video
play-sharp-fill

വയോധികന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ; കട്ടിലിനടിയിൽ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണമുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ അടൂർ: ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.മണക്കാല തോട്ടുകടവിൽ ടി.എം. മാത്യു (69)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ 9.15നാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ […]

നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ യാത്രക്കാരനെ കൊലയ്ക്കു കൊടുത്തത് കയ്യേറ്റം..! മാർക്കറ്റ് റോഡിലൂടെ സ്വകാര്യ ബസിനു കടന്നു പോകാൻ വീതിയില്ലാതായത് അനധികൃത കയ്യേറ്റത്തെ തുടർന്ന്; മാർക്കറ്റ് റോഡിൽ സാധനങ്ങൾ കച്ചവടം ചെയ്യുന്നത് റോഡിലേയ്ക്ക് ഇറക്കി വച്ച്; കോടികളുടെ വസ്തു കൈയ്യേറിയിട്ടും തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭ; ഇതൊക്കെ ആരോട് പറയാൻ?

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ യാത്രക്കാരനെ കൊലയ്ക്കു കൊടുത്തത് അനധികൃത കയ്യേറ്റം. അനധികൃതമായി യാതൊരു വിധ മാന്യതയും മര്യാദയും പുലർത്താതെ റോഡ് കയ്യേറിയ കച്ചവടക്കാരാണ് അപകടത്തിന്റെ പ്രധാന കാരണം. നന്നായി വീതിയുള്ള റോഡിന്റെ പകുതിയും ഇരുവശങ്ങളിലെ കച്ചവടക്കാർ കയ്യേറിയിരിക്കുകയാണ്. ചോദിക്കാനും […]

കുടുംബശ്രീ അംഗങ്ങള്‍ ഇനി തെരുവുനായ്ക്കളെ പിടിക്കും; പരീശീലന പരിപാടികള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ കൊല്ലം: തെരുവ് നായ്ക്കളെ പിടിക്കാന്‍ ഇനി കുടുംബശ്രീ അംഗങ്ങള്‍. തെരുവ് നായ്ക്കളെ അമര്‍ച്ച ചെയ്യാനുള്ള തീവ്രയത്ന പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നായ്ക്കളെ പിടിക്കാനുള്ള പരിശീലനം കൊടുക്കുന്നത്. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഇന്നലെ പരിശീലനം ആരംഭിച്ചു. കൊല്ലം […]

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്നലെ ഉദ്ഘാടനം, ഇന്ന് തകർന്ന് തരിപ്പണം : തടി ലോറി ഇടിച്ച് ആലപ്പുഴ ബൈപ്പാസിന്റെ ടോൾ ബൂത്ത് തകർന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിന്റെ ടോൾബൂത്ത് തകർന്നു. ഇന്ന് പുലർച്ചെ തടി ലോറി ഇടിച്ചാണ് ടോൾ ബൂത്ത് തകർന്നത്. ഇടിച്ച ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഉദ്ഘാടനം ചെയ്ത ബൈപ്പാസ് […]

ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് മുന്നണിയിലേക്ക്? ; അനൂപ് പോയാല്‍ സഹോദരി അമ്പിളി ജേക്കബ്ബിനെ കളത്തിലിറക്കാന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കൊച്ചി: ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് പക്ഷത്തേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തം. ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇടത് പക്ഷം കൂടുകര്‍ കരുത്താര്‍ജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിഎം ജേക്കബ്ബിന്റെ കേരളാ […]

പ്രദീപിനെ ഉണ്ണിയാർച്ച സ്വന്തമാക്കിയത് പ്രണയിച്ച് ; വിവാഹത്തിന് ശേഷം ഭർത്താവ് മോഷ്ടാവാണെന്നറിഞ്ഞതോടെ സ്വഭാവം നന്നാക്കുന്നതിനായി ബാഗ്ലൂരിലേക്ക് കൊണ്ടുപോയി ; നല്ലപിള്ളയാക്കാനുള്ള ശ്രമം നഷ്ടപ്പെട്ടതോടെ മരണച്ചിറയിൽ ചാടി ജീവനൊടുക്കി : ഉണ്ണിയാർച്ചയുടെ വേർപാടിൽ വിതുമ്പി കരുനാഗപ്പള്ളി

സ്വന്തം ലേഖകൻ കൊല്ലം: ചിറക്കലിൽ യുവതി ക്ഷേത്രത്തിന് സമീപത്തെ മരണച്ചിറയിൽ ജീവനൊടുക്കിയത് ഭർത്താവിന്റെ ദുർനടപ്പ് മൂലം. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മുരളീഭവനത്തിൽ വിജയ ലക്ഷ്മി (ഉണ്ണിയാർച്ച33)യാണ് ചിറക്കൽ ക്ഷേത്രത്തിലെ കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര ദർശനത്തിനായി പതിവ് പോലെ പുലർച്ചെ […]

നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു; ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത് ജോമോന്‍

സ്വന്തം ലേഖകന്‍ കൊച്ചി: ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ നടി ആന്‍ അഗസ്റ്റിന്‍- ജോമോന്‍ ടി ജോണ്‍ ദമ്പതിമാര്‍ വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോന്‍ ടി ജോണ്‍ ചേര്‍ത്തല കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.   അന്തരിച്ച നടന്‍ അഗസ്റ്റിന്റെ […]

കര്‍ഷകരെ പിന്തുണയ്ക്കാന്‍ 40 ആഡംബര ബസുകളില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിലേക്ക്; ഫണ്ട് വന്നത് നിരോധിത സംഘടനകളില്‍ നിന്നാണെന്ന് സൂചന; യാത്ര സംഘടിപ്പിച്ച സിപിഎമ്മിന് പുതിയ കുരുക്ക്; അന്വേഷണത്തിനൊരുങ്ങി ഇന്റലിജന്‍സ് ബ്യൂറോ

സ്വന്തം ലേഖകന്‍ കൊച്ചി: കര്‍ഷ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ നിന്ന് ആഡംബര ബസുകളില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയത് ആരാണെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. 40 ആഡംബര ബസുകളിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഇതിനായി വന്ന ഫണ്ട് നിരോധിത സംഘടനകളുടെയും അവരുമായി […]

ആറ് മാസമായിട്ടും ഒരു രൂപ പോലും വാടക കൊടുത്തില്ല, പറഞ്ഞ സമയത്ത് കെട്ടിടം ഒഴിഞ്ഞതുമില്ല; കോവിഡ് സെന്റര്‍ കെട്ടിടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍; അകത്തുണ്ടായിരുന്നത് 70 രോഗികളും 25 ആരോഗ്യ പ്രവര്‍ത്തകരും

സ്വന്തം ലേഖകന്‍ തൊടുപുഴ: മാങ്ങാട്ടുകവല ബൈപാസിലുള്ള ഉത്രം റെസിഡന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സെന്റര്‍ പറഞ്ഞ സമയത്ത് അധികൃതര്‍ ഒഴിഞ്ഞുകൊടുക്കാത്തതിന്റെ പേരില്‍ പ്രധാന കവാടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍. 70 കോവിഡ് രോഗികളും 25 ആരോഗ്യപ്രവര്‍ത്തകരും ഈ സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു […]