അപ്പൂ… മടങ്ങിവരൂ, കാത്തിരിക്കുന്നു നാട്; മൂലവട്ടത്ത് നിന്നും കാണാതായ നായക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

സ്വന്തം ലേഖകന്‍ കോട്ടയം: ” അവന്‍ അങ്ങനെ ദൂരേയ്‌ക്കൊന്നും പോകാറില്ല. എപ്പോഴും ഞങ്ങളുടെ കൂടെ കാണും. ആരെങ്കിലും എടുത്ത്‌കൊണ്ടു പോയിക്കാണാനാണ് സാധ്യത. മടങ്ങിവരുമെന്ന് ഉറപ്പുണ്ട്.”- നാട്ടുകാരുടെ പൊന്നോമനയായ അപ്പുവിനെക്കുറിച്ച് പറയുമ്പോള്‍ പ്രദേശവാസിയായ വിഷ്ണുവിന്റെ വാക്കുകളിടറി. മൂലവട്ടം മുപ്പായിക്കാട് സ്‌കൂളിന് സമീപത്ത് നിന്നും ഇന്നലെ വൈകുന്നേരം കാണാതായ അപ്പു എന്ന നായക്കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ് നാട്. അപ്പുവിന്റെ ഉടമയും കുടുംബവും യാത്ര പോയിരുന്നതിനാല്‍ സമീപത്തുള്ള യുവാവിന്റെ പക്കല്‍ ഏല്‍പ്പിച്ചാണ് മടങ്ങിയത്. നല്ലരീതിയില്‍ അപ്പുവിനെ പരിചരിച്ചിരുന്ന യുവാവിനെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുകയാണ് അപ്രതീക്ഷിത തിരോധനം. കഴുത്തില്‍ കറുത്ത ബെല്‍റ്റ് ധരിച്ചിട്ടുണ്ട്. […]

അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി. സ്റ്റീഫനെ കാലുവാരാന്‍ ശ്രമം; പ്രചാരണത്തിലുണ്ടായത് വന്‍വീഴ്ചകള്‍; വി.കെ മധുവിനെ തരംതാഴ്ത്തി പാര്‍ട്ടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അരുവിക്കര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകളെ തുടര്‍ന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥിനെതിരെ മത്സരിക്കാന്‍ വി കെ മധുവിനെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് തീരുമാനം മാറ്റിയ പാര്‍ട്ടി നേതൃത്വം മധുവിന് പകരം സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥനായ മധു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. ജി സ്റ്റീഫന്‍ വിജയിച്ചിരുന്നുവെങ്കിലും പ്രചാരണത്തില്‍ നിരവധി വീഴ്ചകള്‍ സംഭവിച്ചിരുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതി […]

ആശ്വസിക്കാം; കോവിഡിന്റെ പുതിയ വകഭേദം സി.1.2 ഇന്ത്യയിൽ ആർക്കും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ സി.1.2 എന്ന വൈറസ് ഇതുവരെ ഇന്ത്യയിൽ ആർക്കും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. മറ്റ് കൊവിഡ് വൈറസുകളേക്കാൾ അതിവേഗത്തിൽ പകരുന്നവയാണ് കൊവിഡിന്റെ പുതിയ വകഭേദം. നിലവിൽ കൊവിഡിന് നൽകുന്ന വാക്സിനുകളൊന്നും ഈ വകഭേദത്തിനെതിരെ ഫലപ്രദമാകുകയുമില്ല. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ മേയിൽ ആണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തുന്നത്. ചൈന, കോംഗോ, മൗറീഷ്യസ്, ബ്രിട്ടൻ, ന്യൂസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ഈ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. മറ്റേതൊരു കൊവിഡ് വകഭേദത്തെക്കാളും പതിന്മടങ്ങ് അപകടകാരിയാണ് […]

നാരായണപിള്ള നിര്യാതനായി

ചിങ്ങവനം: സരസ്വതി നിലയത്തിൽ (മൂഴി പാറ) നാരായണപിള്ള (90) ഇലട്രോ കെമിക്കൽസ് ജീവനക്കാരനായിരുന്നു. ഭാര്യ സരസ്വതിയമ്മ(പരേത ). സംസ്ക്കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് വസതിയിൽ. മക്കൾ : സുരേഷ് കുമാർ എം എൻ ,സുമാദേവി ,സുനിൽ കുമാർ, അനിൽ കുമാർ എംഎൻ മരുമക്കൾ : രമേഷ് വേളൂർ ,മിനി ഇത്തിതാനം, സുജ പേരൂർ, ലിജ ഈര..

മുപ്പത്തിനാല് വയസ്സിനിടെ ഏഴ് കുട്ടികള്‍; എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹം കഴിഞ്ഞു; ലഹരിക്കടിമയായ ഭര്‍ത്താവില്‍ നിന്നും കൊടിയ പീഢനം; കണ്ണൂരിലെ ഫസീലയുടെയും മക്കളുടെയും ജീവിതത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ടു

സ്വന്തം ലേഖകന്‍ കണ്ണൂര്‍: മുപ്പത്തിനാല് വയസ്സിനിടെ ഏഴ് കുട്ടികളുടെ അമ്മയായ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഫസീലയുടെ ദുരിത ജീവിതത്തിന് അറുതി വരുത്താന്‍ ജനപ്രതിനിധികള്‍. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി നിരവധി തവണ ആത്മഹത്യയ്ക്ക് ഉള്‍പ്പെടെ ശ്രമിച്ച ഫസീലയുടെ ദുരിതം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ജനപ്രതിനിധികളുടെ ശ്രദ്ധ ക്ഷണിച്ചത്. വാടകവീട്ടില്‍ കുട്ടികളുമായി കഴിയുന്ന ഫസീല കോവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്. എട്ടാം ക്ലാസില്‍ മികച്ച വിജയം നേടിയ ഫസീല വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹിതയായത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ച കുട്ടി വളരെ പെട്ടെന്ന് പ്രാരാബ്ധങ്ങളുടെ […]

കട്ടപ്പനയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം ; ജോബിൻ മദ്യപിക്കില്ല; അപകട വിവരം പുറത്ത് അറിയിക്കാൻ വൈകി, സം​ഘത്തിൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ളും ഉ​ൾ​പ്പെ​ട്ടതായി ബന്ധുക്കൾ

സ്വന്തം ലേഖകൻ ക​ട്ട​പ്പ​ന: കട്ടപ്പന ന​ഗ​ര​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൻറെ മു​ക​ളി​ൽ​നിന്നു വീണു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ല​ബ്ബ​ക്ക​ട പു​ളി​ക്ക​ൽ ജോ​സി​ൻറെ മ​ക​ൻ ജോ​ബി​ൻ (21) ആ​ണ് മ​രി​ച്ച​ത്. ക​ട്ട​പ്പ​ന ടൗ​ണി​ൽ പു​ളി​യ​ൻ​മ​ല റൂ​ട്ടി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൻറെ നാ​ലാം നി​ല​യി​ൽ​നി​ന്നു​മാ​ണ് ജോ​ബി​ൻ താ​ഴെ​വീ​ണ​ത്. ജോബിൻ മദ്യപിക്കില്ലെന്നും, അപകടം നടന്നതാണെങ്കിൽ വിവരം ഉടനെ മറ്റുള്ളവരെ അറിയിക്കാത്തതുമാണ് ബന്ധുക്കളിൽ സംശയമുണർത്തുന്നത്. എന്നാൽ സു​ഹൃ​ത്തി​ൻറെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി കെട്ടിടത്തിൽ എത്തിയതെന്നും, അതിനിടെ ജോ​ബി​ൻ കാ​ൽ​വ​ഴു​തി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രുന്നു എന്നാണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നു നൽകിയ മൊഴി. അ​പ​ക​ടം […]

എസ് ഐ കെ.എസ് ഹരിക്കുട്ടൻ വിരമിച്ചു

29 വർഷത്തെ സേവനത്തിനു ശേഷം കോട്ടയം ഡി.വൈ.എസ്.പി ഓഫീസിൽ നിന്നും വിരമിച്ച സബ് .ഇൻസ്പെക്ടർ ഹരിക്കുട്ടൻ കെ.എസ്സ് പാലാ പൂവരണി സ്വദേശിയാണ്. ഭാര്യ രഞ്ജന ജില്ലാ ഫോറസ്റ്റ് ഓഫീസ്. മകൻ അഭിജിത് എഞ്ചിനീയറിംങ് വിദ്യാർത്ഥി. ഡിവൈഎസ്പി ജെ സന്തോഷ് കുമാറും സഹപ്രവർത്തകരും വീട്ടിൽ കൊണ്ടുചെന്നാക്കി.

