മരട് ഫ്ളാറ്റ് പൊളിക്കല്‍: സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലെന്ന് സംശയിക്കേണ്ടി വരുമെന്ന് സെബാസ്റ്റിയന്‍ പോള്‍; വിധി നീതിനിഷേധമെന്ന് പ്രഖ്യാപിച്ച് മരട് നഗരസഭ ഓഫീസിന് മുന്നില്‍ ഫ്ളാറ്റുടമകളുടെ ധര്‍ണ
സ്വന്തം ലേഖകൻ കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു. ബാധിക്കപ്പെടുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള വിധി സുപ്രീംകോടതിയുടേതായാല്‍ പോലും തെറ്റാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കോടതിവിധി മൗലികാവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടി മരട് ഭവനസംരക്ഷണ സമിതി മരട് നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റിയന്‍ പോള്‍. കോടതി വിധി സംസ്ഥാനത്ത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്. പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുകള്‍ […]