play-sharp-fill

കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ആയുർവേദത്തിന്റെ നേട്ടങ്ങൾ അഭിമാനകരം: നിർമ്മല ജിമ്മി

സ്വന്തം ലേഖകൻ കോട്ടയം : ലോകം നേരിടുന്ന മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കുന്നതിലും ചികിത്സയിലും ആയുർവേദം കൈവരിച്ച നേട്ടങ്ങൾ കേരളത്തിന്‌ അഭിമാനകരമാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആയുർവേദത്തിന്റെ സമഗ്ര വികസനത്തിനും ജില്ലാ ആശുപത്രിയുടെ തുടർനവീകരണ പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായത്തിന്റെ എല്ലാ സഹകരണവും സമ്മേളനത്തിൽ അവർ വാഗ്ദാനം ചെയ്തു. സമ്മേളനത്തിൽ എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ്‌ ഡോ.രാജു തോമസ്, സോൺ പ്രസിഡന്റ്‌ ഡോ.വിഷ്ണു നമ്പൂതിരി, ആപ്ത വെബിനാർ കൺവീനർ ഡോ.രാജേഷ്. […]

കുട്ടികൾക്ക് തയ്യൽപരിശീലനത്തിനായി തുണികൾ കൈമാറി

സ്വന്തം ലേഖകൻ അയർക്കുന്നം: കോട്ടയം ഗവർൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് തയ്യൽ പരിശീലനത്തിനായുള്ള തുണി കോട്ടയം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വല്ല്യേലിൽ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിന്ദു ബായി കെ ആറിന് കൈമാറുന്നു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സാം ചെല്ലിമറ്റം,ജനറൽ സെക്രട്ടറി ജോയിസ് കൊറ്റത്തിൽ ,ശ്രീകുമാർ മേത്തുരുത്തേൽ ,തോമസ് തുടങ്ങിയവർ സമീപം.

കോട്ടയം ജില്ലയില്‍ 361 പേര്‍ക്ക് കോവിഡ് : 357 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 361 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 357 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4660 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 169 പുരുഷന്‍മാരും 154 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 403 പേര്‍ രോഗമുക്തരായി. 4888 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76112 പേര്‍ കോവിഡ് ബാധിതരായി. 71296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18750 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം […]

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.79

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ […]

സഹോദരനൊപ്പം ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു: പോക്‌സോ കേസുകളുടെ ദുരുപയോഗത്തിന്റെ ഉത്തമ തെളിവായി എരുമേലിയിലെ കേസ്

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം സഹോദരനും കൂട്ടുകാരും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി കോട്ടയം, എരുമേലി പുഞ്ചവയൽ ,മറ്റത്തിൽ വീട്ടിൽ രാജൻകുട്ടിയെ (46) കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. പ്രതിയും മറ്റു രണ്ടു കൂട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് 2007 നവംബർ മുതൽ 2014 ഏപ്രിൽ വരെയുള്ള കാലയളവിൽ പെൺകുട്ടി കുടുംബമായി താമസിച്ചിരുന്ന വീടിന്റെ താൽക്കാലിക ഷെഡ്ഡിൽ വെച്ചു ലൈംഗികമായി […]

വയോധികനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച മിടുക്കന്മാർക്ക് സ്‌കൂളിന്റെ ആദരം.. അനീതിയുടെ കണ്ണ് തുറപ്പിച്ച ആ മിടുക്കന്മാർ കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതനിലെ കുട്ടികൾ;; സോഷ്യൽ മീഡിയ തിരഞ്ഞ മിടുക്കന്മാരെ ഒടുവിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: ഓൺലൈൻ ഗെയിമുകളുടെ ലോകത്ത് മയങ്ങിക്കിടന്ന യുവതലമുറയെപ്പറ്റിയുള്ള പരാതിയാണ് ലോകം മുഴുവനും. ഇതിനിടെ മാതൃകയാക്കാവുന്ന യുവാക്കളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിൽ വയോധികനെ റോഡ് മുറിച്ചു കടക്കാൻ ഇരുവരും സഹായിക്കുന്ന വീഡിയോയും ചിത്രവും തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെ  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ യുവാക്കൾ ആരാണെന്നാണ് കോട്ടയത്തെ സോഷ്യൽ മീഡിയ ഫോറങ്ങളിൽ ചർച്ച നടന്നിരുന്നത്. ഒടുവിലാണ് ഇത് ആരാണ് എന്നു ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികളായ ചാന്നാനിക്കാട് പുളിമൂട്ടിൽ വീട്ടിൽ അനിൽകുമാറിന്റെ […]

