കെഎസ്ആർടിസി കളക്ഷൻ തുകയിൽ നിന്നും  1.10 ലക്ഷം രൂപ കാണാനില്ല; നഷ്ടമായത് ബാങ്കിലേക്ക് പോകുംവഴി;ബസ്സിൽ വെച്ച് മോഷണം പോയതാണെന്ന് ജീവനക്കാരി

കെഎസ്ആർടിസി കളക്ഷൻ തുകയിൽ നിന്നും 1.10 ലക്ഷം രൂപ കാണാനില്ല; നഷ്ടമായത് ബാങ്കിലേക്ക് പോകുംവഴി;ബസ്സിൽ വെച്ച് മോഷണം പോയതാണെന്ന് ജീവനക്കാരി

ആലപ്പുഴ : കെഎസ്ആർടിസി എടത്വാ ഡിപ്പോയിൽ നിന്നും ബാങ്കിലേക്ക് അടയ്ക്കാൻ കൊണ്ടുപോയ കളക്ഷൻ തുക നിന്നും 1,10,000 രൂപ കാണാതായതായി പരാതി.ഡിപ്പോയിലെ സി എൽ ആർ ജീവനക്കാരിയാണ് കാശsയ്ക്കാൻ ബാങ്കിലേക്ക് പോയത്.

സാധാരണ കാശ് കൈകാര്യം ചെയ്യുന്ന ഓഫീസ് അസിസ്റ്റൻറ് തിരുവനന്തപുരത്ത് നടക്കുന്ന ട്രെയിനിങ്ങിൽ പങ്കെടുക്കാൻ പോയതിനാൽ അന്നേദിവസം സി എൽ ആർ ജീവനക്കാരിയുടെ കയ്യിൽ പണം കൊടുത്തു വിട്ടു എന്നാണ് അധികൃതർ പറയുന്നത് .

ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്റർ പോലും അകലെയല്ലാത്ത ബാങ്കിലടയ്ക്കാൻ ജീവനക്കാരി കവറിലാക്കി കൊണ്ടുപോയ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയിൽ നിന്നും ആണ് 1,10,000 രൂപ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ 23ന് രാവിലെ പതിനൊന്നരയ്ക്ക് ആയിരുന്നു സംഭവം. എടത്വ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടക്കുന്നുണ്ട്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു .

Tags :