play-sharp-fill
ഡോക്ടറുടെ കുറിപ്പടിയുണ്ട്, മദ്യം നൽകണം: കോട്ടയം എക്‌സൈസ് റേഞ്ച് ഓഫിസിൽ അപേക്ഷയുമായി യുവാവ്; അപേക്ഷ നൽകിയത് പാറമ്പുഴ സ്വദേശി; കുറിപ്പടി നൽകിയത് പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ

ഡോക്ടറുടെ കുറിപ്പടിയുണ്ട്, മദ്യം നൽകണം: കോട്ടയം എക്‌സൈസ് റേഞ്ച് ഓഫിസിൽ അപേക്ഷയുമായി യുവാവ്; അപേക്ഷ നൽകിയത് പാറമ്പുഴ സ്വദേശി; കുറിപ്പടി നൽകിയത് പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ

എ.കെ ശ്രീകുമാർ

കോട്ടയം: സർക്കാർ ഉത്തരവ് അനുസരിച്ച് ഡോക്ടറുടെ കുറുപ്പടിയുണ്ടെന്നും മദ്യം നൽകണമെന്നുമുള്ള ആവശ്യവുമായി യുവാവ് എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തി. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കുറുപ്പടിയുമായാണ് യുവാവ് കോട്ടയം എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തിയത്. എന്നാൽ, അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിൽ എത്തിയിട്ടില്ല. സർക്കാർ ഉത്തരവ് വന്നെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചു തീരുമാനം എടുക്കൂ.


ചൊവ്വാഴ്ച രാവിലെയാണ് നഗരത്തിൽ പഴയ ബോട്ട്ജട്ടിയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് റേഞ്ച് ഓഫിസിൽ അപേക്ഷയുമായി യുവാവ് എത്തിയത്. അപേക്ഷയും ഡോക്ടറുടെ കുറിപ്പടിയുമായാണ് യുവാവ് എത്തിയത്. ഇയാൾക്കു മദ്യാസക്തിയുണ്ടെന്നും, ചികിത്സ ആവശ്യമുണ്ടെന്നും രേഖപ്പെടുത്തിയ കുറിപ്പിൽ പക്ഷേ, മദ്യം നൽകണമെന്ന് എഴുതിയിട്ടില്ല. ഇത് കൂടാതെ മൂന്ന് ടാബ് ലറ്റുകൾ കുറിച്ചിട്ടുമുണ്ട്. എന്നാൽ, ഡോക്ടറുടെ പേരോ ഒപ്പോ ഈ ഒപി ടിക്കറ്റിൽ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു അപേക്ഷ പരിഗണിക്കുന്നത് തല്ക്കാലംമാറ്റി വച്ചിരിക്കുകയാണ്. അപേക്ഷയിൽ പിന്നീട് തീരുമാനം എടുക്കുമെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞത്. ഇതിനിടെ ഏറ്റുമാനൂർ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫിസുകളിൽ നാലും ആറും ആളുകൾ എത്തി അപേക്ഷയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു പോയിട്ടുണ്ട്.

ഇവർ അപേക്ഷയുമായി അടുത്ത ദിവസങ്ങളിൽ എത്തിയേക്കുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കരുതുന്നത്. ഡോക്ടറുടെ കുറിപ്പടിയുമായി എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തുന്നവർക്ക് മൂന്നു ലിറ്റർ മദ്യം വരെ ആഴ്ചയിൽ നൽകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പ്രഖ്യാപനം. എന്നാൽ, ഡോക്ടറുടെ ഒപ്പും പേരും സഹിതമുള്ള ഒ.പി ടിക്കറ്റുമായി എത്തുന്നവർക്കു മാത്രമേ മദ്യം ലഭിക്കൂ. ഒരു ദിവസം ആറ് പെഗ് മദ്യം എന്ന രീതിയിലാവും ഇവർക്ക് മദ്യം നൽകാനുള്ള നടപടികൾ ഉണ്ടാകുക എന്നാണ് സൂചന ലഭിക്കുന്നത്.

ഇതിനിടെ മദ്യാസക്തിയുള്ളവർക്കു മൂന്നു ലീറ്റർ മദ്യം വരെ ആഴ്ചയിൽ വീട്ടിലെത്തിച്ചു നൽകാനുള്ള നടപടികൾ എക്‌സൈസ് വകുപ്പ് ആരംഭിച്ചതായും വിവരമുണ്ട്. ഇതിനിടെ ഡോക്ടർമാർ കുറുപ്പടി നൽകുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നാളെ മുതൽ മദ്യം നൽകുന്നതിനെതിരെ കരിദിനാചരണം നടത്തുമെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തിൽ മദ്യപാനികൾക്കു കടുത്ത പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും ഉറപ്പായിട്ടുണ്ട്.

നിലവിൽ പ്രാക്ടീസ് ചെയ്യുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ ഒപ്പും പേരുമുള്ള കുറുപ്പടിയുണ്ടെങ്കിൽ മാത്രമേ മദ്യം നൽകാനാവൂ എന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെയും, വിരമിച്ച ഡോക്ടർമാരുടെയും കുറിപ്പടിയുണ്ടെങ്കിൽ ഇത് എക്‌സൈസ് സ്വീകരിക്കില്ല. ഈ സാഹചര്യത്തിൽ മദ്യപാനികൾ ആശുപത്രികളെ തർക്ക കേന്ദ്രമാക്കി മാറ്റും എന്നാണ് സൂചന.