play-sharp-fill

ലോക്ക് ഡൗൺ കാലത്ത് വ്യാജ മദ്യനിർമ്മാണത്തിനിടെ എക്‌സൈസ് മുൻ ഉദ്യോഗസ്ഥൻ പിടിയിൽ ; സംഭവം കായംകുളത്ത്

സ്വന്തം ലേഖകൻ കായംകുളം:ലോക്ക് ഡൗൺ കാലത്ത് വ്യാജ വിദേശ മദ്യ നിർമാണത്തിനിടെ എക്സൈസ് മുൻ ഉദ്യോഗസ്ഥൻ പിടിയിൽ. എക്സൈസ് മുൻ ഉദ്യോഗസ്ഥൻ കായംകുളം കാപ്പിൽ സ്വദേശി ഹാരി ജോണിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ഞൂറ് ലിറ്റർ വ്യാജ മദ്യം ലേബലുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. കൊല്ലം എക്സൈസ് സ്പെഷൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിനിടെയാണ് വ്യാജ മദ്യ നിർമാണം കണ്ടെത്തിയത്. അതേസമയം ചൊവ്വാഴ്ച പുലർച്ചെ കൊല്ലത്ത്‌വച്ച് 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് അതീവ […]

ദുബായിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; തൃശൂർ കൈപ്പമംഗലം സ്വദേശിയാണ് മരിച്ചത്; ഇയാളുടെ ഭാര്യയും മക്കളും ഐസൊലേഷനിൽ; ഖബറടക്കം ബുധനാഴ്ച ദുബായിൽ

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ കൈപ്പമംഗലം മൂന്നു പീടിക സ്വദേശിയായ തേപറമ്പിൽ പരീത് (67) കോവിഡ് ബാധിച്ചു മരിച്ചതായി ദുബായിൽ മരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. കാൻസർ അടക്കമുള്ള അസുഖങ്ങൾ അലട്ടുന്ന സമയത്താണ് കൊറോണ ബാധിതനുമായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങൾ. ദുബായിലെ ആശുപത്രിയിൽ കൊറോണ ചികിത്സയ്ക്കിടെയാണ് മരണം എന്നാണ് ലഭിക്കുന്ന വിവരം. ഖബറടക്കം ദുബായിൽ ബുധനാഴ്ച നടക്കും. കൊറോണ സ്ഥിരീകരിച്ച്തിനെ തുടർന്നു പരീതിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പരീത് കുടുംബസഹിതം ദുബായിലാണ്. ദുബായിൽ മുനിസിപ്പാലിറ്റിയിലാണ് മുൻപ് ജോലി ചെയ്തത്. വിരമിച്ച […]

മിണ്ടരുത് മിണ്ടിയാൽ തോക്കെടുത്ത് വെടിവയ്ക്കും; മലയാളികളോട് കർണാടക പൊലീസിന്റെ ഭീഷണി; ആശുപത്രിയിൽ എത്താനാവാതെ സംസ്ഥാനത്ത് പൊലിഞ്ഞത് ഏഴ് ജീവനുകൾ

സ്വന്തം ലേഖകൻ കാസർകോട്: കർണാടക സർക്കാരിന്റെ പിടിവാശിമൂലം സംസ്ഥാനത്തിന് നഷ്ടമായത് ഒന്നോ രണ്ടോ ആളുകൾ അല്ല ഏഴു പേരാണ് വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ ഇതുവരെ മരിച്ചത്. ഇനി എത്ര ജീവൻ നഷ്ടപ്പെട്ടാലാണ് ഇതിന് പരിഹാരം കണ്ടെത്തുന്നതാണെന്ന് ഉയരുന്ന ചോദ്യം .   കൊറോണ രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ തലപ്പാടി ദേശീയപാത അടച്ചുപൂട്ടി കർണാടക നടത്തുന്ന ക്രൂരത കാരണം വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ച കാസർകോട്ടുകാരുടെ എണ്ണം ദിവസം കഴിയുന്തോറും വർദ്ധിച്ചു വരുകയാണ്.   കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ രോഗികൾ പ്രധാനമായും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് […]

അവശ്യസാധനങ്ങൾ ഇനി ഓൺലൈനിലും ലഭിക്കും: ശാസ്ത്രി റോഡിലെ മണർകാട് സ്റ്റോഴ്സ് റെഡി

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക് ഡൗൺ കാലത്ത് ആവശ്യസാധനങ്ങൾ ഇല്ലെങ്കിൽ വിളിക്കൂ.മണർകാട് സ്റ്റോഴ്‌സിൽ നിന്നും വീട്ടിലെത്തിച്ച് നൽകും. കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന മണർകാട് സ്റ്റോഴ്‌സിൽ നിന്നും പഴം, പച്ചക്കറികൾ, മുട്ട, മിൽമ പാൽ, തൈര് മുതലായവ കോട്ടയം നഗര പരിധിയ്ക്കുള്ളിൽ ഹോം ഡെലിവറി നടത്തുന്നതാണ്. ഇതിന് പുറമെ ബിഎസ്എൻഎല്ലിന്റെ എല്ലാ വിധ റീചാർജിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്. Phone  Number :8547784333,9747886388

കൊറോണയ്ക്കിടയിൽ സംസ്ഥാനസർക്കാരിന് ഹെലികോപ്ടർ കച്ചവടം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ഹെലികോപ്ടർ വാങ്ങാനായി അഡ്വാൻസ് നൽകിയത് ഒന്നരക്കോടി രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയ്ക്കും പ്രളയത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്കുമിടയിൽ നട്ടം തിരിയുമ്പോൾ ഹെലികോപ്ടർ വാടകയ്ക്ക വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ തിങ്കളാഴ്ച ട്രഷറിയിൽ നിന്നും നൽകിയത് ഒന്നരക്കോടി രൂപ. കൊറോണ ഭീതിയെ സംസ്ഥാന സർക്കാർ സർക്കാർ ജീവനക്കാരുൾപ്പെടെയുള്ളവരുടെ കയ്യിൽ നിന്ന് പണം പിരിക്കുമ്പോഴാണ് സർക്കാരിന്റെ ധൂർത്ത്. ഹെലികോപ്ടർ വാങ്ങാനായി പവൻ ഹൻസ് എന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ ട്രഷറിയിൽ നിന്ന് തിങ്കളാഴ്ചയാണ് ഒന്നരക്കോടി രൂപ അ്വാൻസായി നൽകിയത്. ഇത് ഹെലികോപ്ടർ വാങ്ങാനുള്ള അഡ്വാൻസാണ്. പ്രളയകാലത്തിന് ശേഷം സംസ്ഥാന ഖജനാവ് വൻ പ്രതിസന്ധിയിലായ സമയത്ത് ഹെലികോപ്ടർ […]

രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ വെട്ടിലാക്കി മെഡിക്കൽ ഉപകരണങ്ങൾ നാടുകടത്തി : 90 ടൺ ഉപകരണങ്ങളാണ് സെർബിയയിലേക്ക് കയറ്റിയച്ചത്: സംഭവം അറിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വലിയ തോതിൽ സംരക്ഷണ ഉപകരണങ്ങൾ വേണ്ട സാഹചര്യത്തിൽ, 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തതായി റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.       കൊറോണ വൈറസ് ബാധിത രാജ്യങ്ങൾക്ക് പിന്തുണ നൽകുന്ന യു.എൻ.ഡി.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെർബിയൻ വിഭാഗമാണ് ഈ വിവരം ട്വീറ്റിലൂടെ പുറത്തുവിട്ടത്. . അതേസമയം, ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത്.   90 ടൺ മെഡിക്കൽ ഉപകരണങ്ങളടങ്ങിയ രണ്ടാം കാർഗോ […]

പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാസംഘം ജോർദാനിൽ മരുഭൂമിയിൽ കുടുങ്ങി : സഹായമഭ്യർത്ഥിച്ച് സിനിമാലോകം

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ വിവിധയിടങ്ങളിൽ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ സിനിമാ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാ സംഘം മരുഭൂമിയിൽ കുടുങ്ങി. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയവരാണിവർ. ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം മരുഭൂമിയിൽ കാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ജോർദാനിൽ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് […]

