play-sharp-fill

ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത് പരാതി നല്‍കാന്‍ എത്തിയവര്‍ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കിയെന്ന് ആരോപിച്ച് ; ടീ വെന്‍ഡിംങ്‌ മെഷീന്‍ ഉദ്ഘാടനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാതിരുന്നതും ചാനലില്‍ ബൈറ്റ് നല്‍കിയതും കാരണമായി ; സിപിഒ പി.എസ് രഘുവിനെ സസ്‌പെന്‍ഡ് ചെയ്തത് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ

സ്വന്തം ലേഖകന്‍ കൊച്ചി: ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ക്ക് ചായയും ബിസ്‌ക്കറ്റും ഒരുക്കി നല്‍കിയതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇരുപതിലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനായ കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ് രഘുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെയാണ് സി.പി.ഒ രഘുവിനെ  ടീ വെന്‍ഡിംങ്‌ മെഷീന്‍ ഉദ്ഘാടനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കാതിരുന്നതിനും ചാനലില്‍ ബൈറ്റ് നല്‍കിയതിനും സസ്‌പെന്റ് ചെയ്തത്. ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ചായയും ബിസ്‌ക്കറ്റും […]

ചൂട് കനക്കുന്നു…! കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം ; പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുന്നു. ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആലപ്പുഴയില്‍ ആലപ്പുഴയില്‍ 36.4 ഡിഗ്രി സെല്‍ഷ്യസും, കോട്ടയത്ത് 37 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3 ഡിഗ്രി കൂടുതലാണിത്. അതേസമയം പാലക്കാട് മുണ്ടൂരില്‍ ചൂട് 40 ഡിഗ്രിയായി ഉയര്‍ന്നു. മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിലെ താപമാപിനിയിലാണ് 40 ഡിഗ്രി രേഖപ്പെടുത്തിയത്. കേരളം ഉയര്‍ന്ന അന്തരീക്ഷ […]

എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ ; പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും : സമൂഹമാധ്യമങ്ങളില്‍ വൈറലായി 86കാരിയുടെ വാക്കുകള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലടക്കം സജീവമാകുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തെയും പ്രശംസിച്ചുകൊണ്ടുള്ള 86കാരിയായ വൃദ്ധയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുന്നത്. എല്‍ഡിഎഫ് പുളിങ്ങോം പേജിലൂടെയാണ് 86കാരിയുടെ വീഡിയോ പ്രചരിക്കുന്നത്. ഇടതുമുന്നണി ഭരണത്തില്‍ കൃത്യമായി പെന്‍ഷന്‍, വറുതിയില്ലാതെ ആവശ്യത്തിന് ഭക്ഷണം എന്നിവ ലഭിക്കുന്നുണ്ടെന്നുമാണ് വൃദ്ധ പറയുന്നത്. ഇത്രയും നാളത്തെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഭരണമാണ് പിണറായി […]

നമ്മുടെ വിഴിഞ്ഞത്തിന് ഇതെന്തുപറ്റി..! വൻകിട വ്യവസായ മേഖലയിൽ കേരളത്തിന് അടിതെറ്റിയോ..? അഞ്ചു വർഷം കൊണ്ട് നിർണ്ണായക മേഖലയിൽ വികസനം എത്തിക്കാനായില്ലെന്ന് ആരോപണം: സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണ്ണായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി എങ്ങും എത്തിയില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കേരളത്തെ സ്വർഗമാക്കിമാറ്റിയെന്ന് അവകാശപ്പെടുന്ന ഇടതു മുന്നണിയ്ക്ക് വിഴിഞ്ഞത്തെപ്പറ്റി ചോദിച്ചാൽ മൗനം. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് പദ്ധതിയുടെ അൻപത് ശതമാനം പോലും പൂർത്തിയാക്കാൻ ഇടതു മുന്നണി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആയിരം ദിവസം കൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് ഇടതു സർക്കാരിന്റെ മെല്ലപ്പോക്ക് നയംകൊണ്ട് സംസ്ഥാനത്തിന് നഷ്ടമാകുന്നതെന്ന ആരോപണമാണ് ഉയരുന്നത്. 2015 ലാണ് കേരളത്തിന്റെ അഭിമാനു പദ്ധതിയായ വിഴിഞ്ഞത്തിന് ഉമ്മൻചാണ്ടി സർക്കാർ തുടക്കമിട്ടത്. ആയിരം ദിവസം കൊണ്ട് അതിവേഗം […]