കേരള വാട്ടർ അതോറിറ്റിയുടെ പർച്ചേസ് നയം: പിവിസി പൈപ്പ് നിർമാതാക്കൾ കടുത്ത പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജൽജീവൻ പദ്ധതിക്ക് കീഴിൽ കേരള വാട്ടർ അതോറിറ്റി നടപ്പാക്കുന്ന പ്രധാന കുടിവെള്ള വിതരണ പദ്ധതിക്ക് പിവിസി പൈപ്പുകൾക്ക് പകരം എച്ച്ഡിപിഇ പൈപ്പുകൾ ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള സ്മോൾ സ്‌കേൽ പിവിസി പൈപ്പ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (എകെഎസ്എസ്പിപിഎംഎ) ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങുമ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എംഎസ്എംഇ യൂണിറ്റുകൾക്ക് മുൻഗണന നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിലും പർച്ചേസ് പ്രിഫറൻസ് പോളിസിയിലും പറയുന്നത്. ഇതിന് വിരുദ്ധമായാണ് വാട്ടർ അതോറിറ്റി സംസ്ഥാനത്തിന് പുറത്തുള്ള […]

സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി എസ് സി സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുപന്തംകൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്യക്ഷത വഹിച്ചു. പ്രതിഷേധ സദസ് കെ പി സി സി ജനറൽ സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉത്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് ജില്ലാ സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി, കെ.പി.സി.സി അംഗം ജയ്ജി പാലക്കാലോടി, ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് […]

മഹാത്മ ഗാന്ധി സർവ്വകലാശാല എം.എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി.(പാലാ സെൻ്റ് തോമസ് കോളേജ്) വാഴൂർ മാങ്ങാപ്പള്ളിൽ തോമസ് ജോണിൻ്റെയും ഇളങ്ങുളം സെൻ്റ് മേരീസ് ഹൈസ്ക്കൂൾ അദ്ധ്യാപിക ബീനാ തോമസിൻ്റെയും പുത്രിയാണ്.

മഹാത്മ ഗാന്ധി സർവ്വകലാശാല എം.എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി.(പാലാ സെൻ്റ് തോമസ് കോളേജ്) വാഴൂർ മാങ്ങാപ്പള്ളിൽ തോമസ് ജോണിൻ്റെയും ഇളങ്ങുളം സെൻ്റ് മേരീസ് ഹൈസ്ക്കൂൾ അദ്ധ്യാപിക ബീനാ തോമസിൻ്റെയും പുത്രിയാണ്.

തേർഡ് ഐ ന്യൂസ് റിപ്പോർട്ടർ ശ്രീലക്ഷ്മിയുടെ മാതാവ് കുസുമം സോമൻ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം : പാക്കിൽ കാരമൂട് വെട്ടിക്കാട് വി.എൽ.സോമന്റെ ഭാര്യ കുസുമം സോമൻ (52) അന്തരിച്ചു. പരേത കുറിച്ചി കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ശ്രീലക്ഷ്മി സോമൻ (റിപ്പോർട്ടർ, തേർഡ് ഐ ന്യൂസ് ലൈവ്) നന്ദു സോമൻ (മലയാള മനോരമ).മരുമകൻ: അരുൺ കുമാർ വി.ആർ (മാതൃഭൂമി) സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.