പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്താഴ്ച ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും

സ്വന്തംലേഖകൻ ദില്ലി: പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റതിന് തൊട്ടു പിന്നാലെയാണ് കേരളം സന്ദർശിക്കുന്നത്.വരുന്ന ജൂൺ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം സന്ദർശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ദർശനം നടത്തി മടങ്ങും. ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രിയായ ശേഷം ആദ്യമായണ് മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ വർഷങ്ങൾക്കു മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദർശനം നടത്തിയിരുന്നു.മോദിയുടെ സന്ദർശനവിവരം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ […]

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല, തന്റെ വീട്ടിൽ നിന്ന് യുവതികളാരും ശബരിമലയിൽ പോവില്ല : എ പത്മകുമാർ

സ്വന്തംലേഖകൻ പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിലും എൽ.ഡി.എഫ് കാലിടറി വീണത് സമൂഹത്തിലെ പല പ്രശ്‌നങ്ങളുടെയും പ്രതിഫലനമാകാമെന്നും അക്കൂട്ടത്തിൽ ശബരിമലയും പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. മാത്രമല്ല, എന്റെ വീട്ടിൽ നിന്ന് ഒരു യുവതിപോലും ശബരിമലയിൽ പോവില്ലെന്ന മുൻ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഏത് സർക്കാർ വന്നാലും ഇപ്പോഴത്തെ നിലപാടാകും സ്വീകരിക്കുക. വിധി നടപ്പാക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. എന്നാൽ, ആചാര സംരക്ഷണത്തിന്റെ കാര്യത്തിൽ ദേവസ്വം ബോർഡിന് പിന്നോട്ട് […]

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധി

സ്വന്തംലേഖകൻ ന്യൂഡൽഹി:പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കും സംഘടനയിലെ പ്രതിസന്ധികൾക്കുമിടയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു. പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് സോണിയയുടെ പേര് നിർദേശിച്ചത്. കോൺഗ്രസിൽ വിശ്വമർപ്പിച്ച 12.13 കോടി ജനങ്ങളോട് സോണിയ ഗാന്ധി നന്ദി പറഞ്ഞു. അതോടൊപ്പം വോട്ടർമാരുടെ വിശ്വാസം കാക്കണമെന്ന് എം.പിമാർക്ക് നിർദേശം നൽകുകയും ചെയ്തു.കൂടാതെ രാവെന്നോ പകലെന്നോ ഭേദമില്ലാതെ സമൂഹത്തിന് വേണ്ടി സംസാരിച്ചതിനും, മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിജയത്തിനും രാഹുൽ ഗാന്ധിയോട് നന്ദി പറയുകയും ചെയ്തു. കോൺഗ്രസ് അദ്ധ്യക്ഷനായി […]

കുട്ടികൾ അവരുടെ കഴിവിന് അനുസരിച്ച് വളരട്ടെ,എന്റെ മകന് പ്ലസ്ടു വിദ്യാഭ്യാസമേ ഉള്ളു; മകനെക്കുറിച്ച് തുറന്നു പറഞ്ഞ് ഋഷിരാജ് സിംങ്

സ്വന്തംലേഖിക   തിരുവനന്തപുരം: പത്താംക്ലാസിലും പ്ലസ്ടുവുവിനും പഠിക്കുന്ന മക്കൾ എപ്ലസ് വാങ്ങിയേ മതിയാവൂ എന്ന് വാശിപിടിക്കുന്ന അച്ഛനമ്മമാർ കേൾക്കണം എക്‌സൈസ് കമ്മിഷണറും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗിന്റെ വാക്കുകൾ. എന്റെ മകന് പ്ലസ്ടു വിദ്യാഭ്യാസമേ ഉള്ളൂ,എന്നാൽ, ഇപ്പോൾ ചൈനയിലെ പ്രമുഖ സ്റ്റുഡിയോയിൽ ആനിമേഷൻ ആർട്ടിസ്റ്റായി ജോലി ചെയ്യുന്നു.തന്റെ മകനെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞ വാക്കുകളാണ്. ഋഷിരാജ് സിംഗിന്റെ വാക്കുകൾ ഇങ്ങനെ , പഠിക്കാൻ ഒട്ടും താൽപര്യമില്ലാത്ത കുട്ടിയായിരുന്നു എന്റെ മകൻ.58-60 ശതമാനത്തിന് മുകളിലേക്ക് അവന്റെ മാർക്ക് ഉയർന്നിരുന്നില്ല. ഒരു പ്രാവശ്യം ഞാൻ ചോദിച്ചു, […]

പൂഞ്ഞാറിൽ നിന്ന് ഇനി നിയമസഭയുടെ പടി പി.സി ജോർജ് കാണില്ല : ഇമാം നദിർ മൗലവി

സ്വന്തംലേഖകൻ മുസ്‌ലിം വിരുദ്ധ പരാമർശം ടെലിഫോണിലൂടെ നടത്തിയ പി.സി ജോർജിനെതിരെ പുത്തൻപള്ളി ഇമാം നാദിർ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പി.സി ജോർജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്‌ലിംങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്‌ലിംങ്ങൾ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പി സി ജോർജ് പറഞ്ഞത് വിവാദമായിരുന്നു. ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധ സംഗമത്തിലാണ് പി.സി ജോർജിനെതിരെ നാദിർ മൗലവി ആഞ്ഞടിച്ചത്. ‘പി സി ജോർജ് എം.എൽ.എ രാജിവെക്കുക. അതാണ് […]

അൻപത് സ്ത്രീകളെ വശീകരിച്ച ഹരിയുടെ ലാപ്പ് ടോപ്പ് കണ്ട് പൊലീസ് ഞെട്ടി..! അശ്ലീല വീഡിയോയുടെയും ചിത്രങ്ങളുടെയും വൻ ശേഖരവുമായി ഹരിയുടെ ലാപ്പ്‌ടോപ്പ്; ഹരിയെ കുടുക്കിയത് അരീപ്പറമ്പുകാരിയുടെ ധൈര്യം

തേർഡ് ഐ ബ്യൂറോ കോട്ടയം: അൻപതിലേറെ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ച പീഡനവീരൻ ഹരിയുടെ ലാപ്‌ടോപ്പിൽ നിറയെ താൻ കുടുക്കിലാക്കിയ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും. ഹരിയുടെ കെണിയിൽ കുടുങ്ങിയവരിൽ പലരും ഈ കുടുക്കിൽ നിന്നും രക്ഷപെടാനാവാതെ ശ്വാസം മുട്ടുമ്പോഴാണ് ആശ്വാസവുമായി പൊലീസ് എത്തിയത്. അൻപതിലേറെ സ്ത്രീകളുടെ കുടുംബത്ത് പ്രശ്‌നമുണ്ടാക്കി, ഭാര്യയെയും ഭർത്താവിനെയും തമ്മിലടിപ്പിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന അരീപ്പറമ്പ് തോട്ടപ്പള്ളിൽ പ്രദീഷ്‌കുമാറിനെ (ഹരി – 25) ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതോടെ നിരവധി സ്ത്രീകളാണ് രക്ഷപെട്ടത്. […]

മദ്യപിച്ച് വാഹനം ഓടിച്ചതായി ആരോപിച്ച യുവാവിന് പാമ്പാടി എസ്.ഐയുടെ മർദനം: മർദിച്ചത് ബ്രത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ച ഹോം ഗാർഡിനെ ചോദ്യം ചെയ്തതിന്റെ പേരിൽ

സ്വന്തം ലേഖകൻ പാമ്പാടി: മദ്യപിച്ച് വാഹനം ഓടിച്ചെന്നാരോപിച്ച് പിടികൂടിയ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി. പാമ്പാടി മധുമല വീട്ടിൽ ജോവാൻകുമാർ വി.കെ യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് പാമ്പാടി എസ്.ഐയെക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച വൈകിട്ട് മദ്യപിച്ചതായി ആരോപിച്ച് ജോവാന്റെ സ്‌കൂട്ടറിനു പൊലീസ് ജീപ്പ് വട്ടം വച്ച ശേഷം എസ്.ഐ തടഞ്ഞു നിർത്തി ജോവാനെ മർദിച്ചതായാണ് പരാതി. നേരത്തെ ഹോം ഗാർഡ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് സ്‌കൂട്ടർ യാത്രക്കാരെ ഊതിക്കാൻ ശ്രമിക്കുന്നതിനെ […]

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ?തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ മാനേജർക്ക് പങ്ക്

സ്വന്തംലേഖകൻ   സ്വർണ്ണകടത്ത് കേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞതോടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയേറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വർണം കടത്തിയ കേസിൽ പിടിയിലായ പ്രകാശൻ തമ്പി, വിഷ്ണു എന്നിവർക്ക് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടയിരുന്നു.കേസിൽ പിടിയിലായ പ്രകാശൻതമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കർ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവർക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു.എന്നാൽ, ഇരുവരും ചില പരിപാടികളുടെ സംഘാടകർ മാത്രമായിരുന്നെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കിൽ […]

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ ക്രമക്കേട് : വിജിലൻസ്

സ്വന്തംലേഖകൻ പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായി ആരോഗ്യ വിജിലൻസ് .ലോക്കൽ പർച്ചേയ്‌സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീൽ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയതായും വൈകല്യ മുക്തി പദ്ധതിക്കായി ഓർത്തോപീഡീക് ഇംപ്ലാന്റ് വാങ്ങിയതിലും ക്രമക്കേടും കണ്ടെത്തി. ഉപകരണങ്ങൾ വാങ്ങുന്നതിന് ഹെഡ് നഴ്‌സ് അപേക്ഷ നൽകും മുൻപ് ടെണ്ടർ ക്ഷണിച്ചു. പാലിയേറ്റീവ് കെയർ ഹെൽപ്പറായ താത്ക്കാലിക ജീവനക്കാരൻ ടെണ്ടർ നടപടിയിലടക്കം ഇടപെട്ടു. ഇതേ ജീവനക്കാരന്റെ നിയമനത്തിൽ സെലക്ഷൻ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്നും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഭർത്താവിനെ കൊലപ്പെടുത്തിയ കാമുകനെ രക്ഷിക്കാൻ വീട്ടമ്മയുടെ ശ്രമം ; മകന്റെ രഹസ്യമൊഴി എതിരായി,ബ്യൂട്ടിപാർലർ ഉടമയായ രാഖി അറസ്റ്റിൽ

സ്വന്തംലേഖിക   വെമ്പായം: വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിൽ വിനോദിൻറെ ഭാര്യ രാഖിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൻറെ രഹസ്യ മൊഴിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വിനോദിൻറെ വധവുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് രാഖിയുടെ സുഹ്യത്ത് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനോദ് മരിച്ചതിനുശേഷം തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി ഒളിച്ചു കഴിഞ്ഞ് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടയിലാണ് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മനോജിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് രാഖിയുടെ പങ്കിനെ കുറിച്ച് പോലീസിന് മനസിലാകുന്നത്. […]