രണ്ടാഴ്ച രാജ്യത്തിന് വളരെ വേദനാജനകരം: ഓരോ അമേരിക്കക്കാരനും വരാൻ പോകുന്നത് ദുഷ്‌കരമായി ദിവസങ്ങൾ : ഏപ്രിൽ 30വരെ പുറത്തിറങ്ങരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

സ്വന്തം ലേഖകൻ ന്യൂയോർക്ക്: ഇനി വരാൻ പോകുന്ന രണ്ടാഴ്ച രാജ്യത്തിന് വളരെ വേദനാജനകമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സ്ഥിതി വളരെ മോശമാണെന്നും, കൊറോണ മൂലം അമേരിക്കയിൽ 240,000പേർ മരിക്കാൻ സാദ്ധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.     ‘ഓരോ അമേരിക്കക്കാരനും വരാൻ പോകുന്ന ദുഷ്‌കരമായി ദിവസങ്ങൾ നേരിടാൻ പ്രാപ്തരായിരിക്കണം’-‘ട്രംപ് ഓർമിപ്പിച്ചു. ഏപ്രിൽ 30വരെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനങ്ങൾ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മരണസംഖ്യ ഒരുപാട് ഉയരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.     ലോക്ക് ഡൗൺ സമ്പദ്വ്യവസ്ഥയെ […]

ആദരങ്ങളില്ലാതെ അവർ പടിയിറങ്ങി: ഓഫീസിൽ എത്തി ഒപ്പു വെച്ചില്ല; ഇന്നലെ സംസ്ഥാനത്ത് വിരമിച്ചത് 11000ത്തിലധികം സർക്കാർ ജീവനക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം ലഭിക്കുന്ന ആദരങ്ങളില്ലാതെ സർവ്വീസിൽ നിന്നും ഇന്നലെ പടിയിറങ്ങിയത് 11000ത്തിലധികം സർക്കാർ ജീവനക്കാർ. സർവീസിന്റെ അവസാന ദിവസം സ്വന്തം ഓഫീസിൽ എത്തി ഒപ്പു ഇടാൻ പോലും സാധിക്കാതെ അവർ വിരമിച്ചു.   കോവിഡ് പശ്ചാത്തലത്തിൽ, വിരമിക്കുന്നതിനു മുൻപ് ഓഫീസിൽ ഹാജരാകണമെന്ന നിബന്ധനയിൽ നിന്ന് ഇവരെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയതോടെയാണ് വിടപറയാൻ പോലുമാകാതെ ഈ ഉദ്യോഗസ്ഥർ ഔദ്യോഗിക ജീവിതത്തിന് തിരശീല വീണത്. ലോക്ക് ഡൗൺ ആയതിനാൽ അവസാന ദിവസം സഹപ്രവർത്തകരെ നേരിൽ കണ്ടു യാത്ര ചോദിക്കാൻ ആർക്കും […]

കോവിഡ് 19: ഭീതി ഒഴിയാതെ ലോകം; മരണം 42000 കടന്നു, വൈറസ് ബാധിച്ചവർ 8.5 ലക്ഷം

സ്വന്തം ലേഖകൻ വാഷിംഗ്ടൺ: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,371 ആയി. 8.59 ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരിൽ 19 ശതമാനമാണ് മരണനിരക്ക്. 181010 പേർ ഇതുവരെ രോഗത്തിൽ നിന്ന് മുക്തി നേടിയിട്ടുണ്ട് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. 8.5 ലക്ഷം പേർക്കാണ് വൈറസ് ഇതുവരെ ബാധിച്ചത്. 206 രാജ്യങ്ങളിലാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.     ഏറ്റവും കൂടുതൽ പേരിൽ രോഗം ബാധിച്ചതിൽ മുന്നിൽ അമേരിക്കയാണെങ്കിലും മരണം സംഭവിച്ചത് ഇറ്റലിയിലാണ്. 189,744 പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചപ്പോൾ മരണം […]