play-sharp-fill

എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍; ചെന്നിത്തല പാലായില്‍ എത്തും മുന്‍പ് ദേശീയ നേതൃത്വം തീരുമാനം ഉണ്ടാക്കണം; എ.കെ ശശീന്ദ്രന്‍ പാറ പോലെ എല്‍ഡിഎഫില്‍ തന്നെ നിന്നോട്ടെയെന്ന് പരിഹാസവും

സ്വന്തം ലേഖകന്‍ കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് പരസ്യമാക്കി മാണി സി കാപ്പന്‍. എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. യുഡിഎഫ് ഘടകക്ഷിയായി തുടരും. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ തുടരുമെന്ന എ.കെ ശശീന്ദ്രന്റെ പ്രസ്താവനയോട്, അദ്ദേഹം പാറ പോലെ എല്‍ഡിഎഫില്‍ നിന്നോട്ടെയെന്ന് മാണി സി കാപ്പന്‍ പരിഹസിച്ചു. മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശശീന്ദ്രന്റെ നിലപാട് കൂടി അറിയണമെന്ന് ശരത് […]

രാത്രിയിൽ ടോറസ് ലോറി കെട്ടിവലിച്ചു നിരത്തിലിറങ്ങി യുവാക്കൾ ; പെട്രോൾ ഡീസൽ വിലവർദ്ധനയ്ക്കെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ കൂരോപ്പട: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യെത്യസ്ത സമരവുമായി ഡിവൈഎഫ്ഐ. ദിനം പ്രതി ഉയരുന്ന വില വർദ്ധനവിൽ പ്രതിഷേധിച്ച് ടോറസ് ലോറി കെട്ടിവലിച്ചാണ് ഡിവൈഎഫ്ഐ സമരം സംഘടിപ്പിച്ചത്. കൂരോപ്പട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട കവലയിൽ നടന്ന പ്രതിഷേധത്തിൽ വലിയ പങ്കാളിതമാണ് ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പുറമെ നാട്ടുകാരും പ്രതിഷേധത്തിൽ അണിനിരന്നു.കൂരോപ്പട കവലയിൽ ചേർന്ന പ്രതിഷേധ യോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം സിഎം വർക്കി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി അജയ്‌നാഥ്‌ അധ്യക്ഷനായി.സിപിഐഎം ലോക്കൽ സെക്രട്ടറി ഇ […]

വിതുര പെൺവാണിഭ കേസ് ; ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വർഷം തടവ് ശിക്ഷ

സ്വന്തം ലേഖകൻ കോട്ടയം : വിതുര പെൺവാണിഭക്കേസിൽ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24വർഷം തടവ്. ഐ പി സി 372 വകുപ്പ് പ്രകാരം കാഴ്ച വെക്കലിന് പത്ത് വർഷം കഠിന തടവ്, 344 വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകൽ, തടവിൽ പാർപ്പിക്കൽ എന്നിവയ്ക്ക് 2 വർഷം തടവും 5000 പിഴയും, അനാശാസ്യത്തിന് രണ്ട് വകുപ്പുകളിലായി 12 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമേ ഒരു ലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും ഒടുക്കണം. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. […]

പിൻവാതിൽ നിയമനത്തിൽ വിവാദമായി സുനിൽ പി.ഇളയിടത്തിന്റെ നിയമനം : ഇളയിടത്തിന് നിയമനം നൽകിയത് ഉന്നത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി ; വിവരാവകാശ രേഖ പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി : സർക്കാരിനെ വീണ്ടും വിവാദത്തിലാക്കി സുനിൽ പി ഇളയിടത്തിന്റെ നിയമനം. ഇടതുപക്ഷ സഹയാത്രികനായ സംസ്‌കൃത സർവകലാശാല അദ്ധ്യാപകൻ സുനിൽ പി ഇളയിടത്തിന്റെ നിയമന വിഷയം പുകയുകയാണ്. 1998 ൽ മലയാളം ലക്ചർ തസ്തികയിലേക്ക് അഭിമുഖ പരീക്ഷയിൽ പങ്കെടുത്തവർക്ക് ലഭിച്ച മാർക്ക് പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾ ഉയർന്ന് വന്നിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികനായ ഡോ. ആസാദാണ് അന്ന് ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് ലിസ്റ്റ് പുറത്തുവിട്ടത്. അഭിമുഖ പരീക്ഷയ്ക്ക് പിന്നാലെ ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ഇളയിടത്തിന് കൂടുതൽ മാർക്ക് നൽകിയതെന്ന് […]

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

സിനിമാ ഡെസ്ക് കൊച്ചി : പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ടീസര്‍ പതിനാലാം തിയ്യതി പുറത്തിറങ്ങുമെന്ന വിവരം പുറത്തുവിട്ടത്. പ്രണയദിനത്തില്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്താനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ പൂജ ഹെഗ്‌ഡെയുടെ നായകനായി പ്രഭാസ് എത്തുന്നു എന്ന […]

ഒരാള്‍ സാരിയില്‍ കാല്‍വച്ച് ചവിട്ടിപ്പിടിച്ചു; മറ്റേയാള്‍ പഴ്‌സ് തട്ടിപ്പറിച്ച് ഓടി; കവര്‍ച്ചാസംഘത്തിലെ സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചത് യാത്രക്കാരിയുടെ മകള്‍;പിടിയിലായത് കോയമ്പത്തൂര്‍ ഒസാംപെട്ടി സ്വദേശിനികള്‍

