play-sharp-fill

രമേഷ് പിഷാരടിയുടെ സർക്കാസം മനസിലാക്കാതെ അബ്ദുള്ളക്കുട്ടി..! പിഷാരടി നിങ്ങൾ മഹത്തായ സംസ്‌കാരത്തെ കൊഞ്ഞനംകുത്തുന്നു; ട്രോൾ മഴയിൽ മുങ്ങി അബ്ദുള്ളക്കുട്ടി

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിൽ പലർക്കും കടുത്ത ട്രോൾ ആക്രമണമാണ് ഉണ്ടാകുന്നത്. സുരേഷ് ഗോപിമുതൽ ഏറ്റവും ഒടുവിൽ കൃഷ്ണകുമാർ വരെയുള്ളവരാണ് കടുത്ത ട്രോൾ ആക്രമണത്തിന് ഇരയാകുന്നത്. ഇതിനുള്ള വിഷയങ്ങൾ ഇവർ തന്നെ കൃത്യമായി ഉണ്ടാക്കിത്തരുന്നുമുണ്ട്. ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയക്ക് ട്രോളാനുള്ള വകുപ്പ് നൽകി മുൻ കോൺഗ്രസ് – സി.പി.എം നേതാവും ഇപ്പോൾ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഓരോ പോസ്റ്റും വ്യത്യസ്തമായ കമന്റിലൂടെ സർക്കാസം നിറയ്ക്കുന്ന രമേശ് പിഷാരടിയാണ് അബ്ദുള്ളക്കുട്ടിയുടെ മണ്ടത്തരത്തിന് ഇപ്പോൾ ഇരയായിരിക്കുന്നത്. […]

അച്ഛൻ ബി.ജെ.പിയായപ്പോൾ മകൾ അറബിയായി..! ബി.ജെ.പിയിൽ ചേർന്ന നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാനയുടെ അറബി പെൺകൊടി ഫോട്ടോ ഷൂട്ട് വൈറൽ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: രണ്ടു ദിവസം മുൻപ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡയിൽ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ച അച്ഛനു പിന്നാലെ മകളുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ. അറബി പെൺകൊടിയായാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാനയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. തന്റെ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുന്നതു വഴി ഒട്ടേറ വിമർശനവും നടി നേരിട്ടിട്ടുണ്ട്. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സ്വകാര്യ യാത്രകളിലെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.. തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് […]

ഇടുക്കി മൂലമറ്റം പവർഹൗസിൽ വൻ പൊട്ടിത്തെറി; സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ ഇടുക്കി : ഇടുക്കി മൂലമറ്റം പവർ ഹൗസിൽ വൻ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തി പ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. ആളപായമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു .   പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ഉൽപാദനം നിർത്തി. പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി . ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട് സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് . […]

കോട്ടയം ജില്ലയിൽ 458 പേർക്ക് കോവിഡ് ; 456 പേർക്കും സമ്പർക്കരോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ 458 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 456 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി 6541 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 236 പുരുഷൻമാരും 193 സ്ത്രീകളും 29 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 466 പേർ രോഗമുക്തരായി. 5746 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 70002 പേർ കോവിഡ് ബാധിതരായി. 64025 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ […]

തൻ്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു: നടക്കുന്നത് എന്തിനെയും വർഗീയ വത്കരിക്കാനുള്ള ശ്രമം: വിവാദത്തിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുർക്കിപ്പള്ളി വിവാദത്തിൽ തൻ്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതായി യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. മലപ്പുറത്ത് എംഎസ്എഫിന്റെ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയാണുണ്ടായത്. ആ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാന്‍ ഇടനൽകുന്ന രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. ആര്‍എസ്എസിന്റെയും സി.പി.എമ്മിന്റെയും ലോബിയാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. താൻ ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ഗൂഢശ്രമമാണിത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ […]

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൂടി കോവിഡ് ; 19 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]

