play-sharp-fill

മാർക്ക്‌ലിസ്റ്റ് തട്ടിപ്പിൽ നിന്നു ശിവരഞ്ജിത്തിനെ രക്ഷിക്കാൻ സർവകലാശാലയുടെ ക്രമവിരുദ്ധ ഇടപെടൽ: ശിവരഞ്ജിത്തിന്റേത് അടക്കമുള്ള ഉത്തരക്കടലാസുകൾ തൂക്കി വിൽക്കുന്നു; വിൽപ്പന നടത്താൻ സർവകലാശാല അനുമതി നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ സഹ സഖാവിനെ കുത്തിവീഴ്ത്തിയ കേസിലെ ഗുണ്ടാ എസ്എഫ്‌ഐക്കാരൻ ശിവരഞ്ജിത്തിനെ രക്ഷിക്കാൻ സർവകലാശാല ക്രമവിരുദ്ധമായി ഇടപെടൽ നടത്തുന്ന. ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസുകൾ വിൽപ്പന നടത്താനുള്ള നീക്കമാണ് ഇപ്പോൾ സർവകലാശാല അധികൃതർ നടത്തുന്നത്. ഇത് ശിവരഞ്ജിത്തിന്റെ മാർക്ക് ലിസ്റ്റ് തട്ടിപ്പിൽ നിന്നു രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത് 2016ൽ എഴുതിയ ബി.എ ഫിലോസഫി പരീക്ഷയുടേതുൾപ്പെടെ കേരള യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിട്ടുള്ള മുൻ വർഷങ്ങളിലെ ഉത്തരക്കടലാസുകൾ വിൽക്കാൻ പരീക്ഷാവിഭാഗത്തിൽ തിരക്കിട്ട നീക്കം നടക്കുന്നതായുള്ള വിവരമാണ് ഇപ്പോൾ […]

ഐടി റിട്ടേൺ സമർപ്പിക്കുന്നതിൽ അലസത വേണ്ട ; അവസാന ദിവസങ്ങളിലേക്ക് മാറ്റി വയ്ക്കാതെ നേരത്തെ ഫയൽ ചെയ്യണം

സ്വന്തം ലേഖകൻ കൊച്ചി: വരുമാന നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി ഒരു മാസം കൂടി ദീർഘിപ്പിച്ചെങ്കിലും അവസാന മണിക്കൂറിലേക്ക് അക്കാര്യം മാറ്റിവയ്ക്കാതെ നോക്കുക. വരുമാനനികുതി റിട്ടേൺ സമർപ്പിക്കേണ്ടവർ 1) സാധാരണ പൗരന്മാർ: 2,50,000 രൂപയ്ക്കുമേൽ വരുമാനം ഉള്ളവർ. 2) സീനിയർ സിറ്റിസൺ (60+) : 3,00,000 രൂപയ്ക്ക് മേൽ. 3) സൂപ്പർ സീനിയർ സിറ്റിസൺ (80+): 5,00,000 രൂപയ്ക്ക് മേൽ. 4) സ്രോതസിൽ നിന്ന് ടാക്‌സ് പിടിക്കപ്പെട്ടവർ (ശമ്പളം, വാടകം, കമ്മീഷൻ, കോൺട്രാക്ട് വരുമാനം, ഇൻഷ്വറൻസ് തുക, പ്രൊഫഷണൽ സർവീസ് തുക, ബാങ്ക് പലിശ, […]

സത്യം പറഞ്ഞിട്ടും പൊലീസ് കേട്ടില്ല: ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ആത്മഹത്യ ചെയ്ത രാജേഷിനു വേണ്ടി സത്യമറിയാൻ ക്രൈംബ്രാഞ്ച് എ്ത്തുന്നു; രാജേഷിന്റെ കേസിൽ ഇടപെട്ടത് ഹൈക്കോടതി

സ്വന്തം ലേഖകൻ മേലുകാവ്: മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും, ദിവസങ്ങളോളം ജയിലിൽ കഴിയേണ്ടി വരികയും ചെയ്തതിനെ തുടർന്ന് യുവാവ് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ സത്യമറിയാൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കടനാട് വല്യാത്ത് പനച്ചിക്കാലയിൽ രാജേഷിന്റെ മരണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതിയൽ രാജേഷിന്റെ പിതാവ് നൽകിയ ഹർജിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ മാർച്ച് ആറിനാണ് രാജേഷ് ജാമ്യത്തിലിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തത്. അകാരണമായി അറസ്റ്റ് ചെയ്ത് പോലീസ് അപമാനിച്ചെന്നും […]

32 വർഷത്തെ സർവീസുള്ള ഞാനാണ് സംസ്ഥാന പൊലീസ് മേധാവി ആകേണ്ടത് ; ട്രിബ്യൂണൽ വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം

സ്വന്തം ലേഖകൻ കൊച്ചി: സീനിയോറിറ്റി അനുസരിച്ച് 32 വർഷം സർവീസുള്ള താനാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് വരേണ്ടതെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ട്രിബ്യൂണൽ ഉത്തരവ് പ്രകാരം സർക്കാർ നീതി നടപ്പാക്കണമെന്നും, ഇനിയും നീതി നിഷേധം തുടർന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാടാകും നിർണായകമാകുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നൽകി. ജേക്കബ് തോമസിന്റെ സസ്പെൻഷൻ ജൂൺ 18ന് ആറു മാസത്തേക്ക് നീട്ടിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് […]

പെൺകുട്ടികൾക്ക് പ്രണയക്കെണിയൊരുക്കി സുധീഷ്: ഫേഷ്യൽ ചെയ്യുന്നത് വിൻസർ കാസിൽ ഹോട്ടലിൽ: കയ്യിൽ ആഡംബര ഫോണും ലാപ്പ് ടോപ്പും; കണ്ടാൽ സുന്ദരനായ സുധീഷിന്റെ സ്വഭാവ വൈകൃത്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നത്; വിവാഹതട്ടിപ്പ് വീരൻ കുടുങ്ങിയത് പെൺകുട്ടിയുടെ പരാതിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: ആരെയും മയക്കുന്ന വാക്ചാതുരി, കാഴ്ചയിലും സുന്ദരൻ. ഈ രണ്ടു ഗുണങ്ങൾ തന്നെയാണ് സുധീഷ് ദിവാകരൻ എന്ന 42 കാരനെ പെൺകുട്ടികളുടെ പ്രിയപ്പെട്ടവനായി മാറ്റിയത്. ഏതുപെൺകുട്ടിയെയും ആദ്യ ദർശനത്തിൽ തന്നെ തന്റെ പോക്കറ്റിലാക്കാനുള്ള അത്യപൂർവ കഴിവ് തന്നെ സുധീഷിനുണ്ടായിരുന്നു. ഇത് തന്നെയാണ് 19 വർഷം മറ്റാരുമറിയാതെ പെൺകുട്ടിയെ പ്രണയക്കെണിയിൽ കുടുക്കിയിടാൻ സുധീഷിന് സാധിച്ചത്. ആദ്യം സുധീഷ് പ്രണയത്തിലാകുന്നത് വിവാഹിതയായ ഒരു യുവതിയുമായാണ്. 19 വർഷം മുൻപ് ഈ യുവതിയുമായി അടുപ്പത്തിലായ സുധീഷ് ഇവരെ വിവാഹം ചെയ്യാമെന്ന് വാഗ്ദനം ചെയ്തു. സുധീഷിന്റെ നിർബന്ധത്തിന് […]