ആശുപത്രിയില്‍ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസ് ആക്രമണം; പ്രതി ആശിഷിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; അമ്മയുടെ തല കമ്പി വടി കൊണ്ട് അടിച്ച് പൊട്ടിച്ചു; മകന്റെ കൈ വെട്ടിപ്പരിക്കേല്‍പ്പിച്ചു

സ്വന്തം ലേഖകന്‍ കൊല്ലം: പരവൂരിലെ സദാചാര പൊലീസ് ആക്രമണക്കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പരവൂര്‍ ബീച്ചില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ ഒളിവിലാണ്. ആശുപത്രിയില്‍ പോയി മടങ്ങിയ ഷംലയ്ക്കും മകന്‍ സാലുവിനും നേരെയായിരുന്നു ആശിഷിന്റെ ആക്രമണം. ”ഇവിടെ ഇതൊന്നും നടക്കില്ല, വേറെ സ്ഥലം നോക്കിക്കോണം” എന്നാക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. കാറിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഇവരോട് നിന്റെ അമ്മയാണെന്ന് കണ്ടാല്‍ പറയില്ലല്ലോ എന്നും ആശിഷ് പറഞ്ഞു. കാറും കമ്പിവടി ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. അമ്മയും മകനും ആണെന്നതിന് തെളിവ് എന്താണെന്നും […]

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; ഏറ്റുമാനൂർ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ; പ്രതികളിലൊരാൾ മുൻപും പീഡനക്കേസിനും കൊലപാതകശ്രമക്കേസിലും പെട്ടയാൾ

സ്വന്തം ലേഖകൻ മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം രണ്ട് പേർ അറസ്റ്റിൽ. മടുക്ക പനക്കച്ചിറ പുളിമൂട്ടിൽ ബിജേഷ് (24), ഏറ്റുമാനൂർ തേനക്കര ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 17 വയസുള്ള പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് ബിജേഷ് പെൺകുട്ടിയുമായി പോവുകയും, ഷെബിന്റെ സംരക്ഷണയിൽ കഴിഞ്ഞു എന്നുമാണ് കേസ്. പീഡന കേസിൽ അറസ്റ്റിലായ ബിജേഷ് മുൻപ് പോക്സോ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ സഹായിച്ച ഷെബിൻ ഒരു കൊലപാകശ്രമ കേസിലെ പ്രതിയാണ്. സി.ഐ. എ.ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ […]

“നാ​ണം​കെ​ട്ട കീ​ഴ​ട​ങ്ങ​ൽ”, താ​ലി​ബാ​നുമായി ഇ​ന്ത്യ​ ന​ട​ത്തി​യ ച​ർ​ച്ച​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: താ​ലി​ബാ​ൻ നേ​താ​വുമായി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​ട​ത്തി​യ ച​ർ​ച്ച​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന.”നാ​ണം​കെ​ട്ട കീ​ഴ​ട​ങ്ങ​ൽ’ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​യി​രു​ന്നു ട്വീ​റ്റ്. നി​ല​വി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ താ​ലി​ബാ​നെ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ അ​തേ ഭീ​ക​ര​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യതാണ് ശി​വ​സേ​നയെ ചൊടുപ്പിച്ചത്. “ഈ ​ക്ര​മം നോ​ക്കു​ക, അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു- ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ൽ താ​ലി​ബാ​നെ പ​രാ​മ​ർ​ശി​ക്കു​ന്നു- ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ താ​ലി​ബാ​ൻ പ്ര​തി​നി​ധി​യു​മാ​യി ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷി​ത​മാ​യ മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തു​ന്നു’-​പ്രി​യ​ങ്ക ച​തു​ർ​വേ​ദി […]