ബാറിലുണ്ടായ സംഘർഷം അന്വേഷിക്കാനെത്തിയ പോലീസുകാർക്കു നേരെ അക്രമം; സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു; സംഭവത്തിൽ പത്തുപേർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ്; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം
കോഴിക്കോട്: കൊയിലാണ്ടിയിൽ മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പോലീസിനെ ആക്രമിച്ചത്.
ഇവരെല്ലാവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ പോലീസ് എത്തി.
വിവരങ്ങൾ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പോലീസിന് നേരെ തിരിഞ്ഞത്. പോലീസുമായി കലഹിച്ച മദ്യപസംഘം ആക്രമിക്കാനും തുടങ്ങി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കൊയിലാണ്ടി പോലീസ് കേസെടുത്ത്.
സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന്
കൊയിലാണ്ടി പോലീസ് അറിയിച്ചു.
Third Eye News Live
0