play-sharp-fill
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; 10 നവജാതശിശുക്കൾക്ക് ദാരുണാന്ത്യം; 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി; നവജാതശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; 10 നവജാതശിശുക്കൾക്ക് ദാരുണാന്ത്യം; 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി; നവജാതശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്

യുപി: ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിൽ വൻ തീപിടുത്തം. പത്ത് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 37 കുട്ടികളെ രക്ഷപ്പെടുത്തി.

നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.

ഇന്നലെ രാത്രി 10.35ഓടെയാണ് തീപിടുത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച കുഞ്ഞുങ്ങൾ സംഭവ സമയത്ത് ഇൻകുബേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളോട് അനുശോചനമറിയിച്ചു. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.