നാലു ദിവസം കൊണ്ട് 11 പേർക്ക് കൊറോണ: കോട്ടയം വീണ്ടും ചുവപ്പ് പട്ടികയിലേയ്ക്ക്; ആറു പഞ്ചായത്തുകൾ കൂടി ഹോട്ട് സ്‌പോട്ടിലേയ്ക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ മറ്റൊന്നിനും ജില്ലയിൽ പുറത്തിറങ്ങാനാവില്ല

നാലു ദിവസം കൊണ്ട് 11 പേർക്ക് കൊറോണ: കോട്ടയം വീണ്ടും ചുവപ്പ് പട്ടികയിലേയ്ക്ക്; ആറു പഞ്ചായത്തുകൾ കൂടി ഹോട്ട് സ്‌പോട്ടിലേയ്ക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ മറ്റൊന്നിനും ജില്ലയിൽ പുറത്തിറങ്ങാനാവില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാലു ദിവസം കൊണ്ടു 11 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോട്ടയം വീണ്ടും കർശന നിയന്ത്രണത്തിലേയ്ക്ക്. ജില്ല വീണ്ടും ചുവപ്പ് പട്ടികയിലേയ്ക്കു നീങ്ങുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

സ്ഥിതി ഗുരുതരമായതോടെ ജില്ലയിൽ നിലവിൽ ഹോട്ട് സ്‌പോട്ടുകളായ പനച്ചിക്കാട്, മണർകാട് ,വിജയപുരം പഞ്ചായത്തുകളെ കൂടാതെ തലയോലപ്പറമ്പ്, അയ്മനം, വെള്ളൂർ, കിടങ്ങൂർ, പഞ്ചായത്തുകൾ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടും. കോട്ടയം നഗരസഭയിലെ നാലു വാർഡുകളും ഇപ്പോൾ ഹോട്ട് സ്‌പോട്ട് പട്ടികയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 20 തിങ്കളാഴ്ച ഗ്രീൻ സോണിലാണ് എന്ന് അഭിമാനിച്ച് ലഭിച്ച സ്വാതന്ത്ര്യം ആവോളം ആസ്വദിച്ച ജില്ല, മല മുകളിൽ നിന്നും ഒറ്റ ദിവസം കൊണ്ടാണ് താഴെ വീണത്. കൊറോണ ബാധിതരുടെ എണ്ണം നാലു ദിവസം കൊണ്ട് രണ്ടക്കം കടന്ന് 11 ൽ എത്തിയതോടെ ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിനും അപ്പുറത്തായിരിക്കുകയാണ്. നിലവിൽ രോഗം ബാധിച്ചവരിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ് എന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.

എന്നാൽ, ഇതിൽ ഏറ്റവും ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത പനച്ചിക്കാട് പഞ്ചായത്തിലെ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടിയ്ക്കു രോഗം സ്ഥിരീകരിച്ചു എന്നതാണ്. പെൺകുട്ടിയ്ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നു കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. നാട്ടിലെ പൊതുസമ്മതയും, എല്ലാവർക്കും പ്രിയങ്കരിയുമായ പെൺകുട്ടി പ്രദേശത്ത് എപ്പോഴും പൊതുപ്രവർത്തന രംഗത്ത് അടക്കം സജീവമായി നിൽക്കുന്നയാളാണെന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.

ഏപ്രിൽ 21 ന് തമിഴ്നാട്ടിൽ നിന്നും പഴങ്ങളുമായി എത്തിയ ലോറി, കോടിമത ചന്തക്കടവിലെ ഫ്രൂട്ട്സ് കടയിൽ എത്തിയതോടെയാണ് ജില്ലയിലേയ്ക്കു അണുകൾ പ്രവേശിച്ചത്. 23 ന് കോടിമത ചന്തക്കടവിലെ ചുമട്ട് തൊഴിലാളിയ്ക്കും, പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 24 ന് ആർക്കും രോഗം സ്ഥിരീകരിച്ചില്ല.

എന്നാൽ, 25 ന് ജില്ലയിൽ മണർകാട്ടും, സംക്രാന്തിയും, പനച്ചിക്കാട്ടും കൂടി രോഗം സ്ഥിരീകരിച്ചതോടെ മൂന്നു ദിവസം കൊണ്ട് അഞ്ചു പേർക്കായി രോഗം. ഡൽഹിയിൽ നിന്നും കമ്പം മേട്ടിൽ എത്തിയ പാലാക്കാരിയായ വീട്ടമ്മയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ അഞ്ചു പേർക്കു കൂടി രോഗം സ്ഥീരീകരിച്ചെന്ന വാർത്ത പുറത്ത് വരുന്നതോടെ ജില്ലയിൽ ആദ്യമായി കൊവിഡ് 19 രണ്ടക്കം കടന്നു.