എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ ; പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും : സമൂഹമാധ്യമങ്ങളില്‍ വൈറലായി 86കാരിയുടെ വാക്കുകള്‍

എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ ; പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും : സമൂഹമാധ്യമങ്ങളില്‍ വൈറലായി 86കാരിയുടെ വാക്കുകള്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലടക്കം സജീവമാകുന്നത്.

ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തെയും പ്രശംസിച്ചുകൊണ്ടുള്ള 86കാരിയായ വൃദ്ധയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫ് പുളിങ്ങോം പേജിലൂടെയാണ് 86കാരിയുടെ വീഡിയോ പ്രചരിക്കുന്നത്. ഇടതുമുന്നണി ഭരണത്തില്‍ കൃത്യമായി പെന്‍ഷന്‍, വറുതിയില്ലാതെ ആവശ്യത്തിന് ഭക്ഷണം എന്നിവ ലഭിക്കുന്നുണ്ടെന്നുമാണ് വൃദ്ധ പറയുന്നത്.

ഇത്രയും നാളത്തെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഭരണമാണ് പിണറായി വിജയന്റേതെന്നും ഇടതുമുന്നണി ഭരണം തുടരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വീഡിയോയിലൂടെ അവര്‍ പറയുന്നു. ഒപ്പം പിണറായിയെ കുറ്റം പറയുന്നവരുടെ മുഖത്ത് അടിക്കുമെന്നും അവര്‍ പറയുന്നു.

‘പിണറായി വിജയനെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്. എനിക്ക് 86 വയസായി. ഇന്നുവരെ ഇത്രയും നല്ല ഭരണം ഞാന്‍ കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ.

പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും. പെന്‍ഷന്‍ എത്രയാണെങ്കിലും അത് തികച്ച് ഇങ്ങനെ തരുന്നുണ്ടല്ലോ? മറ്റവരാണെങ്കില്‍ ആറു മാസം കൂടി ചെല്ലുമ്പോള്‍ അരയും മുറിയും തരും.

ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല. അടുക്കളയില്‍ ഇഷ്ടം പോലെ സാധനങ്ങളാണ്. അരിയും സാധനങ്ങളും. കൊറോണ കാലത്ത് ഒരു മനുഷ്യനും ക്ഷീണമില്ല.

ഇതുപോലെ കൊണ്ടു തിന്നിട്ട് അല്ലേ അവര്‍ പിന്നെയും കുറ്റം പറയുന്നത്. ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആ മനുഷ്യന്‍ മാത്രം മതിയെന്നും വീഡിയോയിലുണ്ട്. 86കാരിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.