Spread the love

ഉത്തരാഖണ്ഡ്: രണ്ടുദിവസം സ്കൂളിൽ എത്താത്തതിൽ ഏഴു വയസുകാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ മര്‍ദ്ദിച്ചു. ഹരിദ്വാറിലെ ജാബ്രേര ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

video
play-sharp-fill

രണ്ട് ദിവസം സ്‌കൂളിലെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, രാകേശ് സൈനി, രവീന്ദ്ര എന്നീ അധ്യാപകര്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. കൂടാതെ, കുട്ടിയെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞെന്നും, മുഖത്ത് ഷൂസുകൊണ്ട് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നു. കൈക്കും, ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലാണ്.

മര്‍ദ്ദന വിവരം പ്രിന്‍സിപ്പാളിനെ അറിയിക്കാനെത്തിയപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു. സ്‌കൂള്‍ അധികൃതരുടെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന്, കുട്ടിയുടെ പിതാവ് ജാബ്രേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 2015 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 ബിഎന്‍എസിലെ സെക്ഷന്‍ 115 ,351 എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group