play-sharp-fill
ആദരങ്ങളില്ലാതെ അവർ പടിയിറങ്ങി: ഓഫീസിൽ എത്തി ഒപ്പു വെച്ചില്ല; ഇന്നലെ സംസ്ഥാനത്ത് വിരമിച്ചത് 11000ത്തിലധികം സർക്കാർ ജീവനക്കാർ

ആദരങ്ങളില്ലാതെ അവർ പടിയിറങ്ങി: ഓഫീസിൽ എത്തി ഒപ്പു വെച്ചില്ല; ഇന്നലെ സംസ്ഥാനത്ത് വിരമിച്ചത് 11000ത്തിലധികം സർക്കാർ ജീവനക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം ലഭിക്കുന്ന ആദരങ്ങളില്ലാതെ സർവ്വീസിൽ നിന്നും ഇന്നലെ പടിയിറങ്ങിയത് 11000ത്തിലധികം സർക്കാർ ജീവനക്കാർ. സർവീസിന്റെ അവസാന ദിവസം സ്വന്തം ഓഫീസിൽ എത്തി ഒപ്പു ഇടാൻ പോലും സാധിക്കാതെ അവർ വിരമിച്ചു.


 

കോവിഡ് പശ്ചാത്തലത്തിൽ, വിരമിക്കുന്നതിനു മുൻപ് ഓഫീസിൽ ഹാജരാകണമെന്ന നിബന്ധനയിൽ നിന്ന് ഇവരെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയതോടെയാണ് വിടപറയാൻ പോലുമാകാതെ ഈ ഉദ്യോഗസ്ഥർ ഔദ്യോഗിക ജീവിതത്തിന് തിരശീല വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ ആയതിനാൽ അവസാന ദിവസം സഹപ്രവർത്തകരെ നേരിൽ കണ്ടു യാത്ര ചോദിക്കാൻ ആർക്കും സാധിച്ചില്ല. വിരമിക്കുന്നവരെ സഹപ്രവർത്തകർ വീട്ടിൽ കൊണ്ടു ചെന്നാക്കുന്ന പോലുള്ള ചടങ്ങുകളും ഇല്ലതായി. പൊതുമേഖലാ,സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെയും വിരമിക്കുന്ന ദിവസം ഓഫീസിൽ ഹാജരാകുന്നതിൽ നിന്നു സർക്കാർ ഒഴിവാക്കിയിരുന്നു.

 

അവർ ഇന്നലെ ഹാജരായെന്നു കണക്കാക്കിയായിരിക്കും പെൻഷൻ ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത്.വകുപ്പു മേധാവികളും ഓഫീസ് മേധാവികളുമാണു വിരമിക്കുന്നതെങ്കിൽ തൊട്ടടുത്ത സീനിയർ ഉദ്യോഗസ്ഥനു ചുമതല കൈമാറണം. ഇങ്ങനെ ചുമതലയേൽക്കുന്നവരും ഓഫീസിൽ ഹാജരാകേണ്ടതില്ല.

 

 

അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം ഓഫീസിൽ എത്തിയാൽ മതി. താൽക്കാലിക ക്രമീകരണം മാത്രമാണിതെന്നും ആവശ്യമെങ്കിൽ ധനവകുപ്പ് മാർഗരേഖ ഇറക്കുമെന്നും പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സാധാരണ മെയ് 31ന് ആണ് ഏറ്റവുമധികം സർക്കാർ ജീവനക്കാർ വിരമിക്കുകന്നത്.