പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വീഡിയോയും ചിത്രങ്ങളും മൊബൈൽ ഫോണിൽ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി; ചങ്ങനാശേരിയിൽ യുവാവ് പൊലീസ് പിടിയിലായി

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വീഡിയോയും ചിത്രങ്ങളും മൊബൈൽ ഫോണിൽ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി; ചങ്ങനാശേരിയിൽ യുവാവ് പൊലീസ് പിടിയിലായി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം പെൺകുട്ടിയുമായുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോയും പകർത്തി ഇത് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ചങ്ങനാശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. മാമ്മൂട് വെളിയം പുളിയ്ക്കൽ ലിജോ സേവ്യറാണ് (24) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

നഗരത്തിലെ സ്‌കൂളിലെ വിദ്യാർത്ഥിയായ പെൺകുട്ടിയുമായാണ് ലിജോ അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ഇയാൾ കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കി. തുടർന്നു, കുട്ടിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും ഇയാൾ കൈവശം സൂക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കും നൽകുമെന്ന് പറഞ്ഞ് ലിജോ പണം ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതോടെ പ്രതി ബാംഗ്ലൂരിലേക്ക് കടന്നു. ബാംഗ്ലൂർ പൊലീസിന്റെ സഹായത്തോടെ ചങ്ങനാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിലാണ് ലിജോയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.