കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലിയവസരം; ലക്ഷങ്ങളാണ് ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

കൊച്ചി: കേന്ദ്ര തുറമുഖ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലി നേടാന്‍ അവസരം. സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

ആകെ 1 ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 16ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

42 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ മെമ്പര്‍ഷിപ്പ്.

ഫിനാന്‍സ് മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 80,000 രൂപമുതല്‍ 220000 രൂപവരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ അലവന്‍സും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അക്കൗണ്ട്‌സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം.

അപേക്ഷ: https://career.itiltd.in/careers_cochin_port/login_form.php?id=MjY=