play-sharp-fill

ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ല ; ജേക്കബ് തോമസ്

സ്വന്തം ലേഖിക തിരുവനന്തപുരം: മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കാൻ താൻ പഠിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡി.ജി.പി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. വ്യവസായ വകുപ്പിൽ തന്നെ നിയമിച്ചത് പകപോക്കലാണ്. താൻ വിജിലൻസിൽ ജോലി ചെയ്യുമ്പോൾ കേസിൽ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസയമന്ത്രി. ചില തസ്തികകളിൽ നിയമിക്കുമ്പോൾ അത് നൽകുന്ന സന്ദേശം ജനം തിരച്ചറിയുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു വർഷമായി സസ്‌പെൻഷനിൽ കഴിഞ്ഞ ജേക്കബ് […]

ആറ്റിലേയ്ക്ക് മീൻ കുഞ്ഞുങ്ങളെ തള്ളുന്നതിന്റെ പേരിൽ വൻ തട്ടിപ്പ്: കണക്കിൽ തള്ളുന്നത് മൂന്നു ലക്ഷം കുഞ്ഞുങ്ങളെ; മുപ്പതിനായിരം പോലുമില്ലാതെ തട്ടിപ്പ്; ഫിഷറീസ് വകുപ്പിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടു വന്ന് യുവാവിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ

സ്വന്തം ലേഖകൻ കോട്ടയം: ആറ്റിലേയ്ക്ക് മീൻ കുഞ്ഞുങ്ങളെ തള്ളുന്നതിന്റെ പേരിൽ ഫിഷറീസ് വകുപ്പിന്റെ വൻ തട്ടിപ്പ്. കോട്ടയം നഗരസഭയുമായി ചേർന്ന് മീനച്ചിലാറ്റിൽ ആലുമ്മൂട് കവലയിൽ മൂന്നു ലക്ഷം മീൻ കുഞ്ഞങ്ങളെ നിക്ഷേപിക്കുമെന്നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്ന ചൊവ്വാഴ്ച രാവിലെ അധികൃതർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇതിനു പിന്നിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്ന നിലപാടാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ രതീഷ് താഴത്തങ്ങാടി എന്ന യുവാവ് നടത്തിയത്. മൂന്നു ലക്ഷം കുഞ്ഞുങ്ങളെന്ന് പ്രഖ്യാപിച്ച പദ്ധതിയിൽ മുപ്പതിനായിരം കുഞ്ഞുങ്ങൾ പോലുമില്ലെന്ന് കവറുകൾ പരിശോധിച്ചതോടെ വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ താഴത്തങ്ങാടി ആലുമ്മൂട് […]

മോട്ടോർ വാഹന വകുപ്പിന്റെ വിരട്ട് ഏറ്റു: നാഗമ്പടം പാലത്തിലെ പരസ്യ ബോർഡിന്റെ ഉയരം കൂട്ടി നഗരസഭ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം പാലത്തിൽ പണം മാത്രം ലക്ഷ്യമിട്ട് പരസ്യബോർഡ് സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം മോട്ടോർ വാഹന വകുപ്പ് വെട്ടി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ വിരട്ടിനെ തുടർന്ന് നാഗമ്പടം പാലത്തിൽ അപകടകരമായി സ്ഥാപിച്ചിരുന്ന പരസ്യ ബോർഡിന്റെ ഉയരം കൂട്ടി. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടതിനെ തുടർന്നാണ് നഗരസഭ അധികൃതർ വഴിവിളക്കിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡിന്റെ ഉയരം കൂട്ടിയത്. നാഗമ്പടം മേൽപ്പാലത്തിൽ സോളാറിൽ പ്രവർത്തിക്കുന്ന തെരുവുവിളക്ക് സ്ഥാപിക്കുന്നതിനായിരുന്നു നഗരസഭയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് നഗരസഭ […]

ഭാര്യ പീഡിപ്പിക്കുന്നു ; തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു. രക്ഷ തേടി ഭർത്താവ് പൊലീസ് സ്‌റ്റേഷനിൽ

