play-sharp-fill

ചാക്കോ മാഷിനെ ‘ കടുവ.. കടുവ ‘ എന്ന് ഇടയ്ക്കിടെ വിളിക്കുന്ന മൈന ; സ്ഫടികത്തിലെ മൈനയുടെ ശബ്ദത്തിന്റെ ഉടമ ചില്ലറക്കാരനല്ല..!

തേർഡ് ഐ ന്യൂസ്‌ ബ്യൂറോ കൊച്ചി : ആട് തോമയും കടുവാ ചാക്കോയും മലയാളി സ്ഫടികം പോലെ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാണ്. ആ ഭദ്രൻ ചിത്രത്തിലെ ഓരോ രംഗവും തട്ടിൻപുറത്തെ ഇരുമ്പ് പെട്ടിയിലെന്ന പോലെ ഹൃദയത്തിലാണ് ഓരോ മലയാളിലും സൂക്ഷിക്കുന്നത്. ചെകുത്താൻ ലോറിയിൽ തുളസി ചാർത്തിയ സ്ഫടികവും പെങ്ങൾക്ക് കല്യാണപ്പണ്ടമായി നൽകിയ വെള്ളക്കല്ല് പതിപ്പിച്ച നെക്‌ളേസും വരെ പ്രേക്ഷക ഹൃദയത്തിലുണ്ട്. ചാക്കോ മാഷിന്റെ ഉമ്മറപ്പടിയിലെ കൂട്ടിലടച്ച മൈനയും ഇക്കൂട്ടത്തിൽപ്പെടും. തിലകന്റെ കടുവാ ചാക്കോ എന്ന കേന്ദ്രകഥാപാത്രത്തെ നേരിട്ട് ആ പേര് വിളിക്കാൻ ധൈര്യമുള്ള ഒരാൾ മാത്രമേ […]

സംസ്ഥാനം കൈവരിച്ച പുരോഗതിയുടെ സൂചികയാണ് വ്യാവസായിക മേഖലയുടെ വളർച്ചയെന്ന് മുഖ്യമന്ത്രി; കെല്ലിന്റെ പവർ ട്രാൻസ്ഫോർമർ നിർമാണ പ്ലാന്റ് നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനം കൈവരിച്ച പുരോഗതിയുടെ സൂചികയാണ് വ്യാവസായിക മേഖലയുടെ പൊതുവായ കരുത്താർജിക്കലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെൽ) മാമലയിലെ പവർ ട്രാൻസ്ഫോർമർ നിർമാണ യൂണിറ്റിന്റെയും പൾസ് പവർ ഇലക്ട്രിക് വെഹിക്ക്ൾ കമ്പനിയുമായി ചേർന്ന് സ്ഥാപിച്ച വൈദ്യുത വാഹന റീചാർജിങ് സ്റ്റേഷന്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൻ […]

കോണ്‍ഗ്രസിന്റെ സൈബര്‍ ആര്‍മി വരുന്നു; അഞ്ച് ലക്ഷം പേരെ റിക്രൂട്ട് ചെയ്യും; സൈബര്‍ മേഖലയില്‍ ബിജെപിക്കുള്ള മേധാവിത്വം ചെറുക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സൈബര്‍ മേഖലയില്‍ ബിജെപിക്കുള്ള മേധാവിത്വം ചെറുക്കാന്‍ ആര്‍മി ഓഫ് ട്രൂത്ത് എത്തുന്നു. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സൈബര്‍ പോരാളികളെ റിക്രൂട്ട് ചെയ്യാനും തലപ്പത്തുള്ളത് രാഹുല്‍ ഗാന്ധിയാണ്. ”ഈ രാജ്യത്തിനെതിരായ ആക്രമണത്തിന്റെ നട്ടെല്ല് ഒരു ട്രോള്‍ സൈന്യമാണ്. വിദ്വേഷം, പക എന്നിവ പ്രചരിപ്പിക്കുന്നതിന് ആയിരക്കണക്കിന് ആളുകള്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ട്’. കഴിഞ്ഞദിവസം രാഹുലിന്റേതായി പുറത്തുവന്ന വിഡിയോ സന്ദേശത്തില്‍ പറയുന്നു. അനുകമ്ബ, സമാധാനം, ഐക്യം, വാല്‍സല്യം തുടങ്ങിയ ആശയങ്ങള്‍ സംരക്ഷിക്കുന്നതിനും ലിബറല്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും തനിക്ക് പോരാളികള്‍ ആവശ്യമാണെന്ന് രാഹുല്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. […]

ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്; പ്രതികരണവുമായി പോണ്‍താരം മിയ ഖലീഫ

സ്വന്തം ലേഖകന്‍ മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തെ വിദേശ അഭിനേതാക്കള്‍ പണം കൈപ്പറ്റിയാണ് അഭിപ്രായം പറഞ്ഞതെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് പോണ്‍ താരം മിയ ഖലീഫ. ‘ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ നടക്കുന്നത്. എല്ലാ സെലിബ്രിറ്റികളും പണം പറ്റിയാണ് ഇതിനെതിരെ രംഗത്തുവരുന്നതെന്ന് എങ്ങനെ പറയാന്‍ കഴിയും. ഇന്ത്യയില്‍ നൂറ് കോടി ജനങ്ങളുണ്ട്. ഞങ്ങള്‍ക്ക് അത് മനസിലാക്കാന്‍ കഴിയില്ലെന്ന്’ മിയ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മിയ നടി പ്രിയങ്കാ ചോപ്രയ്ക്കെതിരെയും രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് കര്‍ഷകസമരത്തിനെതിരെ പ്രിയങ്ക രംഗത്തുവരാത്തതെന്നായിരുന്നു മിയയുടെ ചോദ്യം. മിസിസ് […]

ചുറ്റിനും കൂടി നിന്ന് ഡമരു കൊണ്ട് തലയ്ക്കടിക്കുകയും ശൂലം വെച്ച് കുത്തുകയും ചെയ്തു; ഓരോരുത്തരും മരണമടഞ്ഞ ശേഷം ബാക്കിയുള്ളവര്‍ പൂജ നടത്താനായിരുന്നു തീരുമാനം; പെണ്‍മക്കളെ കൊന്ന മാതാപിതാക്കളുടെ മൊഴി കേട്ട് അമ്പരന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖകന്‍ തിരുപ്പതി: ആന്ധ്രയിലെ മദനപ്പള്ളി ഇരട്ടകൊലപാതകകേസില്‍ പെണ്‍മക്കളെ ബലി കൊടുത്തശേഷം സ്വന്തം ജീവനുകള്‍ ഇല്ലാതാക്കാനായിരുന്നു മാതാപിതാക്കള്‍ പദ്ധതിയിട്ടിരുന്നതെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍. കേസിലെ അഭിഭാഷക സംഘത്തിലെ പ്രതിനിധിയോടാണ് പുരുഷോത്തമും പത്മജയും കൃത്യം നടത്തിയത് എങ്ങിനെയാണെന്ന് വെളിപ്പെടുത്തിയത്. മദനപ്പള്ളി സബ്ജയിലിലായിരുന്ന ഇരുവരെയും വിശാഖപട്ടണത്തെ മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതിന് മുമ്പായിരുന്നു അഭിഭാഷകര്‍ മൊഴിയെടുത്തത്. താനും ഭാര്യപത്മജയും ചേര്‍ന്ന് ശിവന്റെ ആയുധമായ ഡമരുവും ത്രിശൂലവും കൊണ്ട് ആക്രമിച്ചാണ് പെണ്‍മക്കളെ രണ്ടിനെയും കൊന്നതെന്നാണ് പുരുഷോത്തം നായിഡുവിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ഭാഗമായി ആദ്യം ബലി നല്‍കാനായി തെരഞ്ഞെടുത്തത് ഇളയമകള്‍ സായി ദിവ്യയെയായിരുന്നു. […]

വികാരിയെയും രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയും കാണാനില്ല; ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും നാട്ടുകാര്‍; പ്രതികരിക്കാതെ സഭാ നേതൃത്വം

സ്വന്തം ലേഖകന്‍ താമരശ്ശേരി: വൈദികനെയും രണ്ട് മക്കളുടെ അമ്മയായ യുവതിയെയും കാണാനില്ല. താമരശ്ശേരി രൂപതാ വൈദികനായ ഫാദര്‍ വിനു ആലപ്പാട്ട് കോട്ടയിലിനെയും വിവാഹിതയും രണ്ട് മക്കളുടെ അമ്മയായ കൂരാച്ചുണ്ട് സ്വദേശിനിയെയുമാണ് കാണാതായിരിക്കുന്നത്. തൊട്ടില്‍പ്പാലത്തിനടുത്തുള്ള കരിങ്ങാട്ട് പള്ളി വികാരിയും മുന്‍പ് താമരശ്ശേരി രൂപതയില്‍ കണ്ണോത്ത്, പുല്ലൂരാംപാറ, കൂരാച്ചുണ്ട് ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയുമായിരുന്നു ഫാ. വിനു ആലപ്പാട്ട്. ഇതേ ഇടവകയിലുള്ള വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയുമാണ് കാണാതായിരിക്കുന്നത്. ഇരുവരെയും ഒരേ ദിവസം കാണാതായതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരും വിശ്വാസികളും പറയുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയത് ആണെന്നുമുള്ള […]

