ചങ്കിനു പിന്നാലെ കരുതലും വൈറലായി, സമൂഹ മാധ്യമത്തില്‍ ആതിരയാണ് താരം

ചങ്കിനു പിന്നാലെ കരുതലും വൈറലായി, സമൂഹ മാധ്യമത്തില്‍ ആതിരയാണ് താരം

തിരുവനന്തപുരം: പുലര്‍ച്ചെ സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി പോകാതെ സഹോദരന്‍ വരുന്നത് വരെ കാത്തുനിന്ന കെ.എസ്.ആര്‍.ടി.സിയുടെ കരുതല്‍ വൈറലായതോടെ ആതിരയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയാ താരം. ഈ പെണ്‍കുട്ടി ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കെ.എസ്.ആര്‍.ടി.സി ഫാന്‍സ് ഏറ്റെടുത്തത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി ഓഫിസില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫിസറായ ഇരുപത്തിനാലുകാരി ആതിര ജയന്‍ ജോലി കഴിഞ്ഞു ചവറയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അങ്കമാലി അത്താണിയില്‍ നിന്നു രാത്രി ഒന്‍പതരയ്ക്കു ശേഷം ബസില്‍ കയറിയത്.

പലപ്പോഴും ഇതേ ബസില്‍ സഞ്ചരിക്കാന്‍ ഇടയായിട്ടുണ്ടെങ്കിലും ഇതാദ്യമായായിരുന്നുബസ് ആതിര ബസ് കാത്തുനിന്നത്. സാധാരണ നിറയെ യാത്രക്കാരുള്ള ബസാണ്.

ഇത്തവണയും യാത്രക്കാരുണ്ടായിരുന്നു. ജീവനക്കാരെ പരിചയവുമുണ്ടായിരുന്നില്ല. താന്‍ ചവറ ശങ്കരമംഗലത്തു ബസിറങ്ങി ഏതാനും ചുവടു മുന്നോട്ടു നടന്നപ്പോഴാണു ബസ് പോയിട്ടില്ലെന്ന കാര്യമറിഞ്ഞത്. ഇറങ്ങേണ്ടതു മറ്റൊരു സ്ഥലത്താണെങ്കില്‍ അവിടെ ഇറക്കാമെന്ന് കണ്ടക്ടര്‍ പറഞ്ഞു. അതു സാരമില്ലെന്നും സഹോദരന്‍ ഇപ്പോള്‍ എത്തുമെന്നും താന്‍ അറിയിച്ചു. 10 മിനിറ്റിനുള്ളില്‍ ഇളയ സഹോദരന്‍! ആദര്‍ശ് വന്നു കൂട്ടിക്കൊണ്ടു പോയശേഷമാണു ബസ് പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്‌സ്ബുക്കില്‍ അഭിനന്ദനക്കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോള്‍ അത് ഇത്ര വൈറലാകുമെന്നു കരുതിയില്ല.

തന്റെ തൊഴില്‍രംഗത്തു നല്ലതു ചെയ്യുന്ന ഒരാളെ അഭിനന്ദിക്കുന്നതു നിത്യേനയുള്ള ശീലമാണെന്നും അതാണു താന്‍ പിന്തുടര്‍ന്നതെന്നും ആതിര പറഞ്ഞു.