play-sharp-fill

മദ്യപിക്കാൻ പണം നൽകാത്ത അച്ഛനെ തല്ലിക്കൊന്നതിനു പിന്നാലെ വീണ്ടും അച്ഛനോട് ക്രൂരത: മദ്യക്കുപ്പി എടുത്തതായി ആരോപിച്ച് പിതാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പൊലീസ് പുറത്തു വിട്ടു

ക്രൈം ഡെസ്‌ക് മാവേലിക്കര: മദ്യം വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ തല്ലിക്കൊന്ന മകന്റെ വാർത്ത് അടുത്തിടെ മാത്രമാണ് കോട്ടയത്തു നിന്നും പുറത്തു വന്നത്. ചങ്ങനാശേരിയ്ക്കു സമീപത്തായിരുന്നു മദ്യപിക്കാൻ പണം നൽകിയില്ലെന്നാരോപിച്ച് മകന്റെ ആക്രമണത്തിനിരയായി പിതാവ് മരിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തു വന്ന വിവരം ഇതിലേറെ ഞെട്ടിക്കുന്നതായിരുന്നു. മദ്യക്കുപ്പി എടുത്തതായി ആരോപിച്ചു പിതാവിനെ മർദിക്കുന്ന മകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേരള പൊലീസ് തന്നെയാണ് ഇപ്പോൾ ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മാവേലിക്കരയിൽ കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകൻ പിതാവിനെ അതിക്രൂരമായി […]

തൊടുപുഴ ടൗണിൽ പട്ടാളം പൊലീസ് പോര്: പൊലീസിനെ അടിച്ചൊതുക്കാൻ നോക്കിയ പട്ടാളത്തെ വിലങ്ങ് വച്ച് അകത്താക്കി; പിടികീടിയത് മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച പട്ടാളക്കാരെ

സ്വന്തം ലേഖകൻ തൊടുപുഴ: പട്ടാളക്കാരെ കണ്ടാൽ പൊലീസുകാർ സല്യൂട്ട് അടിയ്ക്കുന്നത് അങ്ങ് സിനിമയിൽ. പൊലീസിനെ വിറപ്പിക്കാൻ നോക്കിയ പട്ടാളക്കാരെയും സംഘത്തെയും വിലങ്ങ് വച്ച് അകത്താക്കി തൊടുപുഴയിലെ പൊലീസ് ഹീറോസ്. ബാറിൽ മദ്യപിച്ച സംഘത്തെ പിടികൂടാൻ എത്തിയ എസ്.ഐ അടക്കമുള്ളവരെയാണ് പട്ടാളക്കാരുടെ സംഘം അടിച്ചോടിച്ചത്. പൊലീസിനെ ആക്രിച്ച കേസിൽ റിമാൻഡിലായ പട്ടാളക്കാർക്കെതിരെ പൊലീസ് കരസേനയ്ക്ക് റിപ്പോർട്ട് നൽകും. ഇതോടെ അക്രമം നടത്തിയ പട്ടാളക്കാരുടെ പണിയും പോകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രിൻസിപ്പൽ എസ്ഐ എംപി.സാഗർ ഉൾപ്പെടെ 2 പൊലീസുകാരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് സൈനികർ ഉൾപ്പെടെ […]

വയോജനദിനത്തിൽ അച്ഛനെ നിലത്തിട്ട് ചവിട്ടി മദ്യപിച്ചെത്തിയ മകൻ ; മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ നിന്നും

സ്വന്തം ലേഖിക മാവേലിക്കര : കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകൻ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്. മകൻ കൊണ്ടുവച്ച മദ്യക്കുപ്പി പിതാവ് എടുത്തുവെന്നാരോപിച്ചായിരുന്നു മർദ്ദനം. സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്ത്തി. നിലത്തുവീതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരത. […]

ഗാന്ധിജയന്തി ദിനത്തിൽ 150 തടവുകാരെ വിട്ടയച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

സ്വന്തം ലേഖിക ലക്‌നൗ: മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ 150 തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. 150 തടവുകാരെയാണ് ഗാന്ധിജയന്തി ദിനത്തിൽ യു പി സർക്കാർ മോചിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ നിന്നായി ഏകദേശം അറുന്നൂറോളം തടവുകാർക്കാണ് ഇത്തവണ മോചനം നൽകിയത്. അതേസമയം, മോചിപ്പിച്ച തടവുകാരിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട പ്രതികളൊന്നും തന്നെ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാലാവധി പൂർത്തിയാക്കിയെങ്കിലും പിഴ ചുമത്തപ്പെട്ടവരിൽ അത് അടക്കാൻ സാധിക്കാത്തവരാണ് വിട്ടയച്ചവരിൽ ഭൂരിഭാഗവും.

ഒരു ആട് ചത്തു ; ഇന്ത്യയ്ക്ക് നഷ്ടം 2.7 കോടി

സ്വന്തം ലേഖിക ഭുവനേശ്വർ: ഒരു ആട് ചത്ത സംഭവം കോൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 2.7 കോടി രൂപ. കോൾ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ മഹാനദി കോൾഫീൽഡ് ലിമിറ്റഡിനാണ് (എം.സി.എൽ) ആട് ചത്തത് മൂലം 2.7 കോടി രൂപയുടെ നഷ്ടമുണ്ടായത്. മഹാനദി കോൾഫീൽഡ് ലിമിറ്റഡിന് കീഴിലെ താൽച്ചറിലെ കൽക്കരിപ്പാടത്ത് ഒരു ആട് അപകടത്തിൽ ചത്തതതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആട് ചത്ത വിവരമറിഞ്ഞ് പ്രദേശവാസികൾ കൽക്കരിപ്പാടത്തേക്ക് പ്രതിക്ഷേധവുമായി എത്തി . ഇതോടെ കൽക്കരിനീക്കം ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനങ്ങളും തടസപ്പെട്ടു. ഒടുവിൽ പോലീസെത്തി സംഭവത്തിൽ ഇടപെട്ടതോടെയാണ് കൽക്കരിപ്പാടത്തിന്റെ പ്രവർത്തനം […]

ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്ക് യാക്കോബായ സഭാ വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ഇടവകപള്ളികൾ ഓർത്തഡോക്‌സ് വിഭാഗം കയ്യേറുകയാണെന്നാരോപിച്ച് യാക്കോബായ സഭാ വിശ്വാസികൾ ദേവലോകത്തെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്ക് പ്രകടനം നടത്തി. പ്രകടനം കഞ്ഞിക്കുഴിയിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രകടനം തടഞ്ഞു. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസിന്റെ നേതൃത്വത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽേക്കു നടന്ന പ്രതിഷേധ മാർച്ച് കഞ്ഞിക്കുഴിയിൽ പോലീസ് തടഞ്ഞു. മെത്രാപോലത്തമാരായ കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഗീവർഗീസ് മോർ കൂറിലോസ്, സഖറിയാസ് മോർ പീലക്സീനോസ്, തോമസ് മോർ അലക്സന്ത്രയോസ്, മാത്യൂസ് മോർ അന്തീയോസ്, മാത്യൂസ് മോർ […]

പോലീസ് സ്‌റ്റേഷനിൽ ബിരിയാണിയും പൊറോട്ടയും ബീഫും വേണം ; കൊല്ലത്തെ വിറപ്പിച്ച ഗുണ്ടയും കൂട്ടാളികളും നിരാഹാര സമരത്തിൽ

