കാര്‍യാത്രികനെ വഴിയില്‍ തടഞ്ഞുനിറുത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞ അഞ്ചു പ്രതികളില്‍ രണ്ടുപേര്‍ പിടിയിൽ

കാര്‍യാത്രികനെ വഴിയില്‍ തടഞ്ഞുനിറുത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞ അഞ്ചു പ്രതികളില്‍ രണ്ടുപേര്‍ പിടിയിൽ

സ്വന്തം ലേഖകൻ
വെഞ്ഞാറമൂട്: കാര്‍യാത്രികനെ വഴിയില്‍ തടഞ്ഞുനിറുത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞ അഞ്ചു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

പനവൂര്‍ വാഴൂര്‍ വിളയില്‍ വീട്ടില്‍ നാസിം (43), പനവൂര്‍ റാഷിദ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടില്‍ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടില്‍ മോഹനപ്പണിക്കരെയാണ് (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്.

അക്രമിസംഘം മോഹനപ്പണിക്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പഞ്ചറാണെന്ന് പറയുകയും കാര്‍ നിറുത്തി ഇറങ്ങിയ ഇയാളെ അക്രമിസംഘത്തിന്റെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സീറ്റില്‍ കമഴ്ത്തിക്കിടത്തി മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ 11 പവന്റെ മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന 28000 രൂപയും പേഴ്സും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്തു. പൊലീസില്‍ വിവരമറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ഉപദ്രവിച്ചതായും മോഹനപ്പണിക്കര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മറ്റു മൂന്ന് പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചതായി വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ് അറിയിച്ചു.