play-sharp-fill
കൊറോണ വൈറസ് : രുചി,മണം എന്നിവ നഷ്ടപ്പെടുന്നു: പുതിയ ലക്ഷണങ്ങൾ കണ്ടുപിടിച്ച് ബ്രിട്ടീഷ് ഡോക്ടർമാർ

കൊറോണ വൈറസ് : രുചി,മണം എന്നിവ നഷ്ടപ്പെടുന്നു: പുതിയ ലക്ഷണങ്ങൾ കണ്ടുപിടിച്ച് ബ്രിട്ടീഷ് ഡോക്ടർമാർ

സ്വന്തം ലേഖകൻ

 

ലണ്ടൺ: കൊറോണ വൈറസ് പിടിപ്പെട്ടു എന്ന നിഗമനത്തിൽ എത്താൻ നിലവിലിൽ നാം ഓരോത്തരും ശ്രദ്ധിക്കുന്ന ലക്ഷണങ്ങൾ മാത്രമല്ലന്ന് ബ്രിട്ടീഷ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. നിലവിൽ നിർത്താതെയുള്ള ചുമ, പനി, തൊണ്ടവേദന, തുമ്മൽ, മൂക്കടപ്പ്, വയറിളക്കം, ശരീരവേദന തുടങ്ങിയവയാണ്


കോവിഡ്-19 ലക്ഷണങ്ങളെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതിനൊപ്പം മറ്റ് ചില ലക്ഷണങ്ങളും കൊറോണ ബാധിച്ചവർക്ക് ഉണ്ടാകുമെന്നാണ് വൈറസ് നിയന്ത്രണാതീതമായി പടർന്ന യു.കെയിലെ ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

വൈറസ് ബാധിച്ച് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ചില രോഗികൾക്ക് മണവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടതായി ആനുഭവപ്പെട്ടുവെന്നാണ് ഡോക്ടർമാർ പറയുന്നത്. യു.കെ. ഇഎൻടി ഡോക്ടർമാർ പറയുന്നത് കോവിഡ് ബാധയുടെ ആദ്യലക്ഷണങ്ങളാകാം ഇത് എന്നാണ് പറയുന്നത്.

 

 

നിരവധി ആളുകളിൽ ഇതിനപ്പുറം മറ്റ് ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ തന്നെ രോഗം ഭേദമാകുന്നതായും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരക്കാരിൽ ചിലർ തങ്ങൾക്ക് കോവിഡ് 19 ബാധയുണ്ടെന്ന് തിരിച്ചറിയുന്നതു പോലുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ യാതൊരു സങ്കീർണമായ ലക്ഷണങ്ങളുമില്ലാതെ രോഗം ഭേദമാകുന്ന ആളുകൾ അധികവും ആരോഗ്യവാന്മാരായ ചെറുപ്പക്കാരാണെന്നും ഡോക്ടർമാർ വെളിപ്പെടുത്തുന്നു.

 

 

ഇത്തരക്കാരുടെ സ്വാഭാവിക പ്രതിരോധ ശേഷി വൈറസിനെ അവരുടെ ശ്വാസകോശത്തിലേക്ക് പടരുന്നതിനെ തടയുകയാണ് ചെയ്യുന്നതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. വൈറസ് ശ്വാസകോശത്തിലെത്തുന്നവരിലാണ് ന്യുമോണിയ അടക്കമുള്ള ഗുരുതരമായ രോഗ അവസ്ഥയിലേക്ക് എത്തുന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രുചി, മണം എന്നിവ നഷ്ടപ്പെട്ടുവെന്ന കാരണവുമായി എത്തുന്നവരുടെ എണ്ണം വർധിച്ചുവെന്നും നിിരവധി പേരാണ് ആശുപത്രിയിൽ ഇങ്ങനെ എത്തിയതെന്ന്് യു.കെ ഇ.എൻ.ടി പ്രസിഡന്റായ പ്രൊഫ. നിർമൽ കുമാർ പറഞ്ഞു.

 

ആഴ്ചയിൽ നാലു പേർ വീതം എങ്കിലും ഇത്തരത്തിൽ ആശുപത്രിയിൽ ചികിത്സക്കായി എത്താറുണ്ട്. ഇവരിൽ അധികവും 40 വയസിൽ താഴെ ഉള്ളവരാണ് എന്നും നിർമൽ കുമാർ പറഞ്ഞു.ഇത്തരം ലക്ഷണങ്ങളുമായി വരുന്നവർക്ക് സാധാരണ ഗതിയിൽ സ്റ്റിറോയ്ഡുകൾ അങ്ങിയ മരുന്നുകളാണ് നൽകി പറഞ്ഞു അയക്കുന്നത്.

 

കുറച്ചു ദിവസങ്ങൾക്കൊണ്ട് ഈ ലക്ഷണങ്ങൾ അവസാനിക്കും എന്നാൽ സ്റ്റിറോയ്ഡുകൾ നമ്മുടെ പ്രതിരോധ ശേഷിയെ കുറയ്ക്കുന്നതാണെന്നും അതിനാൽ കോവിഡ് ബാധയുടെ ഇത്തരം തിരിച്ചറിയപ്പെടാത്ത ലക്ഷണങ്ങൾ ഉള്ളവരെ ചികിത്സിക്കുന്നത് കരുതലോടെ വേണമെന്നും ഡോക്ടർമാർ പറഞ്ഞു.

 

യു.കെ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും രുചിയും മണവും നഷ്ടപ്പെട്ടതായും പറഞ്ഞു രോഗികൾ ചികിത്സയക്ക്് എത്തിയിരുന്നു. ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് രോഗം ബാധിച്ചവരിൽ നിരവധി ആളുകൾക്ക് ഇതേ ലക്ഷണങ്ങളാണ് ആദ്യം പ്രകടിപ്പിച്ചിരുന്നതെന്ന് ഡോക്ടർമാർ ഇയിന് സാക്ഷ്യമായി ചൂണ്ടിക്കാട്ടുന്നു.