കോവിഡ് ജാഗ്രത: പത്തനംതിട്ടയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി : ശബരിമലയിൽ ഇത്തവണ വിഷു ദർശനം ഉണ്ടാകില്ല

കോവിഡ് ജാഗ്രത: പത്തനംതിട്ടയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി : ശബരിമലയിൽ ഇത്തവണ വിഷു ദർശനം ഉണ്ടാകില്ല

സ്വന്തം ലേഖകൻ

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ ഇത്തവണ വിഷു ദർശനം ഉണ്ടാകില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി വിഷുവിന് ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.

 

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.കൂടാതെ കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രിൽ 14 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതിനിടെ പത്തനംതിട്ടയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രിൽ 14 വരെ നീട്ടി കളക്ടർ ഉത്തരവിറക്കി. ജനങ്ങൾ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയുമാണ് ഉത്തരവ്.സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയിൽ

ഈ മാസം ആരംഭിക്കുന്ന തിരുവുത്സവത്തിനും തീർത്ഥാടകരെ പ്രവേശിപ്പിക്കണ്ടാന്ന് സർക്കാർ തീരുമാനം. ഇക്കാര്യം സർക്കാർ ദേവസ്വം ബോർഡിനെ അറിയിച്ചു.കൂടാതെ ആചാരപരമായ ചടങ്ങുകൾ മാത്രമേ ശബരിമലയിലുണ്ടാകൂ. 29ന് ശബരിമലയിൽ ഉത്സവം ആരംഭിച്ചു.

ഉത്സവത്തിന്റെ ഭാഗമായി പത്തു ദിവസത്തേക്കാണ് നട തുറക്കുന്നത്. ഏപ്രിൽ 8നു പമ്പാ തീരത്തുനടക്കുന്ന ആറാട്ടിനും തീർത്ഥാടകർക്കു പ്രവേശനമുണ്ടാകില്ല. തീർത്ഥാടകരെ നിയന്ത്രിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടറും സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.

കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂരിൽ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം എന്നിവ ഉണ്ടാകില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് മുമ്പ് ആവശ്യപ്പെട്ടിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശം.

മാസ പൂജക്കായി വെള്ളിയാഴ്ച്ച വൈകിട്ടാണ് നട തുറന്നത്. ആരോഗ്യവകുപ്പുമായി ആലോചിച്ച് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് എന്നീ അയൽ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു.

അപ്പം അരവണ കൗണ്ടറുകൾ അടച്ചിടുമെന്നും എന്നാൽ ഭക്തരെത്തിയാൽ തടയില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കിയിരുന്നു എന്നാൽ നിലവിൽ സാഹചര്യത്തിൽ ആർക്കും സഞ്ചരിക്കാനും സാധിക്കാത്തതിനാൽ ആരും എത്തില്ലെന്ന പ്രതീക്ഷയിലാണ് ദേവസ്യം . ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആൾക്കൂട്ടമെത്തുന്ന പരിപാടികളും കലാപരിപാടികളും മുഴുവൻ റദ്ദാക്കി.