video
play-sharp-fill

കോവിഡ്19 ദുരിതാശ്വാസ നിധി : ഒരു ലക്ഷം രൂപ സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ: എല്ലാവരും തങ്ങളാൽ ആകുന്നത് ചെയ്യണമെന്ന് അഭ്യർത്ഥന

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണയെ പ്രതിരോധിക്കാനാണ് സംഭാവന നൽകിയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരും തങ്ങളാൽ ആകുന്നത് ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി. മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളുമൊക്കെ വരുംദിവസങ്ങളിൽ സംഭാവന നൽകുമെന്നാണ് സൂചന. സിനിമാ മേഖലയിൽ നിന്നുള്ളവരും സംഭാവനകൾ നൽകാൻ ആരംഭിച്ചു. രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കായും രാജ്യത്തെ മുഴുവൻ […]

ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : ജോസ് .കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇതുമായി ബന്ധപ്പെട്ട് നിവേദനം എം.പി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും, ധനമന്ത്രി തോമസ് ഐസക്കിനും നൽകി. മഹാവ്യാധിയായ കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പേരിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങരുത് എന്ന സർക്കാർ തീരുമാനത്തിന് എതിരായി പൊതുമേഖല സ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർക്ക് തന്നെ ശമ്പളം മുടങ്ങുന്ന […]

ഇടതുപക്ഷക്കാരനല്ല ;സന്നദ്ധ സേവനത്തിന് തയ്യാറായി രജിസ്റ്റർ ചെയ്ത യുവാക്കളെ മാറ്റി നിർത്തുന്നു: കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് ബി.ജെ.പി നേതാവ് എൻ .ഹരി 

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ സന്നദ്ധ സേവനത്തിന് തയ്യാറായി രജിസ്ട്രർ ചെയ്ത യുവാക്കളെ ഇടതുപക്ഷക്കാരനല്ല എന്ന ഒറ്റക്കാരണത്താൽ മാറ്റി നിർത്തുന്നത് അനുവദിക്കാനാവില്ല എന്ന് എൻ .ഹരി .പ്രളയമുൾപ്പടെയുള്ള ദുരന്തമുഖത്ത് നിസ്വാർത്ഥ സേവനമനുഷ്ടിച്ച യുവാക്കളെയാണ് ഭരണകക്ഷിയുടെ താത്പര്യാർത്ഥം മാറ്റി നിർത്തപ്പെട്ടിരിക്കുന്നത്.   സർക്കാർ വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്ത യുവാക്കൾ പഞ്ചായത്തിൽ പോയി അന്വേഷിച്ചപ്പോഴാണ് അധികൃതരുടെ കള്ളകളി പുറത്താവുന്നത് .മുഴുവൻ തലങ്ങളിലും സി.പി.എം, ഡി വൈ എഫ് ഐ പ്രവർത്തകരേ തിരുകി കയറ്റിയിരിക്കുകയാണ് .പാർട്ടിക്കാരല്ലാത്തവർ വിവരമന്വേഷിക്കുവാൻ   പഞ്ചായത്തിലെത്തിയാൽ ,ആളുകൾ തികഞ്ഞെന്നും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത് […]

അവസാനിക്കാതെ ദുരഭിമാനക്കൊലകൾ : അന്യസമുദായത്തിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തി ; സംഭവം ചെന്നൈയിൽ

സ്വന്തം ലേഖകൻ ചെന്നൈ: രാജ്യത്ത് ഇനിയും അവസാനിക്കാതെ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകൾ. അന്യസമുദായത്തിൽ നിന്നുള്ള യുവതിയെ പ്രണയിച്ചതിന് യുവാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. യുവതിയുടെ അച്ഛനും ബന്ധുവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ചെന്നൈ തിരുവണ്ണാമല ആരണി താലൂക്കിൽ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൊറപ്പൻ തങ്ങൾ ഗ്രാമത്തിൽ താമസിക്കുന്ന എം സുധാകർ (25) നെയാണ് യുവതിയുടെ അച്ഛനും ബന്ധുവും ചേർന്നാണ് കൊലപ്പെടുത്തിയത്. അയൽഗ്രാമത്തിൽ നിന്നുള്ള ശർമിള (19) എന്ന യുവതിയുമായി സുധാകർ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും വ്യത്യസ്ത സമുദായാംഗങ്ങളായിരുന്നതിനാൽ […]

കൊറോണക്കാലത്ത് ഏപ്രിൽ ഫൂൾ ആഘോഷിക്കാൻ ഇറങ്ങുന്നവർക്ക് കേരള പൊലീസിന്റെ വമ്പൻ ഓഫർ ..! വാട്സപ്പിൽ ഫൂളാക്കി സന്ദേശം അയച്ചാൽ സ്റ്റേഷനിൽ വിശ്രമിക്കാം

സ്വന്തം ലേഖകൻ   തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനമാണെന്ന് വച്ച് തോന്നിയ രീതിയിൽ ആരേയും പറ്റിക്കാമെന്നു വിചാരിച്ചാൽ നടക്കില്ല. ഈ വിഷയങ്ങൾ ഒഴിവാക്കിയാൽ ലോക്ക് ഡൗണിൽ വീട്ടിൽ തന്നെ ഇരിക്കാം അല്ലേ പൊലീസിന്റെ കൂടെ ലോക്കപ്പിലേയക്ക് പോകാം. കൊറോണ വൈറസ്, ലോക്ക്ഡൗൺ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകൾ നിർമ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി.   ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുന്നവരെയും ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ കൈക്കൊള്ളും. ഇത്തരം […]

