ആ കുഞ്ഞിനെയെങ്കിലും വെറുതെ ജീവനോടെ നൽകാമായിരുന്നില്ലേ..! പൊലീസുകാരനായ ഭർത്താവിനോട് പിണങ്ങി വീട് വിട്ട യുവതി ആറ്റിൽ ചാടി ജീവനൊടുക്കി: യുവതി ചാടിയത് കുഞ്ഞിനെ വയറ്റിൽ കെട്ടി വച്ച് ; മൃതദേഹം കണ്ടെത്തിയത് തലയോലപ്പറമ്പിലെ ക്ഷേത്രക്കടവിൽ പന്ത്രണ്ട് മണിക്കൂറിനു ശേഷം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൊലീസുകാരനായ ഭർത്താവിനോടു പിണങ്ങി പാതിരാത്രിയിൽ വീട്ടുവിട്ടിറങ്ങിയ യുവതി രണ്ടു വയസുള്ള കുട്ടിയെ വയറിൽ കെട്ടിവച്ച ശേഷം ആറ്റിൽ ചാടി ജീവനൊടുക്കി. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ തലയോലപ്പറമ്പ് വടയാർ പൊട്ടൻചിറ തുണ്ടത്തിൽ ടി.ആർ. സതീശന്റെ മകൻ തൃപ്പൂണിത്തറ എ.ആർ. ക്യാമ്പിലെ പോലീസുകാരൻ അഭിജിത്തിന്റെ ഭാര്യ ദീപ (30)യാണ് മകൾ ദക്ഷയെ വയറിൽ കെട്ടിവച്ച ശേഷം ആറ്റിൽ ചാടി ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വടയാർ ഇളംങ്കാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറ്റിൽ നിന്നും കണ്ടെത്തി.
ഉച്ചയോടെ മൃതദേഹം ആറ്റിൽ ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് അടുപ്പിച്ചു. തുടർന്നു നടത്തിയ പ്രാഥമിക പരിശോധനയിലാണ് മരിച്ചത് ദീപയും കുട്ടിയും ആണെന്ന് കണ്ടെത്തിയത്. തുടർന്ന് തലയോലപ്പറമ്പ് സി.ഐ ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ്ുമാർട്ടത്തിനായി മാറ്റും.
കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ മുതലാണ് ദീപയെ കാണാതായത്. ഭർത്താവ് അഭിജിത്ത് ദീപയെ വഴക്കു പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്നു പുലർച്ചെ വരെ ദീപ ഉറങ്ങാതെ ഇരിക്കുകയായിരുന്നുവെന്നു അഭിജിത്തിന്റെ പിതാവ് സതീശൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെയോടെയാണ് ദീപയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ വൈകുന്നേരത്തോടെ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായി: പൊലീസുകാരന്റെ ഭാര്യയെയും രണ്ടു വയസുകാരി മകളെയും കാണായി; രാത്രിയിൽ യുവതിയും കുട്ടിയും വീടുവിട്ടിറങ്ങി; സംഭവം കോട്ടയം വൈക്കത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായി: പൊലീസുകാരന്റെ ഭാര്യയെയും രണ്ടു വയസുകാരി മകളെയും കാണായി; രാത്രിയിൽ യുവതിയും കുട്ടിയും വീടുവിട്ടിറങ്ങി; സംഭവം കോട്ടയം വൈക്കത്ത്