പാചക വാതക – ഇന്ധന വില വർദ്ധനവ്: തല മുണ്ഡനം ചെയ്ത് പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ: കോട്ടയത്ത് ഗ്യാസ്‌കുറ്റിയ്ക്കു മുകളിൽ കറുത്ത കൊടി വച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: പാചക വാതക – ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫിസിനു മുന്നിൽ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധവുമായി കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ. എറണാകുളം പനമ്പള്ളി നഗറിലുള്ള ഐ.ഒ.സി ഓഫിസിനു മുന്നിലാണ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 ന് ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ തിരഞ്ഞെടുത്ത പ്രതിനിധികളാണ് തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുക. കോട്ടയം ജില്ലയിൽ നിന്നുള്ള പ്രതിനിധികളും തല മുണ്ഡനം ചെയ്യൽ സമരത്തിൽ അണി നിരക്കും. കോട്ടയം ജില്ലയിൽ പ്രതിഷേധത്തിന്റെ ഭാഗമായി […]

തിരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ പ്രതിഫലം ലഭിച്ചില്ല: പ്രതിഷേധവുമായി ടാക്സി ഡ്രൈവർമാർ

സ്വന്തം ലേഖകൻ കോട്ടയം : കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓടിയ ടാക്സി വാഹനങ്ങളുടെ വാടക ഇതുവരെയും ലഭ്യമായിട്ടില്ലന്ന് പരാതി. ഈ വാടക എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ) കോട്ടയം ജില്ലാ കളക്ടർക്ക് നിവേദനം നൽകി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ. ടാക്സി വാഹനങ്ങൾ നൽകണമെങ്കിൽ. ബന്ധപ്പെട്ട അധികാരികളുടെ ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ വാഹനം നൽകുവാൻ കഴിയൂ എന്ന് ഭാരവാഹികൾ അറിയിച്ചു. വാഹനം ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം. ഓട്ടത്തിന് വിളിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം വാഹനം വിളിക്കപ്പെടുന്ന ഉദ്യോഗസ്ഥന് ഉണ്ടാവണം. വാഹനങ്ങളിൽ […]

പന്ത്രണ്ട് മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി: ജില്ലയിൽ ഹർത്താൽ പ്രതീതി; വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല; കടകളിൽ പാതിയും അടഞ്ഞു തന്നെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് പന്ത്രണ്ട് മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി. ജില്ലയിൽ വാഹനപണിമുടക്ക് രാവിലെ ഏതാണ്ട് ഹർത്താലിനു സമാനമായ സ്ഥിതിയിലാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും കടകളിൽ ഏറിയ പങ്കും തുറന്നിട്ടില്ല. ഇതോടെയാണ് ജില്ലയിൽ ഹർത്താൽ പ്രതീതിയായിരിക്കുന്നത്. പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പ്രതിഷേധവുമായി എത്തിയത്. ജില്ലയിൽ മോട്ടോർ വാഹനങ്ങൾ സർവീസ് നടത്തുന്നില്ല. സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസുകളും, ഓട്ടോ ടാക്‌സി സർവീസുകളും നടത്തുന്നില്ല. വാഹനങ്ങളില്ലാതെ വന്നതോടെ നഗരത്തിലെ പല കടകളും തുറന്നു പ്രവർത്തിക്കുന്നില്ല. ഹോട്ടലുകളും […]