ലോക്ക്ഡൗൺ : തമിഴ്‌നാട് പാൽ എടുക്കുന്നത് നിർത്തി: മിൽമ നാളെ പാൽ സംഭരിക്കില്ല: പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സംരക്ഷിക്കാൻ നടപടി കൈക്കൊള്ളുമെന്ന് മലബാർ മേഖലാ യൂണിയൻ ചെയർമാൻ

സ്വന്തം ലേഖകൻ കോഴിക്കോട്:കോവിഡ്-19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും പാൽ എടുക്കുന്നത് തമിഴ്നാട് നിർത്തിയതോടെ മിൽമ വൻ പ്രതിസന്ധിയിലേയ്ക്ക് . ഇതിനെ തുടർന്ന് നാളെ പാൽ എടുക്കില്ലെന്ന് മാനേജിംഗ് ഡയറക്ടർ കെ.എം വിജയകുമാരൻ വാർത്താകുറിപ്പിൽ പറഞ്ഞു.   മാത്രമല്ല മറ്റന്നാൾ മുതൽ പാൽ സംഭരണത്തിൽ വലിയ ക്രമീകരണം നടത്താനും ഇപ്പോൾ എടുക്കുന്നതിന്റെ അളവ് കുറക്കാനും തീരുമാനിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ് മണിയും വ്യക്തമാക്കി.   കോവിഡ് […]

ജില്ലയിൽ 3258 പേർ വീടുകളിൽ നിരീക്ഷണത്തിൽ: ആശുപത്രിയിൽ ആകെ നാലു പേർ : കൊറോണയെ ചെറുത്ത് കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയ്ക്ക് ആശ്വാസത്തിന്റെ ദിവസം. ജില്ലയിൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു പേർ രോഗ വിമുക്തർ ആയി. അതേ സമയം ജില്ലയിൽ 3258 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. കോട്ടയം ജില്ലയിലെ കൊറോണ വിവരങ്ങൾ പൂർണമായി താഴെ …………..     1.ജില്ലയിൽ രോഗ വിമുക്തരായവർ ആകെ 2 2.ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 0 3.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ 0 4.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 4     (നാലു പേരും കോട്ടയം മെഡിക്കൽ കോളേജ് […]

ഡോക്ടറുടെ കുറിപ്പടിയുണ്ട്, മദ്യം നൽകണം: കോട്ടയം എക്‌സൈസ് റേഞ്ച് ഓഫിസിൽ അപേക്ഷയുമായി യുവാവ്; അപേക്ഷ നൽകിയത് പാറമ്പുഴ സ്വദേശി; കുറിപ്പടി നൽകിയത് പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ

എ.കെ ശ്രീകുമാർ കോട്ടയം: സർക്കാർ ഉത്തരവ് അനുസരിച്ച് ഡോക്ടറുടെ കുറുപ്പടിയുണ്ടെന്നും മദ്യം നൽകണമെന്നുമുള്ള ആവശ്യവുമായി യുവാവ് എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തി. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കുറുപ്പടിയുമായാണ് യുവാവ് കോട്ടയം എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തിയത്. എന്നാൽ, അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിൽ എത്തിയിട്ടില്ല. സർക്കാർ ഉത്തരവ് വന്നെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചു തീരുമാനം എടുക്കൂ. ചൊവ്വാഴ്ച രാവിലെയാണ് നഗരത്തിൽ പഴയ ബോട്ട്ജട്ടിയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് റേഞ്ച് ഓഫിസിൽ അപേക്ഷയുമായി യുവാവ് എത്തിയത്. അപേക്ഷയും ഡോക്ടറുടെ കുറിപ്പടിയുമായാണ് യുവാവ് എത്തിയത്. ഇയാൾക്കു […]

കോവിഡ് ജാഗ്രത: പത്തനംതിട്ടയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി : ശബരിമലയിൽ ഇത്തവണ വിഷു ദർശനം ഉണ്ടാകില്ല

സ്വന്തം ലേഖകൻ പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ ഇത്തവണ വിഷു ദർശനം ഉണ്ടാകില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി വിഷുവിന് ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.   തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.കൂടാതെ കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രിൽ 14 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.   അതിനിടെ പത്തനംതിട്ടയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി കളക്ടർ […]

കൊറോണ വൈറസ് : രുചി,മണം എന്നിവ നഷ്ടപ്പെടുന്നു: പുതിയ ലക്ഷണങ്ങൾ കണ്ടുപിടിച്ച് ബ്രിട്ടീഷ് ഡോക്ടർമാർ

സ്വന്തം ലേഖകൻ   ലണ്ടൺ: കൊറോണ വൈറസ് പിടിപ്പെട്ടു എന്ന നിഗമനത്തിൽ എത്താൻ നിലവിലിൽ നാം ഓരോത്തരും ശ്രദ്ധിക്കുന്ന ലക്ഷണങ്ങൾ മാത്രമല്ലന്ന് ബ്രിട്ടീഷ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. നിലവിൽ നിർത്താതെയുള്ള ചുമ, പനി, തൊണ്ടവേദന, തുമ്മൽ, മൂക്കടപ്പ്, വയറിളക്കം, ശരീരവേദന തുടങ്ങിയവയാണ് കോവിഡ്-19 ലക്ഷണങ്ങളെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതിനൊപ്പം മറ്റ് ചില ലക്ഷണങ്ങളും കൊറോണ ബാധിച്ചവർക്ക് ഉണ്ടാകുമെന്നാണ് വൈറസ് നിയന്ത്രണാതീതമായി പടർന്ന യു.കെയിലെ ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.     വൈറസ് ബാധിച്ച് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ചില രോഗികൾക്ക് മണവും രുചിയും തിരിച്ചറിയാനുള്ള […]