രണ്ടു കാമുകിമാർ പരസ്പരം അറിയാതെ പ്രേമിച്ചത് പത്തൊൻപത് വർഷം: ഇടയ്ക്ക് ആരും അറിയാതെ വിവാഹവും കഴിച്ച് ഓസ്‌ട്രേലിയയിലേയ്ക്ക് പറന്നു; ഓസ്‌ട്രേലിയയിലും തട്ടിപ്പ് തുടർന്നതോടെ ഭാര്യയും ഉപേക്ഷിച്ചു പോയി; ഗാന്ധിനഗറിൽ പിടിയിലായ വിവാഹത്തട്ടിപ്പ് വീരൻ സുധീഷ് നടത്തിയത് വർഷങ്ങൾ നീണ്ട തട്ടിപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: രണ്ടു കാമുകിമാർ പരസ്പരം അറിയാതെ 19 വർഷത്തോളം പ്രേമിക്കുകയും, ഇതിനിടെ മറ്റൊരു വിവാഹം കഴിച്ച ശേഷം ഓസ്‌ട്രേലിയയിലേയ്ക്ക് പറക്കുകയും ചെയ്ത വിവാഹത്തട്ടിപ്പ് വീരന്റെ കഥ കേട്ട് പൊലീസും ഞെട്ടി. യുവതിയുടെ പരാതിയിൽ പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പുകാരന്റെ തനിരൂപം പെൺകുട്ടികൾ പോലും തിരിച്ചറിഞ്ഞത്. കൊച്ചു കോട്ടയം മുതൽ ഓസ്‌ട്രേലിയ വരെ നീണ്ടു കിടക്കുന്ന വയല ഇടവയ്ക്കൽ സുധീഷ് ദിവാകറിന്റെ (42) പ്രണയക്കെണിയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടു പെൺകുട്ടികളെ വിവാഹ വാഗ്ദാനം […]

ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയി: ഏജന്റുമാരുടെ വിഹാര കേന്ദ്രമായി വീണ്ടും കോട്ടയം ആർ.ടി ഓഫിസ്; പിരിവുകാർ പിഴിഞ്ഞെടുക്കുന്നത് സാധാരണക്കാരെ; ഒന്നിനും സമ്മതിക്കാതെ കൊള്ളക്കാരായ ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ കോട്ടയം: ഏജന്റുമാരെ പുറത്താക്കാൻ ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയതോടെ കോട്ടയം ആർ.ടി ഓഫിസ് ഏജന്റുമാരുടെ വിഹാര കേന്ദ്രമാകുന്നു. എന്തിനും ഏതിനും ആളുകളെ പിഴിഞ്ഞെടുക്കാൻ മുന്നിൽ നിൽക്കുന്ന ഏജന്റുമാർ ആർ.ടി ഓഫിസിലെ കമ്പ്യൂട്ടർ സംവിധാനത്തെപോലും ഹൈജാക്ക് ചെയ്യുന്നു. സാധാരണക്കാരോട് തോന്നും പടി മോശമായി പെരുമാറുന്ന ജീവനക്കാർ കൂടി ചേരുന്നതോടെ ആർ.ടി ഓഫിസിന്റെ പ്രവർത്തനം കുത്തഴിഞ്ഞ രീതിയിലായി. നേരത്തെയുണ്ടായിരുന്ന ആർ.ടി.ഒ ബാബു ജോൺ മൂവാറ്റുപുഴയിലേയ്ക്ക് മാറിയതിനു പിന്നാലെയാണ് വി.എം ചാക്കോ ആർ.ടി.ഒ ആയി കോട്ടയത്ത് എത്തിയത്. ബാബു ജോൺ ആർ.ടി.ഒ ആയിരുന്നപ്പോൾ തേർഡ് ഐ […]

കാറും ഇനി പൊതുസ്ഥലം: റോഡിൽ പാർക്ക് ചെയ്ത കാറിലിരുന്ന് മദ്യപിച്ചാലും ഇനി പിടിവീഴും; ഹൈക്കോടതി ഉത്തരവോടെ കാറിലിരുന്ന് അടിക്കുന്നവർ കുടുങ്ങുമെന്നുറപ്പായി