പരിചരിക്കുന്ന രണ്ട് നഴ്‌സുമാര്‍ക്ക് ദിവസവും പിപിഇ കിറ്റ് വാങ്ങി നല്‍കണം; പത്ത് രോഗികളും കിറ്റ് വാങ്ങി നല്‍കും; പക്ഷേ, ഉപയോഗിക്കുന്നത് രണ്ടെണ്ണം; എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല; കോവിഡിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പിനെതിരെ നടന്‍ എബ്രഹാം കോശി

സ്വന്തം ലേഖകന്‍ കൊച്ചി: കൊവിഡിന്റെ മറവില്‍ കേരളത്തിലെ ചില സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത് ഭൂലോക തട്ടിപ്പാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരികയാണ് നടന്‍ എബ്രഹാം കോശി. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തനിക്ക്, കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് എബ്രഹാം കോശി പറയുന്നു. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള എബ്രഹാം കോശി റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. എബ്രഹാം കോശിയുടെ വാക്കുകള്‍- ‘ഞാന്‍ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. 28/01/2021ല്‍ എനിക്ക് […]

വെച്ചൂരിലേത് പക്ഷിപ്പനി തന്നെ; രണ്ടായിരത്തോളം താറാവുകളെ കൊന്നൊടുക്കി

സ്വന്തം ലേഖകന്‍ വൈക്കം: വെച്ചൂരിലെ താറാവുകളില്‍ കണ്ടെത്തിയത് പക്ഷിപ്പനി തന്നെയെന്ന് സ്ഥിരീകരണം. വെച്ചൂര്‍ നാലാം വാര്‍ഡിലുള്ള തോട്ടുവേലിക്കര ഹംസയുടെ താറാവുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 16നാണ് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ അയച്ചത്. ഇന്നലെയാണ് ഇതിന്റെ പരിശോധനാഫലം വന്നത്. നാല് തവണ പരിശോധിച്ച ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിക്കാനായത്. എന്നാല്‍ പരിശോധനയ്ക്കയച്ച മറ്റ് കര്‍ഷകരുടെ താറാവുകളുടെ സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കാനായിട്ടില്ല. ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണം. ഹംസയുടെ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫാസര്‍ ഷാജി പണിക്കശ്ശേരിയുടെ […]

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല; ഇരുപത്തെട്ടുകാരനെ പോക്‌സോ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകന്‍ മുംബൈ: ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ് പരാമര്‍ശം. ഫ്രിഡ്ജ് നന്നാക്കാന്‍ വീട്ടില്‍ വന്ന 28കാരന്‍ മോശമായി പെരുമാറി എന്നതാണ് കേസ്. വീട്ടില്‍ ആ സമയത്ത് 33കാരിയും അഞ്ചു വയസുകാരിയും മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ഫ്രിഡ്ജിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനിടെ, അഞ്ചുവയസുകാരിയുടെ കവിളില്‍ യുവാവ് തൊട്ടു. ഇതിനെ എതിര്‍ത്ത അമ്മ, ജോലിയില്‍ ശ്രദ്ധിക്കാന്‍ […]

അക്കൗണ്ട് പൂട്ടിക്കുമെന്ന് കങ്കണയ്ക്ക് ട്വിറ്ററിന്റെ ഭീഷണി; ചൈനീസ് ടിക് ടോക് നിരോധിച്ചത് പോലെ നിന്നെയും ഞാന്‍ ബാന്‍ ചെയ്യുമെന്ന് കങ്കണയുടെ മറുപടി

സ്വന്തം ലേഖകന്‍ മുംബൈ: തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഏപ്പോള്‍ വേണമെങ്കിലും സസ്‌പെന്റ് ചെയ്യപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നുമാണ് കങ്കണയുടെ ട്വീറ്റ്. ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയില്‍ നിരോധിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ ട്വീറ്റ്; ”ഞാന്‍ നിയമവിരുദ്ധയുമായി യാതൊന്നും ചെയ്തിട്ടില്ല. എങ്കിലും ചൈനീസ് കളിപ്പാട്ടമായ ട്വിറ്റര്‍ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്നെങ്കിലും ഞാന്‍ ഇവിടെ നിന്ന് പോവുകയാണെങ്കില്‍ നിന്നെയും […]