സ്വന്തം ലേഖിക കൊല്ലം: പൊലീസ് സ്റ്റേഷനിൽ ഇഷ്ട ഭക്ഷണം കഴിക്കാൻ വേണം പൊലീസിനോട് വാശി പിടിച്ച് നിരാഹാരത്തിലാണ് ഗുണ്ടകൾ. കുപ്രസിദ്ധ ഗുണ്ട മംഗൽപാണ്ഡെ എന്ന എബിൻ പെരേരയും സുഹൃത്ത് നിയാസുമാണ് ബിരിയാണിക്കും പൊറോട്ടയ്ക്കും ബീഫിനും വേണ്ടി പൊലീസ് സ്റ്റേഷനിൽ ഭക്ഷണം ഉപേക്ഷിച്ച് നിസഹകരണം തുടരുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ മുതൽ പൊലീസ് കസ്റ്റഡിയിലായ ഗുണ്ടകൾക്ക് സാധാരണ പ്രതികൾക്ക് നൽകാറുള്ള ആഹാരം പൊലീസ് ഏർപ്പാടാക്കിയെങ്കിലും കഴിച്ചില്ല. ബിരിയാണി, പൊറോട്ട, ബീഫ് തുടങ്ങിയ വിഭവങ്ങളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പൊലീസിന്റെ പോക്കറ്റിൽ നിന്ന് പണം […]

ഭൂമി കയ്യേറി വ്യാജമായി നിർമ്മിച്ച നാല് പട്ടയങ്ങൾ റദ്ദാക്കി ; നടപടിയെടുത്തത് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ്

  സ്വന്തം ലേഖിക ഇടുക്കി : ദേവികുളം സബ്കളക്ടറായിരുന്ന രേണു രാജ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായി മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി വ്യാജമായി നിർമിച്ച നാല് പട്ടയങ്ങൾ റദ്ദാക്കി. ദേവികുളം അഡീഷണൽ തഹസീൽദാറായിരുന്ന രവീന്ദ്രൻ 1999-ൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നടപടി. ഇക്കാനഗറിലെ സർവ്വെ നമ്പർ 912 ൽ ഉൾപ്പെട്ട നാല് പട്ടയങ്ങളാണ് സെപ്റ്റംബർ 24-ന് റദ്ദാക്കിയത്. നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കർ സ്ഥലം ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദേശവും രേണുരാജ് നൽകിയിട്ടുണ്ട്. പരിശോധനയിൽ പട്ടയം […]

രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യണം ; ഓർത്തഡോക്‌സ് സഭ

സ്വന്തം ലേഖിക കോട്ടയം : സമാധാനപരമായി പ്രാർത്ഥിക്കുവാൻ വരുന്ന ഒരു വിശ്വാസിയെപ്പോലും സഭ തിരസ്‌ക്കരിക്കുകയില്ലെന്നും ഇടവകാംഗങ്ങളായ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നും ഓർത്തഡോക്‌സ് സഭാ അധികൃതർ അറിയിച്ചു. ഓർത്തഡോക്‌സ് സഭ ഭൂരിപക്ഷത്തെ മാനിക്കുന്നില്ല എന്നത് ജനത്തിൻറെ വികാരം ഇളക്കിവിടുവാനായി പാത്രിയർക്കീസ് വിഭാഗം നടത്തുന്ന കുപ്രചരണങ്ങളാണെന്നും സഭ കൂട്ടിച്ചേർത്തു.കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒരുപള്ളിയിൽ നിന്നും വിശ്വാസികളെ പുറത്താക്കാൻ ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നില്ല. ഒരുമിച്ച് ആരാധിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനാണ് സഭ ആഗ്രഹിക്കുന്നത്. വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് സത്യപ്രതിജ്ഞാലംഘനം നടത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. കേരളം ഭാരതത്തിൻറെ ഭാഗമാണോ എന്ന് സുപ്രീംകോടതി ചോദിക്കുവാൻ […]

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഹോമിയോ ആശുപത്രി അധികൃതർ

സ്വന്തം ലേഖിക കോട്ടയം : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഹോമിയോ ആശുപത്രി അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആശുപത്രിയുടെ പരിസരത്തെ കാട് വെട്ടിത്തെള്ളിക്കുകയും റോഡിലെ കുഴികൾ മണ്ണിട്ട് മൂടുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കോട്ടയം ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ജിജി വർഗീസ് നേതൃത്വം നൽകി. ആർ. എം. ഒയും മെഡിക്കൽ ഓഫീസർമാരും മറ്റ് ജീവനക്കാരും ശുചീകരണ പ്രവത്തനങ്ങളിൽ പങ്കാളികളായി.