ചൂട് കനക്കുന്നു…! കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം ; പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുന്നു. ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആലപ്പുഴയില്‍ ആലപ്പുഴയില്‍ 36.4 ഡിഗ്രി സെല്‍ഷ്യസും, കോട്ടയത്ത് 37 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3 ഡിഗ്രി കൂടുതലാണിത്. അതേസമയം പാലക്കാട് മുണ്ടൂരില്‍ ചൂട് 40 ഡിഗ്രിയായി ഉയര്‍ന്നു. മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിലെ താപമാപിനിയിലാണ് 40 ഡിഗ്രി രേഖപ്പെടുത്തിയത്.

കേരളം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനും ഇടയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂട് കനക്കുന്ന സാഹചര്യത്തില്‍ പകല്‍ 11 മുതല്‍ 3 വരെ നേരിട്ടു വെയിലേല്‍ക്കരുതെന്നും നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.