play-sharp-fill
കൊറോണക്കാലത്തും മാനുഷികതയുടെ മുഖമായി ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്..! കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകി ഓക്‌സിജൻ മാതൃകയാവുന്നു

കൊറോണക്കാലത്തും മാനുഷികതയുടെ മുഖമായി ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്..! കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകി ഓക്‌സിജൻ മാതൃകയാവുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്തും മാനുഷികതയുടെ മുഖവുമായി ഓക്‌സിജൻ ഡിജിറ്റൽഷോപ്പ്. കൊറോണയിൽ ലോകം മുഴുവൻ വിഷമിക്കുമ്പോഴും, ആളുകൾ എത്താതെ വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരുമ്പോൾ, തങ്ങളുടെ ജീവനക്കാർക്കായുള്ള കരുതലുമായാണ് ഓക്‌സജിൻ വ്യത്യസ്തമാകുന്നത്. ഓക്‌സിജൻ ഷോപ്പിലെ അറുനൂറിലധികം വരുന്ന ജീവനക്കാർക്ക്  കഴിഞ്ഞ മാസത്തെ ശമ്പളം പൂർണ്ണമായും നൽകിയാണ് സ്ഥാപനം വീണ്ടും കരുണയുടെ കണ്ണുതുറക്കുന്നത്.


ലോകത്ത് തന്നെ എല്ലാ സ്ഥാപനങ്ങളും കൊറോണക്കാലത്ത് പ്രതിസന്ധിയുടെ വക്കിലാണ്. ശമ്പളം കൊടുക്കാൻ പോലും പണം കണ്ടെത്താനാവാതെയാണ് പല സ്ഥാപനങ്ങളും ഇപ്പോൾ നിൽക്കുന്നത്. മാർച്ച് ആദ്യവാരം മുതൽ തന്നെ കൊറോണയുടെ പ്രതിസന്ധികൾ മാർക്കറ്റിൽ കണ്ടുതുടങ്ങിയിരുന്നു. ഈ കൊറോണ പ്രതിസന്ധി ഓക്‌സിജനെയും ബാധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കേന്ദ്ര സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ,   ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പും അടയ്ക്കുകയായിരുന്നു. മാർച്ച് മാസത്തിൽ വിപണിയിൽ കാര്യമായ ബിസിനസ് നടക്കാതിരുന്നിട്ടു പോലും സ്വന്തം ജീവനക്കാരുടെ കാര്യത്തിൽ ഓക്‌സിജൻ കരുതൽ കാട്ടുകയായിരുന്നു. ഓക്ജിസൻ ഡിജിറ്റൽ ഷോപ്പിലെ  എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകാനാണ് സി ഇ ഒ ഷിജോ കെ.തോമസ് തീരുമാനിച്ചത്.

ഓക്‌സിജനിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇവർക്ക് എല്ലാവർക്കും കൃത്യമായി ശമ്പളം നൽകുന്നത് മനുഷത്വപരമായ നടപടിയാണ്. ഇവരിൽ പലരുടെയും വീട്ടിൽ രോഗികൾ ഉണ്ടാകും. ഇവർക്കു മരുന്നു വാങ്ങേണ്ട സാഹചര്യമുണ്ടാകും. ഇതെല്ലാം പരിഗണിച്ചാണ് കമ്പനിയുടെ ലാഭത്തെക്കാൾ ഉപരി ജീവനക്കാരുടെ സംതൃപ്തിയ്ക്കു പ്രാധാന്യം നൽകിയതെന്നും ഷിജോ കെ.തോമസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.