രണ്ടര കിലോ ചിക്കൻ; അൻപത് മുട്ടയുടെ വെള്ള: മിസ്റ്റർ ഇന്ത്യയുടെ ഒരു ദിവസത്തെ ഭക്ഷണം കേട്ട് പൊലീസ് ഞെട്ടി: പീഡനക്കേസിൽ കുടുങ്ങിയതോടെ മുരളി കുമാറിനെ കാത്തിരിക്കുന്നത് നഷ്ടങ്ങളുടെ ഘോഷയാത്ര; ജോലിയും കുടുംബവും തകരും; പീഡന പരാതിയ്ക്കു പിന്നിൽ ദുരൂഹതകളുടെ ഘോഷയാത്ര

ശ്രീകുമാർ കോട്ടയം: ഒരു ദിവസം രണ്ടരകിലോ ചിക്കൻ, അൻപത് മുട്ടയുടെ വെള്ള… ദിവസവും ആറു മണിക്കൂർ ജിമ്മിൽ വ്യായാമം. മിസ്റ്റർ ഇന്ത്യ മുരളി കുമാറിന്റെ ജീവിത ചര്യകൾ ഇനി തെറ്റും. പീഡനക്കെസിൽ അകത്തായതോടെയാണ് നേവി ഉദ്യോഗസ്ഥനും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ കുടമാളൂർ സ്വദേശിയും മുൻ മിസ്റ്റർ ഇന്ത്യയും മിസ്റ്റർ ഏഷ്യയുമായ മുരളി കുമാറിന്റെ കഷ്ടകാലവും തുടങ്ങിയത്. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർചെയ്തു. ശനിയാഴ്ച മുരളിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടിമത ഹോട്ടൽ ഐഡയിൽ കാമുകിയായ യുവതിയുമായി എത്തി മുരളി കൃഷ്ണൻ മുറിയെടുത്തത്. […]

ഈ പൊലീസുകാരൻ ശരിക്കും മനുഷ്യനാണ്: വിരമിക്കലിലും മാതൃകയായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ: റിട്ടയർമെന്റ് ആഘോഷങ്ങൾ ഒഴിവാക്കി തുക ദുരന്തബാധിതന് കൈമാറി; മാതൃകയായത് രാജാക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോയി എബ്രഹാം

സ്വന്തം ലേഖകൻ തൊടുപുഴ: പൊലീസുകാർ മനുഷ്യർ തന്നെയാണോ..? ലോക്കപ്പ് മർദനത്തിന്റെയും ക്രൂരതകളുടെയും വാർത്തകൾ കാണുമ്പോൾ ഓരോരുത്തരും ചോദിക്കുന്ന ചോദ്യമിതാണ്. എന്നാൽ, ഈ ചോദ്യങ്ങളെയെല്ലാം അസ്ഥാനത്താക്കി പൊലീസിന്റെ മനുഷത്വമുള്ള മുഖമായി മാറുകയാണ് ഈ സബ് ഇൻസ്‌പെക്ടർ. സർവീസിൽ നിന്നും വിരമിക്കുമ്പോഴുള്ള ആഘോഷങ്ങൾക്കായി മാറ്റി വച്ചിരുന്ന അരലക്ഷത്തോളം രൂപ ദുരിതബാധിതന് വീട് വയ്ക്കാൻ കൈമാറിയാണ് രാജാക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോയി എബ്രഹാം മാതൃകയായിരിക്കുന്നത്. പ്രളയ ദുരിതകാലത്ത് നാട്ടുകാർക്ക് സഹായം എത്തിക്കാനും, രക്ഷാപ്രവർത്തനത്തിലും ജോയി മുന്നിട്ടിറങ്ങിയിരുന്നു. ഇത്തരത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനിടയിലാണ് ജോയി തന്റെ റിട്ടയർമെന്റ് ആഘോഷങ്ങൾ പൂർണമായും […]

