play-sharp-fill
നർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെതിരായ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ധർണ നടത്തി

നർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെതിരായ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ധർണ നടത്തി

സ്വന്തം ലേഖകൻ

പാലാ: പാലാ അരമനയുടെ മുൻപിൽ ബിഷപ്പിനെ അപമാനിക്കാൻ ഒരു വിഭാഗം ആളുകൾ നടത്തിയ സമരത്തിൻ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

നിയോജകമണ്ഡലം പ്രസിഡൻറ് ജോർജ് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൽ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group