
സ്വന്തം ലേഖകൻ
ജയ്പ്പൂർ: ഊഞ്ഞാലാടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം. ആദിൽ എന്ന കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര ടൗണിലാണ് സംഭവം.
ആദിലിന്റെ വീട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലിലായിരുന്നു അപകടം. വീട്ടിലെ നവജാത ശിശുവിന് വേണ്ടി കെട്ടിയതായിരുന്നു ഊഞ്ഞാൽ. മറ്റു കുട്ടികൾക്കൊപ്പം ഊഞ്ഞാലിൽ ആടിക്കളിക്കുന്നതിനിടെ കയർ ആദിലിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കുട്ടി ഛർദിക്കുകയും ബോധരഹിതനാവുകയും ചെയ്തതായി ചബ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചുട്ടൻ ലാൽ പറഞ്ഞു









