play-sharp-fill
ചരിത്ര നേട്ടം കൈവരിക്കാനൊരുങ്ങി ആറാം ക്ലസ്സുകാരൻ; ഇരുകൈകാലുകളും ബന്ധിച്ച് വൈക്കം വേമ്പനാട്ടുകായൽ 7കിലോമീറ്റർ നീന്തിതുടിച്ച് എത്തുന്നത് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡിലേക്ക്… റെക്കോർഡുകൾ സ്വന്തമാക്കാൻ കൊച്ചുമിടുക്കൻ ഇറങ്ങുന്നത് നവംബർ 16ന്

കോട്ടയം: ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ഇരുകൈകാലുകളും ബന്ധിച്ച് 7കിലോമീറ്റർ നീന്തിക്കടക്കാൻ ഒരുങ്ങുന്നു. കോതമംഗലം കടവൂർ തൊണ്ടാറ്റിൽ വീട്ടിൽ ജോബിയുടേയും മെറിൻ ജോബിയുടെ മകനും വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമായ എബെൻ ജോബി ആണ് വൈക്കം വേമ്പനാട്ടുകായൽ 7കിലോമീറ്റർ ദൂരം ഇരുകൈകാലുകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്.

നവംബർ 16ന് രാവിലെ 8മണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള 7കിലോമീറ്റർ ദൂരമാണ് ഈ പതിനൊന്നുവയസ്സുകാരൻ നീന്താനൊരുങ്ങുന്നത്.

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയാറ്റിൽ ആയിരുന്നു പരിശീലനം. ഡോൾഫിൻ അക്വാട്ടിക് കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് നടത്തുന്ന ഇരുപതാമത് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് ഈ ചരിത്ര നേട്ടം കൈവരിക്കൽ സാധിക്കും എന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.