സ്വന്തം ലേഖകൻ കൊച്ചി: റോഡരികിൽ സ്വന്തം കാർ പാർക്ക് ചെയ്ത് രണ്ടെണ്ണം അടിക്കാമെന്ന് വിചാരിക്കുന്ന കുടിയന്മാർക്ക് മുട്ടൻ തിരിച്ചടി. കാറും പൊതുസ്ഥലമായി കണക്ക് കൂട്ടാമെന്ന ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതോടെ കാറിനെ ബാറാക്കുന്നവരെല്ലാം ഇനി കുടുങ്ങുമെന്ന് ഉറപ്പായി. റോഡരികിൽ പാർക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുന്നിക്കോട് സ്വദേശികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫ് ഇക്കാര്യം അറിയിച്ചത്. കാറിനകം പൊതുസ്ഥലമല്ലെന്ന വാദം കോടതി തള്ളുകയും അതോടൊപ്പം കേസ് റദ്ദാക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ സംഭവത്തിൽ ലാബ് […]

സ്ഥാനം രാജി വച്ചു; പിന്നാലെ അയോഗ്യതയെത്തി: നിയമസഭ പിരിച്ചു വിട്ടതുമില്ല; എങ്ങുമെത്താതെ കർണ്ണാടകത്തിലെ വിമത എം.എൽ.എമാർ; അമർഷം കോൺഗ്രസിനോടും ബിജെപിയോടും ഒരു പോലെ

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടകത്തിലെ ഇത്തവണത്തെ രാഷ്ട്രീയ നാടകങ്ങളിൽ ബലിയായത് രാജിവച്ച വിമത എം.എൽ.എമാർ. കോൺഗ്രസ് രാഷ്ട്രീയ ഫോർമുല കണ്ടെത്തി പരിഹാരത്തിന് നിൽക്കാതെ വരികയും, ബിജെപി ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെ ഇവർ രാഷ്ട്രീയത്തിൽ തികച്ചും അപ്രസ്‌ക്തരായി. ഇവരെ അയോഗ്യരാക്കി സർക്കാർ വിധി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ എംഎൽഎമാരുടെ കാര്യം പരുങ്ങലിലായി. ബി ജെ പി സർക്കാർ രൂപീകരിച്ച് ഭരണം തുടങ്ങുമ്പോൾ ഏറ്റവും നഷ്ടമുണ്ടായിരിക്കുന്നത് വിമതരായി രാജി വച്ച ഈ  17 പേർക്കാണ്. കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നും വിട്ടുനിന്ന 17 എം എൽ […]

അർജന്റീനയിലെ പക്ഷി ചടയമംഗലത്ത് ജഡായുവായി: സോഷ്യൽ മീഡിയയിലെ വൈറലായ ജഡായുവിനെ ഏറ്റെടുത്ത് സംഘപരിവാരം; കേരളത്തിൽ എങ്ങിനെയും വേരുറപ്പിക്കാൻ നോക്കുന്ന ബിജെപിയ്ക്ക് ജഡായുവിന്റെ തണൽ

സ്വന്തം ലേഖകൻ കൊല്ലം: കേരളത്തിൽ ഏതു വിധേനയും അധികാരം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിയ്ക്കും സംഘപരിവാറിനും തുണയായി ജഡായു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പക്ഷിയുടെ ചിത്രം ജഡായുവാണെന്ന പേരിൽ, ഏറ്റെടുത്തിരിക്കുകയാണ് ചില സംഘപരിവാർ ഗ്രൂപ്പുകൾ.  കൊല്ലം ചടയമംഗലത്തെ ജഡായുപാറയിൽ രാമായണ മാസത്തിൽ ജഡായു എത്തിയതായാണ് സംഘ ഗ്രൂപ്പുകൾ ഈ വീഡിയോ സഹിതം പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സജീവ ചർച്ചയാണ് ചിറക് വിടർത്തി ഒരു മലയുടെ മുകളിൽ നിന്ന് പറന്നുയരുന്ന ഈ പക്ഷി. രാമായണത്തിലെ ജഡായു ചടയമംഗലത്ത് എന്ന കുറിപ്പോടെയാണ് വീഡിയോ […]