രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക; ചുമരെഴുത്തിന് പിന്നിലെ രഹസ്യം ഇത്

രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക; ചുമരെഴുത്തിന് പിന്നിലെ രഹസ്യം ഇത്

സ്വന്തംലേഖകൻ

കോട്ടയം : കാസർകോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ സോഷ്യൽ മീഡിയയിൽ തരംഗമായ ചുവരെഴുത്തായിരുന്നു ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക എന്നത്‌.
എന്നാൽ പെട്ടെന്ന് ആരുടെയും നെറ്റിചുളിക്കുന്ന ഈ എഴുത്ത് സ്നേഹത്തിന്‍റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം.  അത് കൂട്ടിച്ചേര്‍ത്താണ് ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’  എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരനായ  ഉണ്ണിത്താന് ‘അണ്ണൻ’ വിളി പോലെയാണ് കാസര്‍കോടിന്‍റെ ഇച്ച വിളിയും.