മമ്മൂക്കയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ആ കഥാപാത്രത്തെ കുറിച്ചാണ്. ഇപ്പോഴും പലര്‍ക്കും തെറ്റിദ്ധാരണ അങ്ങിനെയാണ്. പക്ഷേ, അന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.’
സ്വന്തംലേഖകൻ കോട്ടയം : ‘കസബ’ വിവാദത്തില്‍ മമ്മൂക്കയെ കുറിച്ചല്ല താന്‍ പറഞ്ഞതെന്നും ആ കഥാപാത്രത്തെ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും നടി പാര്‍വതി തിരുവോത്ത്. ഒരു സ്വകാര്യ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. തെറ്റിദ്ധാരണയെ തുടര്‍ന്നാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നും, പക്ഷേ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ‘അന്ന് സ്ത്രീവിരുദ്ധതയെ ആഘോഷിക്കരുത്, മഹത്വവത്കരിക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്. അത് ഭൂരിഭാഗം ആളുകള്‍ക്കും മനസ്സിലായില്ല എന്നതാണ് സത്യം. അതില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ആ തലക്കെട്ടുകള്‍ വായിച്ചാല്‍ ഞാന്‍ ഒരു താരത്തെ […]