play-sharp-fill
ജനവിധി നേടിയവര്‍ക്ക് ആശംസകള്‍… ;  തോല്‍വിയില്‍ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നു; പ്രതികരിച്ച്‌  രാഹുല്‍ ഗാന്ധി

ജനവിധി നേടിയവര്‍ക്ക് ആശംസകള്‍… ; തോല്‍വിയില്‍ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നു; പ്രതികരിച്ച്‌ രാഹുല്‍ ഗാന്ധി

സ്വന്തം ലേഖിക

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ പ്രതികരിച്ച്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.

തോല്‍വിയില്‍ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാന്‍ അവകാശവാദമുന്നയിക്കാന്‍ പോലും കെല്‍പ്പില്ലാതെയാവുകയാണ് കോണ്‍ഗ്രസ്. അതിലേറെ തിരിച്ചടിയായത് പഞ്ചാബിലെ ഭരണം നഷ്ടമായതാണ്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നിലംതൊട്ടില്ല. ഭരിച്ചതിന്റെയും നയിച്ചതിന്റെയും തഴമ്പ് മാത്രം ബാക്കിയാകുന്ന പാര്‍ട്ടിയായി ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മാറുന്നു.

കനത്ത പരാജയം സംബന്ധിച്ച്‌ കോണ്‍ഗ്രസ് നേതാക്കളൊന്നും വലിയ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല. എന്നാല്‍ അതേ സമയം കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റലില്‍ വന്ന ട്വീറ്റ് വൈറലായി.

രാഹുലിന്‍റെ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗമാണ് ട്വീറ്റില്‍ ഉള്ളത്. “ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മള്‍ എന്തിനെയോ ഭയപ്പെടുമ്പോള്‍, നമ്മള്‍ അതിനെ ഭയപ്പെടാന്‍ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂര്‍വം തീരുമാനിക്കുന്നു. എന്നാല്‍ മറ്റൊരു തീരുമാനമുണ്ട്: നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’ – രാഹുലിന്‍റെ ഈ വാക്കുകളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.