play-sharp-fill
പാലാ ബിഷപ്പ് ഹൗസിലേയ്ക്കുള്ള പ്രതിഷേധം: ബിഷപ്പിന് ഐക്യദാർഢ്യവുമായി യുവമോർച്ച പ്രകടനം നടത്തി

പാലാ ബിഷപ്പ് ഹൗസിലേയ്ക്കുള്ള പ്രതിഷേധം: ബിഷപ്പിന് ഐക്യദാർഢ്യവുമായി യുവമോർച്ച പ്രകടനം നടത്തി

സ്വന്തം ലേഖകൻ

പാലാ: ബിഷപ് ഹൗസിലെക്കു ജിഹാദികൾ നടത്തിയ പ്രകടനത്തിൽ പ്രതിക്ഷേധിച്ച് യുവമോർച്ച, പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാല ബിഷപ്പിന് ഐഖ്യദാർഢ്യം അറിയിച്ചുകൊണ്ട് പാലാ ബിഷപ്പ് ഹൗസിന് മുൻപിൽ ഐഖ്യ ദാർഢ്യ സമ്മേളനം നടത്തി.

യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ചാരുരുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതിന് പരിഹാരം കാണേണ്ടവർ സത്യം പറഞ്ഞ ബിഷപ്പിനെതിരെ തിരിയുന്നവർക്ക് കുടപിടിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത്. ഇത് അംഗീകരിക്കാനാവില്ല എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി ജില്ലാ പ്രസിഡന്റ് നോബിൾമാത്യു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി മണ്ഡലം പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ ,യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ഡോ.ജോജി എബ്രഹം, ന്യൂനപക്ഷ നേതാവ് സുമിത്ത് ജോർജ്, യുവമോർച്ച ജനറൽ സെക്രട്ടറി സുധീഷ് നെല്ലിയ്ക്കൻ, ഉണ്ണികൃഷ്ണൻ ,അനന്ദു ന്യൂനപക്ഷ മോർച്ച നേതാവ് മാഗി കല്ലറയ്ക്കൽ ,അനിൽ വി നായർ, സാം കൊല്ലപ്പള്ളി, എന്നിവർ സംസാരിച്ചു.