സ്വന്തം ലേഖകന്‍ പത്തനാപുരം: ബസ് യാത്രക്കാരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ നിന്ന് പത്തനാപുരത്തേക്ക് വരികയായിരുന്നു ബസ്. ഡിപ്പോയിലെത്തി യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് കവര്‍ച്ചാശ്രമം നടന്നത്. ഒരാള്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ പിടവൂര്‍ സ്വദേശിനിയായ യാത്രക്കാരിയുടെ സാരിയില്‍ കാല്‍വച്ച് ചവിട്ടി ശ്രദ്ധ തിരിച്ചു. മറ്റേയാള്‍ ഈ സമയം പഴ്‌സ് തട്ടിപ്പറിച്ച് ഓടി. ഉടന്‍തന്നെ പരാതിക്കാരിയുടെ മകളും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. […]

മേജർ ട്വിസ്റ്റ്…! കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി ; പുതിയ നീക്കം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ

സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മേജർ രവി കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. കോൺഗ്രസിലേക്ക് എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ സ്വീകരിക്കാൻ മേജർ രവിയും ഉണ്ടാകും. തന്നെ ജാഥയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ക്ഷണം സ്വീകരിച്ച് പങ്കെടുക്കുമെന്നും മേജർ രവി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് കോൺഗ്രസ് പ്രവേശത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത്. ‘മേജർ രവി വിളിച്ചിരുന്നു. […]

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഇനി തനിയെ അപ്രത്യക്ഷമാകും; പുതിയ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി

സ്വന്തം ലേഖകന്‍ കൊച്ചി: വാട്‌സ് ആപ്പ് വഴി കൈമാറുന്ന സന്ദേശങ്ങള്‍ ഇനി തനിയെ അപ്രത്യക്ഷമാകും. ഡിസപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്ഷനാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഉപഭോതാക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ചാറ്റ് ചെയ്യുമ്പോള്‍ ഡിസപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസം കഴിയുമ്പോള്‍ പങ്കുവച്ച മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമാകും. ടെക്സ്റ്റ് മെസ്സേജുകള്‍ മാത്രമല്ല, മീഡിയ ഫയലുകള്‍ ഉള്‍പ്പെടെയാണ് ഏഴ് ദിവസ്സം കഴിയുമ്പോള്‍ ഇത്തരത്തില്‍ ഡിലീറ്റ് ആയി പോകുന്നത്. ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കുവാനും ഓഫ് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.  

അയർക്കുന്നത്ത് വീട്ടമ്മയെ കെട്ടിയിട്ട് തോക്കുചൂണ്ടി സ്വർണ്ണം കവർന്ന സംഭവം ; പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം : അയർക്കുന്നത്ത് വീട്ടമ്മയെ കെട്ടിയിട്ട് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. സമാന രീതിയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അയർക്കുന്നം ചേന്നാമറ്റം പുത്തൻപുരയ്ക്കൽ റിട്ട. അധ്യാപകൻ ജോസിന്റ ഭാര്യ ലിസമ്മയെ (60) കെട്ടിയിട്ട് 29 പവൻ അപഹരിച്ച കേസിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സംഭവം നടന്ന വീടിനു സമീപം സി.സി ടി.വി കാമറകൾ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റർ […]

‘ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല, ജോലിക്കു വേണ്ടിയാണു സമരം’; ‘കമ്യൂണിസ്റ്റായതില്‍ അഭിമാനം കൊള്ളുന്നവളാണ്. പ്രതിപക്ഷം ക്ഷണിച്ചിട്ടല്ല, ഗതികേടു കൊണ്ടാണ് സമരത്തിനു വന്നത്’ ; ‘കണ്ണീര്‍ നാടകം’ കളിച്ച ലയ രാജേഷ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്ന് പറഞ്ഞ് കളിയാക്കിയ സിപിഎം ഗ്രൂപ്പുകള്‍ക്കും ദേശാഭിമാനിക്കും കണക്കിന് കൊടുത്ത് യഥാര്‍ത്ഥ ഇടത് പോരാളികള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അഭിനയമാണെന്നും പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്നുമുള്ള മന്ത്രിമാരുടെ ആക്ഷേപം വേദനിപ്പിക്കുന്നത് യഥാര്‍ത്ഥ ഇടത്പക്ഷ സഹയാത്രികരെക്കൂടിയാണ്. സമരം ചെയ്യുന്നവരെല്ലാം കോണ്‍ഗ്രസും ബിജെപിയും ആണെന്നാണ് സൈബര്‍ സഖാക്കളുടെ വാദം. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും ജോലി ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്നവരില്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളും ഉണ്ട്. സമരം ചെയ്ത് അവകാശങ്ങള്‍ പിടിച്ച് വാങ്ങിയ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളവരാണ് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പുശ്ചിച്ച് തള്ളുന്നത് എന്ന കാര്യമാണ് ഇവരെ വേദനിപ്പിക്കുന്നത്. ‘ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല. ജോലിക്ക് വേണ്ടിയാണു സമരം. […]