വൈറലായി ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ; നാദിര്‍ഷായുടെ മകളുടെ വിവാഹം ആഘോഷമാക്കി താരകുടുംബം

സ്വന്തം ലേഖകന്‍ കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷായുടെ മകളുടെ വിവാഹ ആഘോഷ ചടങ്ങില്‍ വൈറലായി ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ. നാദിര്‍ഷായുടെ മകളും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. നായികയായി രംഗപ്രവേശം നടത്തിയില്ലെങ്കിലും താരദമ്പതികളുടെ മകളെന്ന നിലയില്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. ദിലീപും കാവ്യയും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയെങ്കിലും താരമായത് മീനാക്ഷിയായിരുന്നു. ചടങ്ങില്‍ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ആയിഷയുടെ വിവാഹത്തിനു മുന്‍പായി നടന്ന സംഗീത രാവില്‍ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പം വേദിയില്‍ നിറഞ്ഞാടിയ […]

വാട്‌സ്ആപ്പിന് പകരമാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സന്ദേശ് ആപ്പ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : വാട്ട്സ്ആപ്പിന് പകരമാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘സന്ദേശ് ‘ ആപ്പ്. സന്ദേശിന്റെ ഉപയോഗം നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനാണ് വാട്ട്സ്ആപ്പിന് ബദലായി സന്ദേശ് ആപ്പ് ഉണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദേശ് ആപ്പ് ഉപയോഗിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ സന്ദേശ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയയ്ക്കുന്നതിനായി ജിംസ് (–) അഥവാ ——- എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് […]

പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന ക്രൈം​ബ്രാ​ഞ്ച് കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ന​ടി സ​ണ്ണി ലി​യോ​ണ്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

സ്വന്തം ലേഖകൻ കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ഷി​യാ​സി​ന്‍റെ പ​രാ​തി​യി​ൽ നടി സണ്ണി ലിയോണിനെതിരെ ക്രൈം​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ചോദ്യം ചെയ്തതിന് പി​ന്നാ​ലെ താ​രം മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈക്കോടതിയെ സ​മീ​പി​ച്ചു. കൊ​ച്ചി​യി​ലെ വി​വി​ധ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച് സ​ണ്ണി 29 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വ​ഞ്ചി​ച്ചെ​ന്നും കാ​ണി​ച്ച് ഷിയാസ് ഡി​ജി​പി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 2016 മു​ത​ൽ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ണ്ണി​യു​ടെ മാ​നേ​ജ​രാ​ണ് തു​ക കൈ​പ്പ​റ്റി​യ​തെ​ന്നും ഇ​യാ​ളു​ടെ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ […]

എഎംഎംഎയുടെ ഉദ്ഘാടന ചടങ്ങിലെ കസേര വിവാദം; ഹണിറോസും രചന നാരായണ്‍കുട്ടിയും ഇരിക്കുന്ന ഫോട്ടോ പങ്ക് വച്ച് സിദ്ദിഖിന്റെ മറുപടി

സ്വന്തം ലേഖകന്‍ കൊച്ചി: താരസംഘടനയായ എഎംഎംഎ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ കസേര നല്‍കിയില്ലെന്ന വിവാദത്തിന് മറുപടിയുമായി നടന്‍ സിദ്ദിഖ്. വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിക്കും ഹണിറോസിനും ഇരിക്കാന്‍ സ്ഥലം നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എക്സിക്യൂട്ടീവ് മെമ്‌ബേഴ്സിന്റെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചാണ് സിദ്ദിഖ് മറുപടി കൊടുത്തത്. ഫോട്ടോയില്‍ മോഹന്‍ലാല്‍, സിദ്ദിഖ് ഉള്‍പ്പെടെ ഉള്ള നടന്‍മാര്‍ നില്‍ക്കുകയും രചന നാരയാണന്‍ കുട്ടി, ഹണി റോസ് എന്നിവര്‍ കസേരയില്‍ ഇരിക്കുകയുമാണ്. ചടങ്ങില്‍ നിന്ന് സ്ത്രീകളെ ആരു മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് മെമ്ബറായ ഹണി റോസ് […]