോധനയ്‌ക്ക്‌ എത്തുന്നവരുടെ രക്തസാമ്പിളുകൾ  ടെക്‌നീഷ്യൻ തന്നെ എടുക്കുകയും തൊട്ടടുത്ത് ഭാര്യ നടത്തുന്ന ലാബിൽ ടെസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഭാര്യയുടെ പേരിലുള്ള ലാബിൽ നടത്തുന്ന ടെസ്റ്റുകളുടെ സാമ്പിൾ ശേഖരിക്കുന്നതും , പണം വാങ്ങുന്നതും സർക്കാർ ലാബിൽ തന്നെ. […]

മോഷ്ടിച്ച മുതലുകള്‍ തിരിച്ചു നല്‍കി മാപ്പ് പറഞ്ഞു; പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിനടന്നു; മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കൈയ്യോടെ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂര്‍: മോഷ്ടിച്ച മുതലുകള്‍ തിരിച്ചു നല്‍കി മാപ്പ് പറഞ്ഞു. ഒടുവിൽ പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. മുല്ലക്കൊടി അരിമ്പ്രയിലെ മൂര്‍ഷിദിനെ (35)യാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. മോഷണമുതലുകള്‍ തിരിച്ചു നല്‍കി പൊലീസിന് പിടി കൊടുക്കാതെ നടന്നിരുന്ന പ്രതിയെ കഴിഞ്ഞ ഡിസംബര്‍ മൂന്നിന് മണല്‍ കടത്ത് കേസില്‍ പയ്യന്നൂര്‍ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇന്നലെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പരിയാരം പൊലീസ് […]

നായകൻ മൈക്കിളും എത്തി,​ ഭീഷ്‌മപർവത്തിലെ കാരക്ടർ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി,​; ചിത്രം ഏറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മപർവമെന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. ഒടുവിൽ മമ്മൂട്ടിയുടെ കാരക്‌ടർ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. .’മൈക്കിള്‍’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കൊവിഡ് പച്ഛാത്തലത്തിൽ മാറ്റിവച്ചതിനെ തുടർന്നാണ് അമൽ നീരദ് ഭീഷ്‌പർവം സിനിമയിലേക്ക് കടന്നത്. തബു, ഫര്‍ഹാന്‍ […]

ആരുടെയും കണ്ണിൽപ്പെടാതെ വീട്ടിലേക്ക് കയറിച്ചെന്നു; അടുക്കളയിലായിരുന്ന യുവതിയെ കടന്നുപിടിച്ചു; കാലടിയിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കാലടി : യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വര തൂമ്പാക്കടവ് മാടവനൻ വീട്ടിൽ അജ്മൽ (32) ആണ് കാലടി പൊലീസി​ന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് അജ്മൽ കയറിച്ചെല്ലുകയും അടുക്കളയിലായിരുന്ന പരാതിക്കാരിയെ കയറി പിടിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ്, സബ്ബ് ഇൻസ്‌പെക്ടർമാരായ ബിബിൻ, ജോയി എസ്.സി.പി.ഒ മാരായ സുധീർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഗുണ്ടാവിളയാട്ടവും കൊലപാതകപരമ്പരകളും പെരുകുന്നു; സംസ്ഥാന പൊലീസ് ഉന്നത തലത്തിൽ വൻ അഴിച്ചുപണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗുണ്ടാവിളയാട്ടവും കൊലപാതകപരമ്പരകളും അക്രമങ്ങളും അരങ്ങ് തകര്‍ക്കുന്നതിനിടെ സംസ്ഥാന പൊലീസില്‍ അഴിച്ചുപണി. സംസ്‌ഥാനത്തെ രാഷ്‌ട്രീയകൊലപാതകങ്ങളും ഗുണ്ടാ-മാഫിയ അഴിഞ്ഞാട്ടവുമാണ് പോലീസ്‌ ഉന്നതതലത്തില്‍ അഴിച്ചുപണിക്കു സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐ.ജിയായി പി. പ്രകാശിനെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സ്പര്‍ജന്‍ കുമാറിനെയും നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ഐ.ജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, മഹിപാല്‍ യാദവ് എന്നിവര്‍ക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കി. ദക്ഷിണമേഖലാ ഐ.ജിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐ.ജിയായി മാറ്റി. ഇന്റലിജന്‍സ്‌ ഐ.ജിയായി നിയമിക്കപ്പെടുന്ന ആദ്യവനിതയാണു ഹര്‍ഷിത. തിരുവനന്തപുരം കമ്മിഷണറായിരിക്കേ പ്രകാശ്‌ […]

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയാവഴി പ്രചരിപ്പിച്ചു; ഒന്നാം പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത ശേഷം പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാല, വൃന്ദാവന്‍ ലൈനില്‍ മുറിപ്പാലത്തടി വീട്ടില്‍ ജയകുമാര്‍ മകന്‍ അഭിലാഷ് (25) നെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോര്‍ഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലും ‘മല്ലു ചേച്ചി’ എന്ന പോണ്‍ ഫെയ്‌സ് ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്. ഫേസ്‌ബുക്ക്, ഗൂഗിള്‍, ജിയോ അധികാരികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മെയില്‍ ID, IP […]

സോഷ്യല്‍ മീഡിയ വഴി സാമുദായിക സന്ദേശം തകര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചു; എസ്ഡിപിഐ പ്രവർത്തകനായ ഒരാള്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: സോഷ്യല്‍ മീഡിയ വഴി സാമുദായിക സന്ദേശം തകര്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ പങ്കുവെച്ചയാള്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ പത്തിയൂര്‍ എരുവ സ്വദേശിയായ അമീര്‍ സുഹൈ[24]ലാണ് അറസ്റ്റിലായത്. എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പ്രകടനത്തില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അമീറിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രചാരണങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശം പോലീസ് നല്‍കിയിരുന്നു. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പങ്കുവെക്കുന്നതും സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് […]

എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറന്നു; എല്ലാ പ്രിയപ്പെട്ട വായനക്കാർക്കുംതേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ !