video
play-sharp-fill

ചുഞ്ചു നായർക്ക് ശേഷം സൂപ്പർ ഹിറ്റായി മേനോൻ വരിക്ക

സ്വന്തംലേഖിക     പ്രശസ്തരായ നിരവധി മേനോന്മാർ നമ്മുടെ ചരിത്രത്തിലുണ്ട്. മലയാളിയുടെ മേനോൻ ലെഗസിയിലേക്ക് ഇതാ ഒരു ‘മേനോൻ’ കൂടി കടന്നു വരുന്നു, അതാണ് ‘മേനോൻ വരിക്ക’ . ഇത് ഒരിനം പ്ലാവാണ്. ഏതോ ഒരു നഴ്സറിയിലോ അതോ വിപണന മേളയിലോ മറ്റോ പ്രദർശിപ്പിച്ചിരിക്കുന്ന ഈ പ്ലാവിനത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാവിന്റെ പേരിൽ ഉൾപ്പെട്ടിരിക്കുന്ന ‘മേനോൻ’ എന്ന ജാതിപ്പേരു തന്നെയാണ് ട്രോളുകൾക്ക് ഇന്ധനം പകർന്നുകൊണ്ടിരിക്കുന്നതെന്നു വ്യക്തം.ഓമനിച്ചു വളർത്തിയിരുന്ന കുറിഞ്ഞിപ്പൂച്ചയ്ക്ക് ‘ചുഞ്ചു നായർ’ എന്ന് പേരിടുകയും, അത് മരിച്ചപ്പോൾ ഓർമ്മ ദിവസം പടം […]

കെകെ റോഡിൽ വീണ്ടും യുവാവിന്റെ ചോരവീണു: അശ്രദ്ധമായി അമിത വേഗത്തിൽ എത്തിയ കാറെടുത്തത് യുവാവിന്റെ ജീവൻ

സ്വന്തം ലേഖകൻ പാമ്പാടി: റോഡുകൾ റേസിംങ് ട്രാക്ക് ആക്കുന്ന വാഹനയാത്രക്കാർ യുവാവിന്റെ ജീവനെടുത്തു. നിയന്ത്രണം വിട്ട കാർ ഇടിച്ച് ചികിത്സയിലായിരുന്ന യുവാവാണ് ഏറ്റവും ഒടുവിൽ അശ്രദ്ധമായ റോഡ് ഉപയോഗത്തിന്റെ ഇരയായി മാറിയത്. ബൈക്ക് യാത്രക്കാരനായ കോട്ടയം കാഞ്ഞിരം ചെറുവീട്ടിൽ രതീഷ് (33) ആണ് പാമ്പാടിയിലുണ്ടായ അപകടത്തിൽ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രതീഷ് ജോലിയുടെ ആവശ്യത്തിനായാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. ഇതിനിടെ കോട്ടയം- കുമളി ദേശീയ പാതയിൽ പാമ്പാടി വട്ടമലപ്പടിയിൽ വെള്ളിയാഴ്ച്ച മൂന്നു മണിയോടെ അപകടം ഉണ്ടാകുകയായിരുന്നു. അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം […]

നടൻ കുഞ്ചാക്കോ ബോബന് നേരെ കഠാര വീശിയ സംഭവം : പ്രതിക്ക് ഒരു വർഷം തടവ്

സ്വന്തംലേഖിക കൊച്ചി: നടൻ കുഞ്ചാക്കോ ബോബനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് കോടതി ഒരുവർഷം തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുസമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കേസിൽ കുഞ്ചാക്കോബോബനടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്.വധഭീഷണിക്ക് ഒരു വർഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി.

