ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര്‍ പിടിയില്‍

ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര്‍ പിടിയില്‍

Spread the love

പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടു യുവാക്കള്‍ ഫ്രാന്‍സില്‍ അറസ്റ്റില്‍. ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ് പ്രായമുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് സുരക്ഷാ സേന പിടികൂടിയത്.

സ്വവര്‍ഗാനുരാഗികളെ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമണത്തിന് ഒരുങ്ങിയതെന്നാണ് സൂചന. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കത്തി, ഫയറിംഗ് ഉപകരണങ്ങള്‍, ഐഎസ് ലഘുലേഖകളും എന്നിവ കണ്ടെത്തി. എന്നാല്‍ ഇവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

2015 നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഫ്രാന്‍സില്‍ കര്‍ശന സുരക്ഷാ നടപടികളാണ് സ്വീകരിച്ചുപോരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :