play-sharp-fill
ക്ഷേത്രക്കുളത്തിലേക്ക് തെന്നിവീണു; 17കാരന് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തിലേക്ക് തെന്നിവീണു; 17കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തൃശൂര്‍: അയ്യന്തോളില്‍ പതിനേഴുവയസുകാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗറില്‍ താമസിക്കുന്ന വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ 17 വയസുള്ള സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്.

അയ്യന്തോള്‍ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം.പടിക്കെട്ടില്‍ നിന്നും സിദ്ധാര്‍ത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാര്‍ത്ഥ് വെള്ളത്തില്‍ വീണതുകണ്ട് സുഹൃത്തുക്കള്‍ കുളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചളിയും പുല്ലും നിറഞ്ഞ കുളമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരുന്നു. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.