ടൈഗർ തലവൻ ജോർജ് കുറ്റവിമുക്തൻ : ഉടൻ ഡി ഐ ജി ആകും

സ്വന്തംലേഖിക തിരുവനന്തപുരം: ഡി.ജി.പി പോലുമറിയാതെ, സായുധ ബറ്റാലിയനിലെ 22 ഇടിവീരന്മാരെ ചേർത്ത് ‘റൂറൽ ടൈഗർ ഫോഴ്‌സ് ‘ എന്ന പേരിൽ സ്വന്തമായി തല്ല് സംഘം രൂപീകരിക്കുകയും വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ സംശയമുനയിലാവുകയും ചെയ്തിരുന്ന എസ്.പി എ.വി. ജോർജിനെതിരെയുള്ള വകുപ്പുതല അന്വേഷണവും നടപടികളും അവസാനിപ്പിച്ച് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നൽകാൻ ശ്രമം. വകുപ്പുതല അന്വേഷണം തുടരുമെന്ന ന്യായം പറഞ്ഞാണ് നേരത്തേ ജോർജിനെ സർവീസിൽ തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോർജിനെ നല്ലപിള്ളയാക്കി പ്രതിഷ്ഠിക്കുന്നത്.ജോർജിന് കസ്റ്റഡി കൊലപാതകത്തിൽ ബന്ധമില്ലെന്നും കേസിൽ സാക്ഷിയാണെന്നുമുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ […]

വിവാഹാഭ്യർത്ഥന നിരസിച്ചതിന് നഴ്‌സിംഗ് അസിസ്റ്റന്റിനെ വെട്ടികൊല്ലാൻ ശ്രമിച്ച സംഭവം;അറ്റ ചെവി തുന്നിച്ചേർക്കാനായില്ല

സ്വന്തംലേഖിക   തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ചതിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി പുഷ്പയ്ക്കാണ് (39) വെട്ടേറ്റത്. മുൻ ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആട്ടോറിക്ഷ ഡ്രൈവറുമായ കൊല്ലം അസീസീയ മെഡിക്കൽ കോളേജിന് സമീപം ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ നിഥിനെയാണ് (35) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.ഇന്നലെ രാവിലെ ഏഴ് മണിയോടെ മെഡിക്കൽ കോളേജ് പഴയ റോഡിലായിരുന്നു സംഭവം. തലയുടെ വലതു ഭാഗത്തും കഴുത്തിനു മുകളിലും […]

കൊടൂരാറ്റിൽ മുങ്ങി മരിച്ച മൂലവട്ട സ്വദേശിയുടെ സംസ്‌കാരം ശനിയാഴ്ച: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളിയാഴ്ച രാത്രിയിൽ കളത്തിക്കടവിൽ കൊടൂരാറ്റിൽ മുങ്ങിമരിച്ച യുവാവിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. മൂലവട്ടം മണ്ണഞ്ചേരിൽ ഹരിദാസിന്റെ മകൻ അമൽദാസിന്റെ (21) സംസ്‌കാരം ശനിയാഴ്ച മൂന്നിന് മുട്ടമ്പലം നഗരസഭ വൈദ്യതി ശ്മശാനത്തിൽ നടക്കും. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് വീട്ടിൽ എത്തിച്ച ശേഷം മൂന്നു മണിയോടെ സംസ്‌കാരം നടക്കും. വെള്ളിയാഴ്ച വൈകിട്ട് ഒൻപതരയോടെയാണ് കളത്തിക്കടവ് ചുങ്കത്തിൽ കൊടൂരാറ്റിലായിരുന്നു സംഭവം. അമലും സുഹൃത്തുക്കളും രാത്രി ഒൻപത് മണിയോടെ ചുങ്കത്ത് […]

കരുതല്‍ സ്പര്‍ശം; ശില്പശാല ശനിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം : വനിതാ ശിശുവികസന വകുപ്പ്  നടപ്പാക്കുന്ന ‘കരുതല്‍ സ്പര്‍ശം കൈ കോര്‍ക്കാം കുട്ടികള്‍ക്കായി’ എന്ന പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച ശില്പശാല  നടത്തും. റെസ്പോള്‍സിബില്‍ പേരന്‍റിംഗ് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ് അധ്യക്ഷത വഹിക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷീജ എസ്. രാജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ […]