പന്ത്രണ്ട് മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി: ജില്ലയിൽ ഹർത്താൽ പ്രതീതി; വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല; കടകളിൽ പാതിയും അടഞ്ഞു തന്നെ

പന്ത്രണ്ട് മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി: ജില്ലയിൽ ഹർത്താൽ പ്രതീതി; വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല; കടകളിൽ പാതിയും അടഞ്ഞു തന്നെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് പന്ത്രണ്ട് മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി. ജില്ലയിൽ വാഹനപണിമുടക്ക് രാവിലെ ഏതാണ്ട് ഹർത്താലിനു സമാനമായ സ്ഥിതിയിലാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ടെങ്കിലും കടകളിൽ ഏറിയ പങ്കും തുറന്നിട്ടില്ല. ഇതോടെയാണ് ജില്ലയിൽ ഹർത്താൽ പ്രതീതിയായിരിക്കുന്നത്.

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പ്രതിഷേധവുമായി എത്തിയത്. ജില്ലയിൽ മോട്ടോർ വാഹനങ്ങൾ സർവീസ് നടത്തുന്നില്ല. സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസുകളും, ഓട്ടോ ടാക്‌സി സർവീസുകളും നടത്തുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളില്ലാതെ വന്നതോടെ നഗരത്തിലെ പല കടകളും തുറന്നു പ്രവർത്തിക്കുന്നില്ല. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളിൽ പാതിയും തുറന്നിട്ടില്ല. മോട്ടോർ വാഹന പണിമുടക്കിനെ തുടർന്നു സ്ഥാപനങ്ങളിലേയ്ക്കുള്ള ചരക്ക് നീക്കത്തെയും ബാധിച്ചിട്ടുണ്ട്. ഇതും പ്രതിസന്ധിയ്ക്കിടയാക്കിയിട്ടുണ്ട്.