പാലായിൽ ആർ.എസ്.എസ് അയോധ്യയുമായി ഇറങ്ങുന്നു: ലക്ഷ്യം പാലായിലെ നിയമസഭാ തിരഞ്ഞെടുപ്പ്; കാൽലക്ഷം വോട്ടിൽ നിന്നും വിജയത്തിലെത്താൻ ക്രൈസ്തവ സഭയുമായി കൈ കോർത്ത് ആർ.എസ്.എസും – ബി.ജെ.പിയും: അയോദ്ധ്യാ രാമക്ഷേത്രത്തിൽ സംഭാവന നൽകി പാലാ ബിഷപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: നിർണ്ണായകമായ നിയസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയെ ബി.ജെ.പിയ്‌ക്കൊപ്പം നിർത്താൻ ആർ.എസ്.എസ് ഇടപെടൽ. ശബരിമലയിലെ സുപ്രീം കോടതി വിധിയെ തുടർന്നു ഹൈന്ദവ മേഖലയിൽ ചലനമുണ്ടാക്കിയ ബി.ജെ.പി, ഇത്തവണ മറ്റൊരു സുപ്രീം കോടതി വിധിയെയാണ് ഉപയോഗിക്കുന്നത്. കേരള കോൺഗ്രസിനു നിർണ്ണായക സ്വാധീനമുള്ള പാലായിൽ ബി.ജെ.പി പിടിച്ചു കയറുന്നതിന്റെ ലക്ഷണങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കണ്ടു തുടങ്ങിയിട്ടുണ്ട്. പാലാ രൂപത അദ്ധ്യക്ഷന്റെ അടുത്തു നിന്നും രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന വാങ്ങിയ ആർ.എസ്.എസ് നേതൃത്വം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകളാണ് നീട്ടിയത്. അയോദ്ധ്യയിലെ […]

ഇത്തവണത്തേത് കോൺഗ്രസിന് കേരളത്തിൽ നിലനിൽപ്പിന്റെ പോര്..! ഇത്തവണ പരാജയപ്പെട്ടാൽ പാർട്ടിയിൽ നിന്നും ബി.ജെ.പിയിലേയ്ക്ക് കുത്തൊഴുക്ക്; വമ്പൻമാർ അടക്കം ബി.ജെ.പിയിലേയ്ക്കു പോകും; പ്രചാരണങ്ങളെ ശരിവച്ച് കെ.സുധാകരനും

തേർഡ് ഐ ബ്യൂറോ കണ്ണൂർ: ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത പ്രതിസന്ധിക്കാലത്തിലൂടെയാണ് കേരളത്തിലെ കോൺഗ്രസ് ഇക്കുറി കടന്നു പോകുന്നത്. മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഇക്കുറി നേതാക്കളുടെയും പ്രവർത്തകരുടെയും കുത്തൊഴുക്കാണ് പാർട്ടിയിൽ നിന്നും. ഇതിനിടെയാണ് ഇപ്പോൾ കെ.പി.സി.സി വർക്കിംങ് പ്രസിഡന്റ് കെ.സുധാകരൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കുറി കോൺഗ്രസിനു പരാജയം സംഭവിച്ചാൽ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ അടക്കം ബി.ജെ.പിയിലേയ്ക്കു പോകുമെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഇന്നലെ അക്കാര്യം കോൺഗ്രസ് എംപിയും പാർട്ടിയുടെ അഖിലേന്ത്യാ […]

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വീഡിയോയും ചിത്രങ്ങളും മൊബൈൽ ഫോണിൽ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി; ചങ്ങനാശേരിയിൽ യുവാവ് പൊലീസ് പിടിയിലായി

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം പെൺകുട്ടിയുമായുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോയും പകർത്തി ഇത് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ചങ്ങനാശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. മാമ്മൂട് വെളിയം പുളിയ്ക്കൽ ലിജോ സേവ്യറാണ് (24) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. നഗരത്തിലെ സ്‌കൂളിലെ വിദ്യാർത്ഥിയായ പെൺകുട്ടിയുമായാണ് ലിജോ അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ഇയാൾ കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കി. തുടർന്നു, കുട്ടിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും ഇയാൾ കൈവശം സൂക്ഷിക്കുകയായിരുന്നു. […]