play-sharp-fill

കോട്ടയത്തിനിപ്പോൾ ഇടതു മനസ് : നാടെങ്ങും അനിൽകുമാറിന് വമ്പൻ വരവേൽപ്പ്

സ്വന്തം ലേഖകൻ കോട്ടയം : ജനകീയസർക്കാരിന്‌ ഭരണത്തുടർച്ച ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചും കപട വികസനങ്ങൾക്കുമെതിരെ ജനജാഗ്രത ഉണർത്തിയും എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലാകെ തരംഗമാകുന്നു. തുടർഭരണത്തിലേറുന്ന എൽഡിഎഫ്‌ സർക്കാരിലൂടെ കോട്ടയത്തിന്റെ വികസനങ്ങൾ നടപ്പിലാക്കാനും രണ്ടാം പിണറായി സർക്കാരിന്റെ കരുതലിലേക്ക് കോട്ടയത്തെ ചേർത്തുനിർത്താനുമായി കോട്ടയത്ത് ഇടതുപക്ഷം ജയിക്കണം. തടിച്ചുകൂടിയ തൊഴിലാളികളോടും നാട്ടുകാരോടും ഇടതു മുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാറിന്റെ അഭ്യർത്ഥന അതായിരുന്നു.   കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ വലിയ നാശനഷ്‌ടമുണ്ടായ ചിങ്ങവനം, പള്ളം പ്രദേശത്തെ വീടുകൾ അനിൽകുമാർ സന്ദർശിച്ചു. കാലതാമസമില്ലാതെ നഷ്ടപരിഹാരം […]

തിരുവഞ്ചൂരിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിക്കും: എം.എം. ഹസന്‍

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ വികസന നായകനാണെന്ന് തെളിയിച്ച തിരുവഞ്ചൂവിനെ വീണ്ടും വിശ്വാസമര്‍പ്പിച്ചുകൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍. യു.ഡി.എഫ്. നാട്ടകം മണ്ഡലത്തിലെ വാഹനപര്യടനം മൂലവട്ടം മുത്തന്‍മാലിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോണ്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പില്‍, എസ്. രാജീവ്, സിബി ജോണ്‍, തമ്പി ചന്ദ്രന്‍, ടി.സി. അരുണ്‍, ജോണി ജോസഫ്, അനീഷ് വരമ്പിനകം, ഷീന ബിനു, പി.കെ. വൈശാഖ്, ജോബി അഗസ്റ്റിന്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനങ്ങളുടെ സര്‍വേയില്‍ […]

നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ; കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്

സ്വന്തം ലേഖകൻ തണ്ണിത്തോട്: കോലിഞ്ചി കർഷകരുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാടിൻ്റെ സ്നേഹാദരം. കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പായിരുന്നു കർഷകർ ഒരുക്കിയത്. കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ എത്തിയപ്പോൾ പുഷ്പാഭിഷേകം നടത്തിയും മാല ചാർത്തിയും സ്നേഹ ചുംബനം നൽകിയുമാണ് കർഷകരും അമ്മമാരും വരവേറ്റത്. കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കി ഒപ്പം നിന്ന ജനീഷ് കുമാറിന് കർഷകർ വിജയാശംസയും നേർന്നു. ഇന്നലെ കളിൽ നിങ്ങൾക്കൊപ്പം നിന്നപ്പോലെ നാളെയും നാടിൻ്റെ വികസന […]

കോട്ടയം ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ് ; 186 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ്. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3487 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 91 പുരുഷന്‍മാരും 84 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 131 പേര്‍ രോഗമുക്തരായി. 1469 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84262 പേര്‍ കോവിഡ് ബാധിതരായി. 81941 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7507 […]

തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂർ പി.ലില്ലീസ്

സ്വന്തം ലേഖകൻ തിരൂർ: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂർ എൽ.ഡി.എഫ് സ്ഥാനാർഥി ഗഫൂർ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്നങ്ങൾ ഭൂരിഭാഗവും സ്ഥാനാർഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങൾക്ക് കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി ലഭിച്ചത്. അതോടൊപ്പം പഞ്ചായത്തിൽ ഒരു സ്റ്റേഡിയമെന്ന ആവശ്യവും, ഇടുങ്ങിയ റോഡുകൾ മൂലം കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസങ്ങളും നാട്ടുകാർ സ്ഥാനാർഥിയോട് പറഞ്ഞു. അതോടൊപ്പം തന്നെ കൊടക്കൽ അഴികത്ത് കളം കോളനിയിലുള്ളവർക്കു പ്രദേശത്തു പുതിയ വീടുവെക്കാൻ അധികൃതർ […]

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ് ;2115 പേര്‍ക്ക് സമ്പര്‍ക്കരോഗം

സ്വന്തം ലേഖകൻ  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ […]