സ്വന്തം ലേഖിക കൊച്ചി : സ്ഥിരമായി വീട്ടിൽ കലഹമുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത ഭാര്യയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നാൽപ്പതുകാരൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിരുച്ചിറപ്പള്ളി സ്വദേശിയായ എം. ശരവണൻ (41) എന്നയാളാണ് പൊലീസിനെ സമീപിച്ചത്. അടുത്തിടെ വഴക്കിനെ തുടർന്ന് തിളച്ച എണ്ണ ദേഹത്തേക്കൊഴിച്ച് ഭാര്യ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഇയാൾ പറഞ്ഞു. ഹോട്ടൽ തൊഴിലാളിയായ ശരവണൻ കൂട്ടുകുടുംബമായാണ് താമസിക്കുന്നത്. ഭർത്തൃമാതാവുമായി സ്ഥിരം വഴക്കിട്ടിരുന്ന ഇയാളുടെ ഭാര്യ ഗാന്ധിമതി വീട്ടിൽ നിന്ന് തനിച്ചു മാറിത്താമസിക്കണമെന്ന് ശരവണനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസമാദ്യവും ഇതേച്ചൊല്ലി ഗാന്ധിമതി അമ്മയോട് […]

പിണറായി കുരുക്കിലേക്കോ ? ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

സ്വന്തം ലേഖിക ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സി.ബി.ഐയുടെ ഹർജിയും, കേസിൽ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുക. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്ബർ കോടതിയിലാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുകയാണെങ്കിൽ സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരാകും. കേസിൽ ഇതു വരെ ഹാജരായിരുന്ന പിങ്കി […]

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലൂണ്ടാക്കി യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ ; സിനിമ മേഖലയിലുള്ളവരും കുടുങ്ങിയതായി സൂചന

സ്വന്തം ലേഖിക മല്ലപ്പള്ളി: വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി യുവാക്കളെ പറ്റിച്ച് പണം തട്ടിയെടുത്ത കേസിൽ യുവതി പൊലീസ് പിടിയിൽ. കുന്നന്താനം കവല ഗ്രൂപ്പിലെ അംഗങ്ങളായ ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് പണം തട്ടിയെടുത്ത കേസിലാണ് സീമ സജി(35)യെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ മാത്രമല്ല സിനിമ മേഖലയിലുള്ള പലരും ഈ തട്ടിപ്പിന് ഇരയായതായി സൂചനകൾ ലഭിക്കുന്നുണ്ട്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സീമ വ്യവസ്ഥകൾ പ്രകാരം ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കീഴ്വായ്പൂർ ഇൻസ്പെക്ടർ സിടി […]

പാലാരിവട്ടത്തേത് പഞ്ചവടിപ്പാലം തന്നെ ; കൊച്ചിയുടെ കണ്ണായ സ്ഥലത്ത് സൂരജിന്റെ മകന് 16 .5 സെന്റ് സ്ഥലവും ഷോപ്പിംഗ് കോംപ്ലക്‌സും മംഗലാപുരത്ത് ഫ്‌ളാറ്റും; മകൾക്ക് 600 പവനും ആഢംമ്പര ഫ്‌ളാറ്റും; എല്ലാം പാലം നിർമാണ സമയത്തെ സമ്പാദ്യം ; സൂരജും ഇബ്രാഹിം കുഞ്ഞും അഴിയാകൂരുക്കിലേക്ക്

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി ഒ സൂരജിനും ഇബ്രാഹിം കുഞ്ഞിനും എതിരായി കുരുക്ക് മുറുകുന്നു. സൂരജ് ബിനാമി പേരിൽ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലൻസ് കണ്ടെത്തി. 2012-14 കാലയളവിൽ എറണാകുളത്ത് 16 1/2 സെന്റ് സ്ഥലം മകന്റെ പേരിൽ വാങ്ങിയെന്നും ഇതിൽ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലൻസ് പറയുന്നു. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവർത്തിച്ചതായും വിജിലൻസ് പറയുന്നു. അഴിമതിയിൽ […]