കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Spread the love

ശ്രീനഗര്‍: റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ ജമ്മുകാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ടുപേരുടെയും മുഖങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

വ്യാഴാഴ്ച രാത്രി 7.15 ന് ശ്രീനഗറില്‍ പ്രസ് കോളനിയിലെ ഓഫീസില്‍നിന്ന് ഇഫ്താര്‍ സത്കാരത്തിനായി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബുഖാരിക്കു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബുഖാരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു.