play-sharp-fill

കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവം ; മുഖ്യപ്രതി പിടിയിൽ

  സ്വന്തം ലേഖകൻ ചാഴൂർ: കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമസംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചാഴൂർ കോവിലകം റോഡിൽ മഠത്തിൽ ഹരികൃഷ്ണ (18)നെയാണ് പിടികൂടിയത് . പ്രതിയെ മനക്കൊടിയിൽ നിന്നുമാണ് അന്തിക്കാട് എസ്.ഐ. കെ.ജെ. ജിനേഷ് അറസ്റ്റ് ചെയ്തത് . ഞായറാഴ്ച രാത്രി ഏഴിന് വഴിയരികിലെ കഞ്ചാവ് ഉപയോഗം ചാഴൂർ തെറ്റിലവീട്ടിൽ നിധിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി രാത്രി പതിനൊന്നരയോടെ സംഘടിച്ചെത്തിയ സംഘം നിധിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി […]

ദേശീയ പണിമുടക്ക് : ജനുവരി എട്ടിന് കേരളം നിശ്ചലമാകും

  സ്വന്തം ലേഖകൻ കൊച്ചി : സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനുവരി എട്ടാം നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അസംഘടിത മേഖലയിലടക്കമുള്ള തൊഴിലാളികൾ വലിയ വാശിയേറിയ പ്രവർത്തനത്തിലാണെന്ന് മധ്യമേഖല ജാഥാ ക്യാപ്റ്റൻ എളമരം കരീം പറഞ്ഞു. കേരളം വരുന്ന എട്ടിന് നിശ്ചലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിനിമം വേതനം 21,000 രൂപയാക്കുക, സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, മിനിമം പെൻഷൻ 10,000 രൂപയാക്കുക., സ്വകാര്യവത്കരണം നിർത്തിവെക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള നീക്കം തടയുക, വർഗീയത വളർത്താനുള്ള ശ്രമത്തിൽനിന്ന് […]

ഹോട്ടലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം അപലപനീയം: പൊലീസ് ശക്തമായ നടപടിയെടുക്കണം: ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ; പ്രതിഷേധ ധർണ വൈകിട്ട് നാലിന് മുളങ്കുഴയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഹോട്ടലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹോട്ടൽ മേഖലയെ ആശ്രയിച്ച് നൂറുകണക്കിന് ആളുകളാണ് കഴിയുന്നത്. ഇവരുടെ ഉപജീവന മാർഗത്തിന് തുരങ്കം വയ്ക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്ടലുകൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് നാലിന് മുളങ്കുഴയിൽ പ്രതിഷേധ ധർണ നടത്തും. ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം കാണക്കാരിയിൽ […]

കവിയൂർ കൂട്ടമരണം : സിബിഐയ്ക്ക് വീണ്ടും തിരിച്ചടി ; നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി

  സ്വന്തം ലേഖിക തിരുവനന്തപുരം : കവിയൂർ കൂട്ടമരണക്കേസിൽ സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും തള്ളി. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നടപടി. കവിയൂർ മരണങ്ങൾ അത്മഹത്യ എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കവിയൂരിൽ ഒരു ക്ഷേത്ര പൂജാരിയും ഭാര്യയും മുന്നു മക്കളുമാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സിബിഐ കണ്ടെത്തിയത്. കൂട്ട ആത്മഹത്യ നടന്നത് മരിച്ചവരിലെ ഒരു പെൺകുട്ടിയെ ലൈംഗിംഗമായി പീഡിപ്പിക്കപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ്. മുൻപ് കോളിളക്കം സൃഷ്ടിച്ച കിളിരൂർ സ്ത്രീപീഡനകേസ്സിലെ മുഖ്യപ്രതി ലതാ നായർക്ക് താമസ സൗകര്യം ഒരുക്കിയതിന്റെ പേരിലുണ്ടായ […]

പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ ; സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതുവർഷത്തിൽ ഇരുട്ടടി തന്ന് കേന്ദ്രസർക്കാർ, സബ്ഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വർധിച്ചു. ഡൽഹിയിലും മുംബൈയിലും 14.2 കിലോഗ്രാം സിലിണ്ടറിന് യഥാക്രമം 19 ഉം 19.5 രൂപയുമാണ് വർധിച്ചത്. പുതുക്കിയ വില ബുധാനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. തുടർച്ചയായി അഞ്ചാം മാസമാണ് സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില ഉയരുന്നത്. ഡൽഹിയിൽ സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. മുംബൈയിൽ ഇത് 684 രൂപയാണ്. കൊൽക്കത്തയിലും ചെന്നൈയിലും വില യഥാക്രമം 747,734 എന്നിങ്ങനെയാണ് വർധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാനമായ […]

ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയത്തിൽ രാവിലെ പത്തിന് നടന്ന ചടങ്ങിലാണ് അദ്ദേഹം അധികാരമേറ്റത്. ചുമതലയേൽക്കുന്നതിന് മുന്നോടിയായി ബിപിൻ റാവത്ത് ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. നാവിക സേനയും, വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവർത്തിക്കുമെന്നും രാഷ്ട്രീയത്തിൽ നിന്നും അകന്നാണ് പ്രവർത്തിക്കുന്നതെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 65 വയസ് വരെ പ്രായമുള്ളവർക്കേ ചീഫ് […]

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം ; സർക്കാർ ഓർഡിനൻസ് പുറത്തിറക്കി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. പള്ളിത്തർക്കത്തിന്റ പേരിൽ മൃദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഓർത്തഡോകസ് – യാക്കോബായ തർക്കം കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ബുധാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇതിന് വേണ്ട ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃദേഹം അടക്കം ചെയ്യാം. സഭാ […]

ഭീകരവാദം സ്‌പോൺസർ ചെയ്യുന്ന പരിപാടി പാകിസ്ഥാൻ നിർത്തണം,ഇല്ലെങ്കിൽ അങ്ങോട്ട് കയറി ആക്രമിക്കും ; മുന്നറിയിപ്പുമായി കരസേന മേധാവി

  സ്വന്തം ലേഖിക ഡൽഹി: ഇന്ത്യയുടെ പുതിയ കരസേന മേധാവിയായി ചുമതലയേറ്റു മണിക്കൂറുകൾക്കകം തന്നെ പാകിസ്ഥാനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നതിൽ നിന്നും പാകിസ്ഥാൻ പിന്മാറണം എന്നാണ് ജനറൽ എം.എം നരവാനെ മുന്നറിയിപ്പ് നൽകി. ” തീവ്രവാദ ഉറവിടങ്ങളിൽ മുൻകൂട്ടി ആക്രമണം നടത്താനുള്ള അവകാശം ഞങ്ങൾക്കുണ്ട്. പാകിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനളെ നേരിടാൻ ഇന്ത്യക്ക് ഏതു സമയത്തും കഴിയു”മെന്നും നരവാനെ വ്യക്തമാക്കി. 4,000 കിലോമീറ്റർ നീളമുള്ള ഇന്ത്യ – ചൈന അതിർത്തി സംരക്ഷണത്തിന്റെ ഈസ്റ്റേൺ കമാൻഡ് തലവനായിരുന്നു നരവാനെ. ജനറൽ ബിപിൻ റാവത്ത് […]

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം ; കേന്ദ്രസർക്കാരിന് കത്തെഴുതി യു.പി സർക്കാർ

  സ്വന്തം ലേഖകൻ ലഖ്‌നൗ: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി യുപി സർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലർ ഫ്രണ്ടിനെ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിക്കാനൊരുങ്ങുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതായി യുപി ഡിജിപി ഒ.പി.സിംഗ് വ്യക്തമാക്കി. ഡിസംബർ 19ന് യുപിയിൽ നടന്ന വിവിധ അക്രമ സംഭവങ്ങളിൽ സംഘടനയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് യുപി സർക്കാർ വ്യക്തമാക്കുന്നത്. സിമിയുടെ മറ്റൊരു രൂപമാണ് പിഎഫ്‌ഐയെന്ന് ഉപമുഖ്യമന്ത്രി […]

ഭക്ഷ്യ വിഷബാധ : എണ്ണൂറോളം പേർ ചികിത്സ തേടി

  സ്വന്തം ലേഖിക കാസർകോട്: കല്ല്യോട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എണ്ണൂറോളം പേരാണ് ഛർദിയും വയറിളക്കവും കാരണം ചികിത്സ തേടിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിൽ മാത്രം മുന്നൂറോളം പേരാണ് ചികിത്സ തേടിയെത്തിത്. പെരുങ്കളിയാട്ടം സമാപിച്ച ദിവസം ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിയിരിക്കുന്നത്. അതേസമയം ക്ഷേത്രപരിസരത്ത് ഐസ്‌ക്രീം വിൽപന നടന്നിരുന്നു. ഇത് കഴിച്ചവർക്കാണോ ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നും സംശയമുണ്ട്. ആശുപത്രിയിൽ പെരിയ, കല്യോട്ട്, ചെറുവത്തൂർ, നീലേശ്വരം, അമ്പലത്തറ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ […]