play-sharp-fill
വ്യാജ ബില്ലുണ്ടാക്കി 12 കോടിയുടെ നികുതി വെട്ടിപ്പ്; കൊച്ചിയിൽ രണ്ടുപേരെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തു; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുങ്ങിയ പ്രതികൾ  ഒളിവിലായിരുന്നു ; സംഭവത്തിൽ കൂടുതൽപേർ ഉള്ളതായി സൂചന

കൊച്ചി: വ്യാജ ചരക്ക് നീക്കത്തിന്റെ പേരിൽ 12 കോടിയുടെ നികുതി വെട്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ, പെരുമ്പാവൂർ സ്വദേശികളായി അസർ അലി,റിൻഷാദ് എന്നിവരെയാണ് സംസ്ഥാന ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തത്. ആക്രിയുടെ വ്യാജ ബില്ലുകളുണ്ടാക്കിയാണ് ഇവർ നികുതി വെട്ടിപ്പ് നടത്തിയത്.

ഇക്കഴിഞ്ഞ ജൂണിൽ ഇവരുടെ സ്ഥാപനങ്ങളിലും വീടുകളിലും നടകത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി പ്രതികൾ ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികൾ മുങ്ങിയത്.

ഇതിനിടെയാണ് ഇവർ ജിഎസ്ടി വിഭാഗത്തിന്റെ വലയിലായത്. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടോ എന്ന് സംശയിക്കുന്നതായും ജിഎസ്ടി വകുപ്പ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group