പ്രളയം ചതിച്ചു; കാലടി പൊലീസ് സ്റ്റേഷനിലെ 32 തോക്കുകളും വെള്ളത്തിലായി

സ്വന്തം ലേഖകൻ കൊച്ചി: ശക്തമായ പ്രളയത്തിൽ രണ്ടാം നില വരെ വെള്ളം കയറിയ കാലടി പൊലീസ് സ്റ്റേഷനിൽ ആകെയുള്ള 32 തോക്കുകളും പ്രവർത്തനരഹിതമായി. പിസ്റ്റളും റിവോൾവറും 303 റൈഫിളും ഉൾപ്പെടെയാണു കേടായത്. അറ്റകുറ്റപ്പണിക്കും വിദഗ്ധ പരിശോധനയ്ക്കുമായി ഇവ എആർ ക്യാംപിലേക്ക് കൊണ്ടുപോയി. കസ്റ്റഡി പ്രതികളെ പാർപ്പിക്കാനുള്ള സെൽ മുറി തകർന്ന് ഉപയോഗ ശൂന്യമായി.എറണാകുളം റൂറൽ എസ്പിയുടെ പരിധിയിൽ പെരുമ്പാവൂർ സബ് ഡിവിഷനിലാണ് കാലടി പൊലീസ് സ്റ്റേഷനും സർക്കിൾ ഇൻസ്‌പെക്റ്ററുടെ ഓഫിസും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട സ്റ്റേഷനുമായി വയർലെസ് സെറ്റിൽ പോലും ദിവസങ്ങളോളം ബന്ധപ്പെടാൻ […]

പ്രളയത്തിനു പിന്നാലെ ഇടിത്തീയായി സംസ്ഥാനത്ത് പാചകവാതകവില വർധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രളയത്തിനു പിന്നാലെ ഇടിത്തീയായി സംസ്ഥാനത്ത് പാചകവാതകവില വർധിച്ചു. സബ്സിഡിയുള്ള ഗാർഹിക സിലിണ്ടറിന്റെ വില 30 രൂപ ഉയർന്ന് 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുകൾക്ക് 47.50 രൂപ കൂടി 1410.50 രൂപയായി. അഞ്ച് കിലോ സിലിണ്ടറുകൾക്ക് 15 രൂപ കൂടി 394 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഡീസൽ വിലയും, പെട്രോൾ വിലയും വർധിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു ഇന്ധനവില വർധിപ്പിക്കാൻ കാരണമായത്. പ്രളയകെടുതിയിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടുന്ന കേരളത്തിന് പാചകവാതകവില കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രത്യേക […]

പശുവിന്റെ കുത്തേറ്റ് ബിജെപി എംപിക്ക് ഗുരുതര പരിക്ക് ;തലയ്ക്കും വാരിയെല്ലിനും പരിക്ക്

സ്വന്തം ലേഖകൻ അഹമ്മദാബാദ്: പശുവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബിജെപി എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ പാഠനിൽ നിന്നുള്ള എംപിയായ ലീലാധർ വഗേലയ്ക്കാണ് തെരുവ് പശുവിന്റെ കുത്തേറ്റ് സാരമായ പരിക്കേറ്റത്. എംപിയുടെ ഗാന്ധിനഗറിലെ സെക്ടർ-21ലെ വീടിനു മുന്നിലാണ് സംഭവം. അവിടെ അലഞ്ഞു നടന്ന പശുവാണ് അദ്ദേഹത്തെ കുത്തിയത്. വാരിയെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തെരുവ് പശുക്കളുടെ ശല്യത്തിന് അറുതി വരുത്തണമെന്ന് ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലോകസഭാംഗം തന്നെ […]

ബിഷപ്പിന്റെ പീഡനം: മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ; അറസ്റ്റ് ഒഴിവാക്കാനാവാതെ പൊലീസ്; അടുത്ത അഴ്ച ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തിയേക്കും

സ്വന്തം ലേഖകൻ കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനുള്ള പൊലീസിന്റെയും സഭയുടെയും ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തുന്നില്ല. പൊലീസിന്റെയും സഭയുടെയും ശ്രമങ്ങളെല്ലാം വൃഥാവിലാക്കി കന്യാസ്ത്രീ തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയും, തുടർ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തതോടെയാണ് സഭയും പൊലീസും വെട്ടിലായിരിക്കുന്നത്. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വെള്ളിയാഴ്ച അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ പല തവണ പൊട്ടിക്കരഞ്ഞ കന്യാസ്ത്രി, തനിക്ക് നേരിട്ട ലൈംഗിക വൈകൃതങ്ങൾ തുറന്നു പറയുകയും ചെയ്തു. കോടതിയിൽ നൽകിയ രഹസ്യമൊഴി തന്നെ അന്വേഷണ സംഘത്തിനു മുന്നിൽ രണ്ടാം തവണയും കന്യാസ്ത്രീ […]

പിച്ചചട്ടിയിൽ കൈയിട്ടുവാരിയ പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം; നടപടി സ്ഥലമാറ്റത്തിൽ ഒതുക്കിയതിനു പിന്നിൽ ഉന്നത ബന്ധങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: പ്രളയബാധിതർക്കുള്ള സാധനങ്ങൾ കടത്തികൊണ്ടുപോയതുമായി ബന്ധപ്പെട്ടു വിവാദത്തിലായ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ 11 വനിതാ പോലീസുകാരുൾപ്പടെ 12 ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം. ഇവരെ വിവിധ സ്റ്റേഷനുകളിലേക്കു മാറ്റി സിറ്റിപോലീസ് കമ്മിഷണർ ഉത്തരവിറക്കി. വിവിധ സ്ഥലങ്ങളിൽനിന്നു ദുരിതബാധിതർക്കായി എത്തിയ സാധനങ്ങൾ തരം തിരിക്കാനായി പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇങ്ങനെ സെൻട്രൽ പോലീസ് സ്റ്റേഷനിൽ ശേഖരിച്ചിരുന്ന വസ്തുക്കൾ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ കടത്തിയതാണ് വിവാദമായത്. തുണികളും അടിവസ്ത്രങ്ങളും സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള സാധനങ്ങളുമാണ് പോലീസ് ഉദ്യോഗസ്ഥർ രാത്രിയിൽ കാറിൽ കടത്തിയത്. ഇതിന്റെ സിസി.ടി.വി. […]

ആക്ഷനും സസ്‌പെൻസുമായി ‘ആകാശവർഷ’ ;ഒരേ സമയം മലയാളം കന്നട തെലുങ്ക് ഭാഷകളിൽ

അജയ് തുണ്ടത്തിൽ ആക്ഷനും സസ്‌പെൻസും നിറഞ്ഞ കുടുംബചിത്രം ‘ആകാശവർഷ’ ഒരേ സമയം മലയാളം കന്നട തെലുങ്ക് ഭാഷകളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ശിവയും വർഷയും ഹണിമൂൺ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെ ശിവയുടെ കാർ എതിർദിശയിൽ വന്ന ഒരു കാറിൽ ഇടിക്കുകയും പുറത്തിറങ്ങി ഒത്തുതീർപ്പ് സംഭാഷണം കഴിഞ്ഞ് കാറിലെത്തുന്ന ശിവ, കാറിനുള്ളിൽ വർഷയെ കാണുന്നില്ല. ദുരൂഹ സാഹചര്യത്തിലെ വർഷയുടെ തിരോധാനം ശിവയെ പ്രതിക്കൂട്ടിലാക്കുന്നു. ആക്ഷനും സസ്‌പെൻസിനും മുൻതൂക്കം നല്കി നിർമ്മിക്കുന്ന ചിത്രമാണ് ആകാശവർഷ. ജനാർദ്ദൻ അമോഗ, ശ്രേയാ രാജ്, അനുഷ നായക്, ഭുവൻ മുത്തു, ഗിരീഷ് കർണാട്, […]

കേരളത്തിന്റെ പുനർ നിർമ്മിതിയ്ക്കുവേണ്ടി വിളിച്ചു കൂട്ടിയ നിയമസഭാ സമ്മേളനത്തിലും ചെളി വാരിയെറിയൽ മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നൂറ്റാണ്ടിലെ മാഹാപ്രളയവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ ഒരു ദിവസ പ്രത്യേക നിയമസഭാ സമ്മേളനത്തിലും ചെളി വാരിയെറിയൽ മാത്രം. നവകേരളത്തിനായി രൂപരേഖയും നിർദേശങ്ങളും അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുമെന്ന് കരുതിയിരുന്ന സമ്മേളനം പക്ഷേ പതിവ് രാഷ്ട്രീയ പ്രത്യാരോപണങ്ങളുടെ വേദി മാത്രമായി.എല്ലാ സമ്മേളനങ്ങളേയും പോലെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനും അതിന് മറുപടി പറയാനും ഒരു ദിനം മുഴുവൻ മാറ്റി വച്ചപ്പോൾ സർക്കാർ ഖജനാവിന് നഷ്ടം ഒരു കോടി 93 ലക്ഷം രൂപ. നിയമസഭാ സെക്രട്ടറിയേറ്റിലെ ആയിരത്തോളം ജീവനക്കർക്ക് ഓവർടൈം […]