play-sharp-fill
രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ വെട്ടിലാക്കി മെഡിക്കൽ ഉപകരണങ്ങൾ നാടുകടത്തി : 90 ടൺ ഉപകരണങ്ങളാണ് സെർബിയയിലേക്ക് കയറ്റിയച്ചത്: സംഭവം അറിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ വെട്ടിലാക്കി മെഡിക്കൽ ഉപകരണങ്ങൾ നാടുകടത്തി : 90 ടൺ ഉപകരണങ്ങളാണ് സെർബിയയിലേക്ക് കയറ്റിയച്ചത്: സംഭവം അറിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വലിയ തോതിൽ സംരക്ഷണ ഉപകരണങ്ങൾ വേണ്ട സാഹചര്യത്തിൽ, 90 ടൺ മെഡിക്കൽ ഉപകരണങ്ങൾ സെർബിയയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തതായി റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.


 

 

 

കൊറോണ വൈറസ് ബാധിത രാജ്യങ്ങൾക്ക് പിന്തുണ നൽകുന്ന യു.എൻ.ഡി.പിയുടെ (ഐക്യരാഷ്ട്ര വികസന പരിപാടി) സെർബിയൻ വിഭാഗമാണ് ഈ വിവരം ട്വീറ്റിലൂടെ പുറത്തുവിട്ടത്. . അതേസമയം, ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

90 ടൺ മെഡിക്കൽ ഉപകരണങ്ങളടങ്ങിയ രണ്ടാം കാർഗോ ബോയിംഗ് 747 ഇന്ന് ഇന്ത്യയിൽ നിന്ന് ബെൽഗ്രേഡലേക്ക് വന്നിരിക്കുന്നെന്നും, സെർബിയൻ സർക്കാർ വാങ്ങിയ ഉപകരണങ്ങളുടെ പണം നൽകിയത് യൂറോപ്യൻ യൂണിയനാണെന്നും, ഇവ വേഗത്തിൽ വിതരണം ചെയ്യുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് യുഎൻഡിപിയുടെ ട്വീറ്റ് ചെയ്തത്.

 

90 ടൺ മെഡിക്കൽ ഉപകരണങ്ങളിൽ രോഗികളുമായി അടുത്തിടപഴകുന്നവർക്ക് ആവശ്യമായ 50 ടൺ സർജിക്കൽ ഗ്ലൗസുകൾ, മാസ്‌കുകൾ, കവറുകളും എന്നിവയും ഉണ്ടായിരുന്നു. കൂടാതെ 35 ലക്ഷം അണുവിമുക്തമായ സർജിക്കൽ ഗ്ലാസുകൾ മാർച്ച് 29ന് കയറ്റുമതി ചെയ്തതായി കൊച്ചി വിമാനത്താവളത്തിലെ വക്താവ് പറഞ്ഞു

 

അതേസമയം, സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്തെത്തി. ‘പ്രധാനമന്ത്രി എന്താണ് സംഭവിക്കുന്നത് മുൻനിര ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ സംരക്ഷണ ഉപകരണങ്ങളില്ലാതെ പാടുപെടുകയാണ്. ഇത് തെറ്റായ നടപടിയാണ്’ -മനീഷ് തീവാരി ട്വീറ്ററിലൂടെ പ്രതികരിച്ചു.

 

സംരക്ഷണ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യുന്നതിനിടെ കൊറോണ വൈറസ് രോഗികളുമായി സമ്പർക്കം പുലർത്തിയതിന് രാജ്യത്തുടനീളം നൂറോളം ഡോക്ടർമാരാണ് ഇതുവരെ നിരീക്ഷണത്തിൽ കഴിയുന്നത്. നിരവധി പേർ വൈറസ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് സെർബിയയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഈ സംഭവം പ്രതിപക്ഷ പാർട്ടികൾ സർക്കാനെതിരെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.