എം.എൽ.എ രാവിലെ ചിന്നക്കടയിൽ വന്ന് നിന്ന് എല്ലാവരെയും കൈവീശി കാണിക്കാം; മണ്ഡലത്തിൽ തന്നെ നിൽക്കുന്നതല്ല എം.എൽ.എയുടെ ജോലി, തിരുവനന്തപുരത്തും ഡൽഹിയിലും ഉദ്യോഗസ്ഥരെ പോയി കണ്ട് റോഡ് താ, പാലം താ എന്ന് പറഞ്ഞാണ് വികസനം കൊണ്ടുവരുന്നത് : വോട്ടർമാരെ കളിയാക്കി മുകേഷ് കുമാർ

സ്വന്തം ലേഖകൻ കൊല്ലം: സിറ്റിംഗ് എം എൽ എ ആയ മുകേഷിന് ഇക്കുറി തെരഞ്ഞെടുപ്പ് രണ്ടാംമൂഴമാണ്. കഴിഞ്ഞ തവണ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ ഇക്കുറിയും ഉണ്ടാകുമെന്ന ധാരണയിൽ മത്സര രംഗത്തിറങ്ങിയ മുകേഷിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. വോട്ടർമാരുടെ അടുത്ത് നിന്നും നേരിടുന്ന ഓരോ ചോദ്യങ്ങൾക്കും മറുപടി പറയാൻ വ്യാകുലതപ്പെടുന്ന മുകേഷിനെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം കണ്ടത്. ‘അറിയാലോ, സ്ഥാനാർത്ഥിയാണ്, സഹായിക്കണം.’ എന്ന് രണ്ട് മൂന്ന് വാക്കുകളേ മുകേഷ് പറയുകയുള്ളു. അതും തൊഴുകയ്യുമായിട്ട്. എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന ആരോപണത്തിനു മുകേഷിന്റെ മറുപടി ഇങ്ങനെ: ‘എംഎൽഎ രാവിലെ […]

രണ്ടു മുന്നണികളും ജനങ്ങളുടെ തോളിലിരുന്ന് ചോരകുടിക്കുന്നു: മിനർവ മോഹൻ

സ്വന്തം ലേഖകൻ കോട്ടയം: കേരളം രൂപകരിച്ച ശേഷം സി.പി.എമ്മിനെയും കോൺഗ്രസിനെയും മാത്രം തോളിലെടുത്ത് വച്ചിട്ട് മലയാളിയ്ക്ക് കിട്ടിയത് എന്താണെന്നു ചിന്തിക്കണമെന്നു എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. വേതാളത്തിലെ തോളിൽ ചുമന്നതു പോലെ മലയാളികൾ രണ്ടു മുന്നണികളെയും മാറിമാറി ചുമക്കുകയാണ്. തോളിൽ ഇരുന്ന് മലയാളികളുടെ ചോരകുടിച്ച് രണ്ടു മുന്നണികളിലെ നേതാക്കളും തടിച്ച് വീർക്കുകയാണെന്നും അവർ പറഞ്ഞു. എൻ.ഡി.എ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. കേരളത്തിലെ ഒരു മേഖലയിലും സാധാരണക്കാരന് അനുഭവവേദ്യമായ വികസനം കൊണ്ടു വരാൻ ഒരു മുന്നണിയ്ക്കും സാധിച്ചിട്ടില്ല. […]

പതിമൂന്നുകാരിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കുട്ടിയുടെ പിതാവ് സനു മുംബൈ പൊലീസ് തിരയുന്ന പ്രതി ; ഒരാഴ്ച കഴിഞ്ഞിട്ടും സനുവിനെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട് പതിമൂന്നുകാരിയായ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയുടെ പിതാവ് സനു മോഹനെ കുറിച്ച് ഒരു വിവരമില്ല. സനുവിനെ കാണാതായതിനെ തുടർന്ന് നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എങ്കിലും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു. മാർച്ച് 21ന് രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ കുട്ടിയെ പിതാവ് തള്ളിയിട്ട ശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സനു മോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധാനത്തിനു […]

എവിടെ തിരിഞ്ഞാലും നീ താൻ…! പ്രചരണത്തിനായി ഇക്കുറി പണമൊഴുകുന്നത് സമൂഹമാധ്യമങ്ങൾ വഴി ; പരസ്യങ്ങൾക്കായി എൽ.ഡി.ഫ് ഫെയ്‌സ്ബുക്കിന് നൽകിയത് ലക്ഷങ്ങൾ ; കോൺഗ്രസ് ചെലവഴിച്ചത് 61,223 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം :പതിവ് പ്രചരണ രീതികളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചരണത്തിനായി പണമൊഴുക്കുന്നത് സമൂഹമാധ്യങ്ങൾ വഴിയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കിൽ പൊടിപൊടിച്ചത്. ഇതിൽ കൂടുതൽ പണം ഒഴുക്കിയത് എൽ.ഡി.എഫാണ്. എൽ ഡി എഫിന്റെ ഔദ്യോഗിക പേജായ എൽഡിഎഫ് കേരളയിലൂടെയാണ് ഉറപ്പാണ് എൽ.ഡി.എഫ് എന്ന പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകൾ കൂടുതൽ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നൽകിയത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷമാണ് ഇക്കാലയളവിൽ ഫെയ്‌സ്ബുക്കിൽ […]