play-sharp-fill
കോവിഡ് 19: ഭീതി ഒഴിയാതെ ലോകം; മരണം 42000 കടന്നു, വൈറസ് ബാധിച്ചവർ 8.5 ലക്ഷം

കോവിഡ് 19: ഭീതി ഒഴിയാതെ ലോകം; മരണം 42000 കടന്നു, വൈറസ് ബാധിച്ചവർ 8.5 ലക്ഷം

സ്വന്തം ലേഖകൻ

വാഷിംഗ്ടൺ: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,371 ആയി. 8.59 ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരിൽ 19 ശതമാനമാണ് മരണനിരക്ക്. 181010 പേർ ഇതുവരെ രോഗത്തിൽ നിന്ന് മുക്തി നേടിയിട്ടുണ്ട് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. 8.5 ലക്ഷം പേർക്കാണ് വൈറസ് ഇതുവരെ ബാധിച്ചത്. 206 രാജ്യങ്ങളിലാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.


 

 

ഏറ്റവും കൂടുതൽ പേരിൽ രോഗം ബാധിച്ചതിൽ മുന്നിൽ അമേരിക്കയാണെങ്കിലും മരണം സംഭവിച്ചത് ഇറ്റലിയിലാണ്. 189,744 പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചപ്പോൾ മരണം 4087 ആണ്. ഇറ്റലിയിലാകട്ടെ, 106,128 പേർക്ക് രോഗം ബാധിച്ചപ്പോൾ മരിച്ചത് 12,443 പേരാണ്. മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനിൽ 8464 പേരാണ് മരിച്ചത്. വൈറസ് ബാധിച്ചത് 95,923 പേരെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കൊറോണവൈറസ് മഹമാരിയെ തുടർന്ന് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ചൈനയിലെ ഔദ്യോഗിക കണക്കുകളെ മറികടന്നു. ചൊവ്വാഴ്ച മാത്രം യുഎസിൽ 800 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയി. ചൈനയിൽ 3282 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. മരണനിരക്കിൽ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോൾ യുഎസ്.

 

 

ലോകത്താകമാനം റെക്കോർഡ് മരണ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലധികം പേരാണ്. ഇറ്റലിയിൽ 837, സ്പെയിനിൽ 748, ഫ്രാൻസിൽ 499, യുകെയിൽ 381 മരണങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ലോകത്തെല്ലായിടത്തുമായി ആകെ രോഗബാധിതരുടെ എണ്ണം 8,57,000 ആകുകയും മരണം 42,000 കടക്കുകയും ചെയ്തു.

 

 

വളരെ വേദനാജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടിൽ തന്നെ തുടരാനും അസുഖബാധിതർ വൈദ്യസഹായം തേടാനും അദ്ദേഹം നിർദേശിച്ചു.

 

 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 നെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളേയും ഭീഷണിയിലാഴ്ത്തുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

 

അതേസമയം, അമേരിക്കയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. 1,88,172 പേർ. രോഗം പിടിപ്പെട്ട 3,873 പേർ മരിക്കുകയും 7,024 പേർ സുഖം പ്രാപിക്കുകയും ചെയ്തു.ഇറ്റലി- 1,05,792, സ്‌പെയിൻ- 95,923, ചൈന-82,279, ജർമനി -71,808, ഫ്രാൻസ്-52,827, ഇറാൻ-44,605,

 

 

യു.കെ-25,481 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള വൈറസ് ബാധിതരുടെ എണ്ണം. ഇറ്റലിയിൽ 12,428ഉം സ്‌പെയിനിൽ 8,464ഉം ചൈനയിൽ 3,309ഉം ജർമനിയിൽ 775ഉം ഫ്രാൻസിൽ 3,532ഉം ഇറാനിൽ 2,898ഉം യു.കെയിൽ 1,793ഉം പേരും മരണപ്പെട്ടു.

 

ആഫ്രിക്കൻ വൻകരയിൽ 5,252 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 174 പേർക്ക് ജീവൻ നഷ്ടമായി. 335 പേർ രോഗമുക്തി നേടി. 47 ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗ വ്യാപനം തുടരുന്നു. എന്നാൽ, ഏഴ് രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.